- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ലീപ്പർ ടിക്കറ്റ്: റെയിൽവേ തീരുമാനം ജനങ്ങളെ വലക്കും; തെന്നിലാപുരം രാധാകൃഷ്ണൻ
തിരുവനന്തപുരം: സാധാരണ കൗണ്ടറുകളിലൂടെ സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നത് നിർത്തിയ റെയിൽവേ ബോർഡ് തീരുമാനം യാത്രക്കാരെ വലക്കുന്നതും റെയിൽവേയെ തകർക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ പകൽ സമയത്ത് യാത്രചെയ്യുന്നതിന് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ
തിരുവനന്തപുരം: സാധാരണ കൗണ്ടറുകളിലൂടെ സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നത് നിർത്തിയ റെയിൽവേ ബോർഡ് തീരുമാനം യാത്രക്കാരെ വലക്കുന്നതും റെയിൽവേയെ തകർക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ പകൽ സമയത്ത് യാത്രചെയ്യുന്നതിന് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് നൽകിയിരുന്നത്, തിരക്കേറിയ കേരളം പോലുള്ള സ്ഥലങ്ങളിൽ യാത്രക്കാർക്ക് ആശ്വാസവും റെയിൽവേക്ക് അധിക വരുമാനവുമായിരുന്നു.
ഇത് നിർത്തലാക്കുന്നതിലൂടെ പകൽയാത്രക്കുള്ള ട്രെയിനുകൾ കുറവായ കേരളത്തിൽ തിങ്ങിനിറഞ്ഞ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയാതെ ട്രെയിൻ യാത്ര തന്നെ ഉപോക്ഷിക്കേണ്ടിവരും. ഇത് റെയിൽവേക്ക് വലിയ നഷ്ടം വരുത്തും. യാത്രക്കാരെ ദുരിതത്തിലാക്കി റെയിൽവേയെ തകർക്കാനുള്ള റെയിൽവേ ബോർഡ് തീരുമാനം തിരുത്തണമെന്നും അല്ലെങ്കിൽ ജനകീയ സമരങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.