- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവിരുദ്ധത മറച്ചുവെക്കാൻ മാവോയിസ്റ്റ് വേട്ടയെ സർക്കാർ ഉപയോഗിക്കുന്നു: തെന്നിലാപുരം രാധാകൃഷ്ണൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിന്റെ ജനവിരുദ്ധതയും അഴിമതിയും മറച്ചുപിടിക്കാൻ മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സർക്കാർ അനവാശ്യ ഭീതി പരത്തുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ പ്രസ്താവിച്ചു. തമ്മിൽ തല്ലും കെടുകാര്യസ്ഥതയും മന്ത്രിമാർക്കെതിരേയുള്ള അഴിമതിയാരോപണങ്ങളും കൊണ്ട് മുഖം വികൃതമായ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിന്റെ ജനവിരുദ്ധതയും അഴിമതിയും മറച്ചുപിടിക്കാൻ മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സർക്കാർ അനവാശ്യ ഭീതി പരത്തുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ പ്രസ്താവിച്ചു.
തമ്മിൽ തല്ലും കെടുകാര്യസ്ഥതയും മന്ത്രിമാർക്കെതിരേയുള്ള അഴിമതിയാരോപണങ്ങളും കൊണ്ട് മുഖം വികൃതമായ സർക്കാറിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ വേണ്ടിയാണ് ഇപ്പോൾ മാവോയിസ്റ്റ് വേട്ടക്ക് സർക്കാർ ഇറങ്ങിയത്. കേരളത്തിൽ ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവർത്തനങ്ങൾ നടന്നുവെന്ന് പൊലീസിന് ഇതുവരെയും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പൊലീസ് നല്കുന്നതല്ലാത്ത മറ്റൊരു വിവരവും ഇത് സംബന്ധമായി ജനങ്ങൾക്കറിയില്ല. അതേസമയം കേരളത്തിൽ മാവോയിസ്റ്റുകൾ ഭീകരാക്രമണം നടത്തുന്നുവെന്ന കൃത്രിമ പ്രതീതി ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിന്റെ പേരിൽ ചിലരെ അറസ്റ്റ് ചെയ്ത് യു.എ.പി.എ എന്ന ഭീകര നിയമം ചാർത്തുന്നു.
ആദിവാസി ഭൂമി വിതരണം പൂർത്തിയാക്കണം, പശ്ചിമ ഘട്ടത്തിലെ ഖനന ലോബികളെ തടയണം, പരിസ്ഥിതി സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇതിനകം പൊലീസ് തന്നെ പറയുന്ന മാവോയിസ്റ്റ് മുദ്രാവാക്യങ്ങളായി പുറത്തുവന്നത്. ഇതിൽ എന്ത് ദേശദ്രോഹമാണ് അടങ്ങിയതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണം. നിയമ വ്യവസ്ഥ തകർക്കുന്ന പ്രവർത്തികൾ ഗാഡ്കിൽ വിരുദ്ധ സമരക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായപ്പോൾ മൗനം പാലിച്ചവർ ജനകീയ ആവശ്യങ്ങൾ ഉയർത്തുന്നവരെ ദേശദ്രോഹികളായി പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ല. രൂപേഷിന്റെ മക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഭരണകൂടത്തെ ചോദ്യം ചെയ്യാൻ പാടില്ല എന്ന ജനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ കേരളം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.