തലശേരി: ന്യൂമാഹി പൊലിസ് സ്റ്റേഷൻ പരിധിയിലെ പുന്നോലിൽ വൻ ആയുധവേട്ട. അഞ്ച് വടിവാളുകളാണ് കണ്ടെത്തിയത്. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു വാളുകൾ. പുന്നോൽ ബദർ മസ്ജിദിന്റെ മതിലിന് സമീപം റോഡിൽ കാട് മുടിക്കിടന്ന സ്ഥലം വൃത്തിയാക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ചാക്കിൽ കെട്ടിയ നിലയിൽ ആയുധങ്ങൾ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ന്യൂ മാഹി ഇൻസ്‌പെക്ടർ ഇ.ആർബൈജു.എസ്‌ഐമാരായ കിഷോർ ബാബു, റസാഖ്, സി.പി.ഒ രാജേഷ് എന്നിവർ സ്ഥലത്തെത്തി വാളുകൾ കസ്റ്റഡിയിലെടുത്തു. തുരുമ്പെടുത്തതാണെങ്കിലും ആയുധങ്ങൾ പുതുതായി നിർമ്മിച്ചതാണെന്ന് പൊലിസ് പറഞ്ഞു.പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.