വെസ്റ്റ് ചെസ്റ്റർ : മലയാളി അസ്സോസിയേഷൻ 'സ്‌മൈൽ ആൻഡ് ക്ലിക്ക് 2015' സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫിയിൽ മലയാളികളുടെ കഴിവിനെ പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം തന്നെ നല്ല ഫോട്ടോഗ്രാഫറെ കണ്ടെത്താനുള്ള അവസരം കൂടിയാണ്.

മുന്നു വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്. Age Group 0.1 To 10 years, 1120 years And 2125 years. ഈ മൽസരത്തിൽ വിജയികളാവാനും ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, അസോസിയേഷൻ ന്റെ ഓണം പ്രോഗ്രാമിനോട് അനുബന്ധിച്ചു നൽകുന്നതാണ്. മൽസരത്തിൽ വിജയിക്കുന്ന ചിത്രങ്ങൾ മലയാളി അസോസിയേഷന്റെ മുഖപത്രമായ കേരളദർശനത്തിൽ ഉൾപ്പെടുന്നതായിരിക്കും. വിജയികളെ തെരഞ്ഞെടുക്കുന്നത് ഫോട്ടോഗ്രാഫർമാരുടെ ഒരു പാനൽ ആയിരിക്കും.

സ്‌മൈൽ ആൻഡ് ക്ലിക്കിന്റെ ചെയർമാൻ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ലിജോ ജോൺ ആണ്. ന്യൂയോർക്കിലെ ഐടി വിഭാഗത്തിൽ ജോലി ചെയ്യുന്ന ലിജോ നല്ല ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്. ന്യൂയോർക്കിലെ സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ലിജോ ജോൺ വെസ്റ്റ്‌ചെസ്റ്റർ മലയാളീ അസോസിയേഷന്റെ കമ്മിറ്റി മെമ്പർ കൂടിയാണ്.

ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫോട്ടോഗ്രാഫിനോടൊപ്പം, പേര്, ജനനതീയതി, ഇമെയിൽ അഡ്രസ്, അഡ്രസ്, ഫോൺ നമ്പർ എന്നിവ wmasmile@gmail.com എന്ന ഈമെയിലിൽ അയയ്ക്കാവുന്നതാണ്.

പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി ടാർസൻ തോമസ്, വൈസ് പ്രസിഡന്റ് തോമസ് കോശി, ട്രഷറർ കെ.കെ.ജോൺസൺ, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജെ. മാത്യൂസ് എന്നിവർ ഒരു പത്രകുറിപ്പിൽ അറിയിച്ചതാണിത്.