- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകസിവിൽകോഡ്: സാംസ്‌കാരിക ഏകത എന്ന ആർ.എസ്.എസ് അജണ്ട - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ഏകസിവിൽകോഡിന്റെ സാധ്യത സംബന്ധിച്ച് നിയമ കമ്മീഷന് നിർദ്ദേശം നൽകിയ കേന്ദ്രസർക്കാർ നടപടി സാംസ്‌കാരിക ഏകതയിലൂടെ സംഘ്പരിവാർ രാഷ്ട്രം നിർമ്മിക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വർഗീയ ധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുന്ന ആർ.എസ്.എസിന്റെ പതിവ് രീതി ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ മുൻനിർത്തി ആവർത്തിക്കുകയാണ്. അയോധ്യയിലെ ക്ഷേത്രനിർമ്മാണം, ഏകസിവിൽകോഡ് തുടങ്ങിയ ധ്രുവീകരണ കാർഡുകൾ ഉപയോഗിച്ചാണ് ബിജെപി രാഷ്ട്രീയാധികാരം നേടിയെടുത്തത്. രാജ്യത്തെ വ്യത്യസ്തമായ ജനവിഭാഗങ്ങളുടെ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഭരണഘടനാ സമീപനത്തിന്റെ ഭാഗമായാണ് വ്യത്യസ്ത വ്യക്തിനിയമങ്ങൾ നിലവിൽ വന്നത്. നാനാത്വത്തിൽ ഏകത്വമെന്ന ഭരണഘടനാതത്വമാണ് ഇതിന്റെ അടിസ്ഥാനം. അതിനെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ രൂപപ്പെടാൻ പോകുന്ന ഏകീകൃത നിയമം സംഘ്പരിവാർ ആശയധാരയും സവർണ നിലപാടുകളും ചേന്നതായിരിക്കും. ഐക്യത്തിന്റെ പേരിൽ പ്രത്യേക വീക്ഷണങ്ങൾ അടിച്ചേൽ
തിരുവനന്തപുരം: ഏകസിവിൽകോഡിന്റെ സാധ്യത സംബന്ധിച്ച് നിയമ കമ്മീഷന് നിർദ്ദേശം നൽകിയ കേന്ദ്രസർക്കാർ നടപടി സാംസ്‌കാരിക ഏകതയിലൂടെ സംഘ്പരിവാർ രാഷ്ട്രം നിർമ്മിക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വർഗീയ ധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുന്ന ആർ.എസ്.എസിന്റെ പതിവ് രീതി ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ മുൻനിർത്തി ആവർത്തിക്കുകയാണ്. അയോധ്യയിലെ ക്ഷേത്രനിർമ്മാണം, ഏകസിവിൽകോഡ് തുടങ്ങിയ ധ്രുവീകരണ കാർഡുകൾ ഉപയോഗിച്ചാണ് ബിജെപി രാഷ്ട്രീയാധികാരം നേടിയെടുത്തത്. രാജ്യത്തെ വ്യത്യസ്തമായ ജനവിഭാഗങ്ങളുടെ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഭരണഘടനാ സമീപനത്തിന്റെ ഭാഗമായാണ് വ്യത്യസ്ത വ്യക്തിനിയമങ്ങൾ നിലവിൽ വന്നത്. നാനാത്വത്തിൽ ഏകത്വമെന്ന ഭരണഘടനാതത്വമാണ് ഇതിന്റെ അടിസ്ഥാനം. അതിനെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ രൂപപ്പെടാൻ പോകുന്ന ഏകീകൃത നിയമം സംഘ്പരിവാർ ആശയധാരയും സവർണ നിലപാടുകളും ചേന്നതായിരിക്കും.
ഐക്യത്തിന്റെ പേരിൽ പ്രത്യേക വീക്ഷണങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ തുടക്കം മുതൽ സ്വീകരിച്ചുവരുന്നത്. യോഗാ ദിനാചരണത്തിലും മറ്റും ഇത് വ്യക്തമാണ്. ഏതെങ്കിലും വ്യക്തി നിയമങ്ങളിൽ വിവേചനമോ അസമത്വമോ നിലിൽക്കുന്നുണ്ടെങ്കിൽ അതാത് ജനവിഭാഗങ്ങളുടെ ഇടയിൽ ആഭ്യന്തര ചർച്ചയിലൂടെ അത് പരിഷ്‌കരിക്കുകയാണ് വേണ്ടത്. അത്തരം ശ്രമങ്ങളെ പോലും തടയുന്നത് ഏകസിവിൽകോഡ് വാദമാണ്. ആഭ്യന്തര പരിഷ്‌കരണ ശ്രമങ്ങൾക്ക് ശക്തിപകർന്നുകൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളെ ചൂണ്ടിക്കാണിച്ച്, ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാനുള്ള ശ്രമം രാജ്യത്തെ കൂടുതൽ അസ്വസ്ഥഭരിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിന്റെ നിഗൂഢമായ ഈ രാഷ്ട്രീയ നീക്കത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്താൻ വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.