തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാറിനെ പിന്തുണയ്ക്കുമെന്നു വെൽഫെയർ പാർട്ടി. വർഗീയ ഫാസിസത്തിനും അഴിമതി ഭരണത്തിനുമെതിരായാണ് തങ്ങളുടെ വോട്ടെന്നും വെൽഫെയർ പാർട്ടി അറിയിച്ചു.

വർഗീയ രാഷ്ട്രീയ കക്ഷിയായ ബിജെപിക്കും അഴിമതി ഭരണത്തിലൂടെ ജനങ്ങളെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടി സർക്കാറിനും ഒരേ പോലെ ''ഷോക്ക് ട്രീറ്റ്‌മെന്റാ''കുന്ന ജനവിധി അരുവിക്കരയിൽ ഉണ്ടാകണം. അതുകൊണ്ടാണ് യു.ഡി.എഫ്, ബിജെപി കക്ഷികകൾക്കെതിരിൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി എന്ന നിലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വിജയകുമാറിനെ പിന്തുണക്കാൻ പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അധ്യക്ഷനായി. ജനറൽ സെക്രട്ടറി തെന്നിലാപുരം സംസാരിച്ചു.