- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന്റെ കൈവശമുള്ള ഭൂമി ഉടൻ വിതരണം ചെയ്യും: വെൽഫെയർ പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: സർക്കാറിന്റെ കൈവശമുള്ള ഭൂമി ഭൂരഹിതർക്ക് ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വെൽഫെയർ പാർട്ടി നേതാക്കൾക്ക് ഉറപ്പു നല്കി. പാർട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തിന് ശേഷം വസതിയിൽ നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ഇത്തരം ഭൂമി കണ്ടെത്തി പട്ടയം നല്കാൻ കീഴുദ്ദ്യോഗസ്ഥർക്ക് നിർദ്ദേശ
തിരുവനന്തപുരം: സർക്കാറിന്റെ കൈവശമുള്ള ഭൂമി ഭൂരഹിതർക്ക് ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വെൽഫെയർ പാർട്ടി നേതാക്കൾക്ക് ഉറപ്പു നല്കി. പാർട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തിന് ശേഷം വസതിയിൽ നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ഇത്തരം ഭൂമി കണ്ടെത്തി പട്ടയം നല്കാൻ കീഴുദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കും. സർക്കാറിന്റെ കയ്യിൽ ചെറിയ പ്ലോട്ടുകളായി കിടക്കുന്ന ഭൂമി അഞ്ച് ഇരട്ടി ഭൂമിയും ഫെയർ വാല്യൂവിൽ വ്യത്യാസം വരുന്ന തുകയും ഈടാക്കി പൊതു ആവശ്യത്തിന് നല്കി ഇതിലൂടെ ലഭിക്കുന്ന ഭൂമിയും ഭൂരഹിതർക്ക് നല്കും. ലഭിക്കുന്ന തുക ഉപയോഗിച്ച് ഭൂമി വാങ്ങിച്ചുനല്കും . സർക്കാർ ഏറ്റെടുക്കേണ്ട കയ്യേറ്റ ഭൂമികൾ ഉടൻ ഒഴിപ്പിക്കും. ഭൂമിയുടെ തരം അനുസരിച്ച് ഇതു ഭൂരഹിതർക്ക് നല്കും എന്നീ കാര്യങ്ങളും നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു.
ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് സമഗ്ര ഭൂപരിഷ്‌കരണ കമ്മീഷനെ നിയോഗിക്കണമെന്നും കയ്യേറ്റ ഭൂമി പൂർണ്ണമായി തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് നല്കമണമെന്നും സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളിൽ സർക്കാർ നടപടികൾ തൃപ്തികരമല്ലെങ്കിൽ പ്രക്ഷോഭം ശക്തിപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ കെ.എ. ഷെഫീഖ്, ശ്രീജ നെയ്യാറ്റിൻകര, സംസ്ഥാന കമ്മിറ്റിയംഗം ജോസഫ് ജോൺ, ജനപക്ഷം എഡിറ്റർ സി.എം. ഷെരീഫ് എന്നിവരും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.