ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷൻ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ മാർച്ച് ആറിനു (ഞായർ) യോങ്കേഴ്‌സിലുള്ള സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ (670 Yonkers Ave) വൈകുന്നേരം 4.45ന് ലദിഞ്ഞോടെ ആരംഭിക്കും. തുടർന്നു നടക്കുന്ന തിരുനാൾ കുർബാനക്ക് ഫാ. റെനി കട്ടേൽ മുഖ്യ കാർമികത്വം വഹിക്കും. ന്യൂയോർക്ക് ക്‌നാനായ ഫൊറോന വികാരി ഫാ. ജോസ് തറയ്ക്കൽ തിരുനാൾ സന്ദേശം നൽകും. സ്‌നേഹവിരുന്നോടെ തിരുനാൾ കർമങ്ങൾ സമാപിക്കും. 14 പ്രസുദേന്തിമാരാണ് തിരുനാൾ ഏറ്റു നടത്തുന്നത്.

തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി ചെയർമാൻ തോമസ് പാലച്ചേരിൽ, ട്രസ്റ്റിമാരായ ഏബ്രഹാം പുലിയലകുന്നേൽ, റെജി ഉഴങ്ങാലിൽ, മിഷൻ ഡയറക്ടർ ഫാ. ജോസഫ് ആദോപ്പിള്ളി എന്നിവർ പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക്: ഫാ. ജോസഫ് ആദോപ്പിള്ളി 954 305 7850 .

റിപ്പോർട്ട്: റെജി ജോസഫ്