- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സർക്കാർ സ്വാശ്രയ മനേജുമെന്റുകൾക്കു സമ്പൂർണ്ണമായി കീഴടങ്ങി; വെൽഫെയർ പാർട്ടി
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റുകൾക്ക് മുമ്പിൽ ഇടതുസർക്കാർ സമ്പൂർണ്ണമായി കീഴടങ്ങിയിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മെറിറ്റ് സീറ്റുകളിലും മാനേജ്മെന്റ് സീറ്റുകളിലും വൻ ഫീസ് വർദ്ധനക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. മെറിറ്റിൽ കുറഞ്ഞ ഫീസ് നിരക്കിൽ 25 ശതമാനം പേർക്ക് കഴിഞ്ഞതവണ പഠിക്കാമായിരുന്നെങ്കിൽ ഇത്തവണ അത് 20 ശതമാനമായി കുറച്ചു. അവശേഷിച്ച 30 ശതമാനം മെറിറ്റ് സീറ്റിലാകട്ടെ 65,000 രൂപയാണ് പ്രതിവർഷ ഫീസ് വർദ്ധന. മാനേജ്മെന്റ് സീറ്റിൽ രണ്ടരലക്ഷം രൂപ പ്രതിവർഷം വർദ്ധിപ്പിച്ചു. ഓരോ കോളേജിനും പ്രതിവർഷം ഒന്നരക്കോടിയിലധികം രൂപയാണ് ഫീസിനത്തിൽ അധികമായി ലഭിക്കുക. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ചർച്ചയിലാണ് ഇത്തരത്തിൽ കേരളത്തിലെ വിദ്യാർത്ഥികളെ പിഴിയുന്നതും സ്വാശ്രയ ലോബിക്ക് അനുകൂലവുമായ കരാർ രൂപപ്പെട്ടത്. സ്വാശ്രയ ലോബിയുടെ ചൂഷണത്തിനെതിരെ കേരളത്തിൽ സമരം നടത്തിയവർ ഇന്ന് സ്വാശ്രയ മാനേജ്മെന്റുകൾക്ക് മുന്നിൽ സമ്പൂർണ്ണമായി കീഴടങ്ങിയിരിക്കുന
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റുകൾക്ക് മുമ്പിൽ ഇടതുസർക്കാർ സമ്പൂർണ്ണമായി കീഴടങ്ങിയിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മെറിറ്റ് സീറ്റുകളിലും മാനേജ്മെന്റ് സീറ്റുകളിലും വൻ ഫീസ് വർദ്ധനക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. മെറിറ്റിൽ കുറഞ്ഞ ഫീസ് നിരക്കിൽ 25 ശതമാനം പേർക്ക് കഴിഞ്ഞതവണ പഠിക്കാമായിരുന്നെങ്കിൽ ഇത്തവണ അത് 20 ശതമാനമായി കുറച്ചു. അവശേഷിച്ച 30 ശതമാനം മെറിറ്റ് സീറ്റിലാകട്ടെ 65,000 രൂപയാണ് പ്രതിവർഷ ഫീസ് വർദ്ധന. മാനേജ്മെന്റ് സീറ്റിൽ രണ്ടരലക്ഷം രൂപ പ്രതിവർഷം വർദ്ധിപ്പിച്ചു. ഓരോ കോളേജിനും പ്രതിവർഷം ഒന്നരക്കോടിയിലധികം രൂപയാണ് ഫീസിനത്തിൽ അധികമായി ലഭിക്കുക.
മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ചർച്ചയിലാണ് ഇത്തരത്തിൽ കേരളത്തിലെ വിദ്യാർത്ഥികളെ പിഴിയുന്നതും സ്വാശ്രയ ലോബിക്ക് അനുകൂലവുമായ കരാർ രൂപപ്പെട്ടത്. സ്വാശ്രയ ലോബിയുടെ ചൂഷണത്തിനെതിരെ കേരളത്തിൽ സമരം നടത്തിയവർ ഇന്ന് സ്വാശ്രയ മാനേജ്മെന്റുകൾക്ക് മുന്നിൽ സമ്പൂർണ്ണമായി കീഴടങ്ങിയിരിക്കുന്നു. വിണ്ടുവിചാരമില്ലാതെ തീരുമാനമെടുത്ത് കോടതിയുടെ മുന്നിലും നേരത്തേ ഇടതു സർക്കാർ അപഹാസ്യരായിത്തീർന്നു. ഇടതുസർക്കാരും സ്വാശ്രയ ലോബിയും തമ്മിലുള്ള ഒത്തുകളിക്കെതിരെ വെൽഫെയർ പാർട്ടി വിദ്യാർത്ഥി സമൂഹത്തെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങളുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.