- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലോബിക്ക് സംസ്ഥാനത്തെ കീഴ്പ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ജനകീയ പോരാട്ടത്തിന്റെ ഫലമായി രൂപപ്പെട്ട മദ്യനിരോധന നടപടികളെ ദുർബലപ്പെടുത്തി സംസ്ഥാനത്തെ ബാറുടമകൾക്കും മദ്യലോബികൾക്കും കീഴ്പ്പെടുത്താൻ സാധിക്കുന്ന സമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കാൻ പോകുന്നതെന്ന സൂചനയാണ് നയപ്രഖ്യാപനത്തിലും വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലും കാണുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പത്ത് വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്കാണ് സംസ്ഥാനത്തെ സർക്കാർ നയിക്കേണ്ടത്. ജനവിധിയെ തെറ്റായി വ്യാഖ്യാനിച്ച് അതിൽ നിന്ന് പിന്മാറാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ ബാറുടമകളുടെ നിർലോഭ സഹായം വാങ്ങിയതിന്റെ ഉപകാരസ്മരണയായി ബാറുകൾ തുറക്കാൻ അനുവാദം നൽകിയാൽ സർക്കാറിന് വലിയ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടിവരും. സർക്കാർ സ്ഥാപനങ്ങളായ ബിവറേജസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഈ വർഷം അടക്കുന്ന പത്ത് ശതമാനം ഔട്ലെറ്റുകളുടെ ലിസ്റ്റ് ഉടൻ പുറപ്പെടുവിക്കണം. ഒരു നയം പോലുമല്ലാത്ത മദ്യവർജനത്തിന്റെ പേരിൽ ജനങ്ങളെ വിഢികളാക്കാനാണ് സർക്കാർ
തിരുവനന്തപുരം: ജനകീയ പോരാട്ടത്തിന്റെ ഫലമായി രൂപപ്പെട്ട മദ്യനിരോധന നടപടികളെ ദുർബലപ്പെടുത്തി സംസ്ഥാനത്തെ ബാറുടമകൾക്കും മദ്യലോബികൾക്കും കീഴ്പ്പെടുത്താൻ സാധിക്കുന്ന സമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കാൻ പോകുന്നതെന്ന സൂചനയാണ് നയപ്രഖ്യാപനത്തിലും വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലും കാണുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പത്ത് വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്കാണ് സംസ്ഥാനത്തെ സർക്കാർ നയിക്കേണ്ടത്. ജനവിധിയെ തെറ്റായി വ്യാഖ്യാനിച്ച് അതിൽ നിന്ന് പിന്മാറാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ ബാറുടമകളുടെ നിർലോഭ സഹായം വാങ്ങിയതിന്റെ ഉപകാരസ്മരണയായി ബാറുകൾ തുറക്കാൻ അനുവാദം നൽകിയാൽ സർക്കാറിന് വലിയ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടിവരും. സർക്കാർ സ്ഥാപനങ്ങളായ ബിവറേജസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഈ വർഷം അടക്കുന്ന പത്ത് ശതമാനം ഔട്ലെറ്റുകളുടെ ലിസ്റ്റ് ഉടൻ പുറപ്പെടുവിക്കണം. ഒരു നയം പോലുമല്ലാത്ത മദ്യവർജനത്തിന്റെ പേരിൽ ജനങ്ങളെ വിഢികളാക്കാനാണ് സർക്കാർ മുതിരുന്നതെങ്കിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ മദ്യനിരോധന പ്രസ്ഥാനം രൂപംകൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.