- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനഭൂമി കൈയേറ്റക്കാർക്ക് പതിച്ചു നൽകാനുള്ള നീക്കം ഉപേക്ഷിക്കണം തെന്നിലാപുരം രാധാകൃഷ്ണൻ
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ 1250 ഏക്കർ വനഭൂമി വനസംരക്ഷണ നിയമം ലംഘിച്ച് കൈയേറ്റക്കാർക്ക് ഉപാധിരഹിത പട്ടയം നൽകി പതിച്ചുനൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. ജണ്ടയിട്ട് സംരക്ഷിക്കുന്ന വനഭൂമി ഭൂപതിവ് ചട്ടമനസരിച്ച് പട്ടയം നൽകാനാവില്ലെന്ന
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ 1250 ഏക്കർ വനഭൂമി വനസംരക്ഷണ നിയമം ലംഘിച്ച് കൈയേറ്റക്കാർക്ക് ഉപാധിരഹിത പട്ടയം നൽകി പതിച്ചുനൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. ജണ്ടയിട്ട് സംരക്ഷിക്കുന്ന വനഭൂമി ഭൂപതിവ് ചട്ടമനസരിച്ച് പട്ടയം നൽകാനാവില്ലെന്നിരിക്കെ കൈയേറ്റക്കാർക്ക് പതിച്ചു നൽകാനുള്ള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ചട്ടലംഘനമാണ്.
കൈവശക്കാർക്ക് പട്ടയം നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ പ്രത്യേകാധികാരം വനഭൂമിയിൽ ബാധകമല്ലെന്നിരിക്കെ ഈ പതിച്ചു നൽകലിനു പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാറിന്റെ കാലാവധി അവസാനിക്കാറായ സമയത്ത് ഇഷ്ടക്കാർക്ക് ഭൂമി പതിച്ച് നൽകാനുള്ള നീക്കമാണിത്. കേരളത്തിൽ ഭൂരഹിതർക്ക് ഭൂമി നൽകാനില്ലെന്നു പറയുന്ന സർക്കാരാണ് ഇത്തരത്തിൽ അനധികൃതമായി കൈയേറ്റക്കാർക്ക് ഭൂമി പതിച്ചുനൽകുന്നത്. ഈ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭവും നിയമ പോരാട്ടങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു