ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ജനുവരി 2 ന് നടത്തും. യോങ്കേഴ്‌സിലെ മുംബൈ പാലസ് ഇന്ത്യൻ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും പരിപാടികൾ നടക്കുക. ലോങ്ങ് ഐലാൻഡ് മാർത്തോമ ചർച്ച് വികാരി റവറന്റ് ഷിനോയ് ജോസഫ് ക്രിസ്തുമസ് സന്ദേശം നൽകുന്നതായിരിക്കും.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന നാടൻ കലാരൂപങ്ങളും, ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മറ്റ് നൃത്ത കലാരൂപങ്ങളും പരിപാടിയെ ഏറെ ഹൃദ്യസ്ഥമാക്കും. കഴിഞ്ഞ 41 വർഷത്തെ അസോസിയേഷന്റെ വളർച്ചയോടൊപ്പം വളർന്നു പന്തലിച്ച ഒരു മലയാളി സമൂഹവും അസോസിയേഷൻ വളർത്തിയെടുത്ത കലാകാരന്മാർ, കലാകാരികൾ, തുടങ്ങി നിരവധി പേരുണ്ട് വെസ്റ്റ് ചെസ്റ്ററിൽ. മലയാളി കുടുംബങ്ങളിലെ യുവ കലാകാരന്മാർക്കും കുട്ടികൾക്കും ലഭിച്ച മലയാളി അസോസിയേഷന്റെ വേദികൾ അവരുടെ വൈഭവം പ്രകടിപ്പിക്കാൻ കിട്ടിയ അസുലഭ അവസരങ്ങൾ ആയിരുന്നു.

അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പുതുമയാർന്ന കലാപരിപാടികൾ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുൻ വർഷങ്ങളിലേതിനെക്കാൾ ആസ്വാദ്യകരമാക്കുവാനാണ് സംഘാടകരുടെ ശ്രമം. എല്ലാ പ്രിയപ്പെട്ടവർക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ നേർന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റർ നിവാസികളായ എല്ലാ മലയാളി സ്‌നേഹിതരും ഈ പരിപാടി വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ.ജോൺസൺ, ജോ.സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജെ. മാത്യൂസ്, കോ ഓർഡിനേറ്റർ ജോയി ഇട്ടൻ, കേരള ദർശനം ചീഫ് എഡിറ്റർ ഗണേശ് നായർ, വിമൻസ് ഫോറം ചെയർ ഷയിനി ഷാജാൻ, സ്മയിൽ ആൻഡ് ക്ലിക്ക് കോഓർഡിനേറ്റർ ലിജോ ജോൺ, കൊച്ചുമ്മൻ ജേക്കബ്, ജോൺ സി വർഗീസ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ, കുറൂർ രാജേൻ, എം വി കുര്യൻ, ചാക്കോ പി. ജോർജ്, ജോൺ കെ. മാത്യു, ലിജോ ജോൺ, സുരേന്ദ്രൻ നായർ, രാജ് തോമസ്, എബി ജോൺ, ജോൺ തോമസ്, രത്‌നമ്മ രാജൻ, വർഗീസ് തൈക്കൂടൻ, എം വി .ചാക്കോ, രാജൻ ടി. ജേക്കബ്, ഡോ. ഫിലിപ് ജോർജ് തുടങ്ങിയവർ പറഞ്ഞു. പ്രവേശനം സൗജന്യമാണ്.