ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾ ജനുവരി രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

യോങ്കേഴ്‌സിലെ മുഛബൈ പാലസ് ഇന്ത്യൻ റസ്റ്ററന്റ് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ. ലോംഗ് ഐലാൻഡ് മാർത്തോമ ചർച്ച് വികാരി റവ. ഷിനോയ് ജോസഫ് ക്രിസ്മസ് സന്ദേശം നൽകും. തുടർന്ന് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന നാടൻ കലാരൂപങ്ങളും നൃത്തനിർത്യങ്ങളും ആഘോഷ പരിപാടികളെ കൂടുതൽ ഹൃദ്യമാക്കും.

അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പുതുമയാർന്ന കലാപരിപാടികൾ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുൻ വർഷങ്ങളിലേതിനെക്കാൾ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

പ്രവേശനം സൗജന്യമായ ആഘോഷപരിപാടിയിലേക്ക് വെസ്റ്റ് ചെസ്റ്റർ നിവാസികളായ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ.ജോൺസൺ, ജോ.സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജെ. മാത്യൂസ്, കോഓർഡിനേറ്റർ ജോയി ഇട്ടൻ, കേരള ദേർശനം ചീഫ് എഡിറ്റർ ഗണേശ് നായർ, വിമൻസ് ഫോറം ചെയർ ഷയിനി ഷാജാൻ, സ്മയിൽ ആൻഡ് ക്ലിക്ക് കോഓർഡിനേറ്റർ ലിജോ ജോൺ, കൊച്ചുമ്മൻ ജേക്കബ്, ജോൺ സി. വർഗീസ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ, കുറൂര് രാജേൻ, എം വി കുര്യൻ, ചാക്കോ പി. ജോർജ്, ജോൺ കെ. മാത്യു, ലിജോ ജോൺ, സുരേന്ദ്രൻ നായർ, രാജ് തോമസ്, എബി ജോൺ, ജോൺ തോമസ്, രത്‌നമ്മ രാജൻ, വർഗീസ് തൈക്കൂടൻ, എം വി ചാക്കോ, രാജൻ ടി. ജേക്കബ്, ഡോ. ഫിലിപ്പ് ജോർജ് തുടങ്ങിയവർ അഭ്യർത്ഥിച്ചു.