- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി സഭാ തീരുമാനങ്ങൾ മറച്ച് വെക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ -ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: മന്ത്രി സഭാ തീരുമാനങ്ങളും മിനിട്സും വിവരാവകാശ നിയമ പ്രകാരം നൽകാൻ കഴിയില്ലാ എന്ന കേരള സർക്കാറിന്റെ തീരുമാനം ജനവിരുദ്ധ തീരുമാനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ച് പിടിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് എടുത്ത തീരുമാനങ്ങളിൽ ഭൂരിപക്ഷവും പൊതു മുതൽ തൽപ്പരകക്ഷികൾക്ക് ദാനം ചെയ്യുന്നതായിരുന്നു. ഇതിന്റെ വിശദാംശങ്ങൾ നൽകാതെ മറച്ചു പിടിക്കുന്നതിലൂടെ യു.ഡി.എഫ്. സർക്കാറിന്റെ അഴിമതിയുടെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാതെ യു.ഡി.എഫിനെ സഹായിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ സുതാര്യതയെ കുറിച്ച് വലിയ വർത്തമാനം പറഞ്ഞവർ ഇപ്പോൾ കാണിക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ് ജനവിരുദ്ധമായ സർക്കാർ തീരുമാനങ്ങളോട് ജനങ്ങളും പാർട്ടികളും യഥാസമയം പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന ഭയമാണ് സർക്കാറിനെ നയിക്കുന്നത്. ഭരണ നടപിടകൾ എപ്പോഴെല്ലാം ദുരൂഹമായിട്ടുണ്ടോ അപ്പോഴൊക
തിരുവനന്തപുരം: മന്ത്രി സഭാ തീരുമാനങ്ങളും മിനിട്സും വിവരാവകാശ നിയമ പ്രകാരം നൽകാൻ കഴിയില്ലാ എന്ന കേരള സർക്കാറിന്റെ തീരുമാനം ജനവിരുദ്ധ തീരുമാനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ച് പിടിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് എടുത്ത തീരുമാനങ്ങളിൽ ഭൂരിപക്ഷവും പൊതു മുതൽ തൽപ്പരകക്ഷികൾക്ക് ദാനം ചെയ്യുന്നതായിരുന്നു. ഇതിന്റെ വിശദാംശങ്ങൾ നൽകാതെ മറച്ചു പിടിക്കുന്നതിലൂടെ യു.ഡി.എഫ്. സർക്കാറിന്റെ അഴിമതിയുടെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാതെ യു.ഡി.എഫിനെ സഹായിക്കുകയാണ്.
പ്രതിപക്ഷത്തിരിക്കുമ്പോൾ സുതാര്യതയെ കുറിച്ച് വലിയ വർത്തമാനം പറഞ്ഞവർ ഇപ്പോൾ കാണിക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ് ജനവിരുദ്ധമായ സർക്കാർ തീരുമാനങ്ങളോട് ജനങ്ങളും പാർട്ടികളും യഥാസമയം പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന ഭയമാണ് സർക്കാറിനെ നയിക്കുന്നത്. ഭരണ നടപിടകൾ എപ്പോഴെല്ലാം ദുരൂഹമായിട്ടുണ്ടോ അപ്പോഴൊക്കെ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സർക്കാർ നടത്തിയ അഴിമതിക്കെതിരായ ജനരോഷമാണ് എൽ.ഡി.എഫിനെ അധികാരത്തിലെത്തിച്ചതെന്ന് പിണറായി സർക്കാർ മറന്ന് പോകരുത്. വിവരാവകാശ കമ്മീഷൻ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.