- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും 30ന്
ന്യൂറോഷൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 30നു (ശനി) നടക്കും. വൈകുന്നേരം ആറു മുതൽ നടക്കുന്ന പരിപാടിയിൽ കെ.ജെ ഗ്രിഗറിയുടെയും രത്‌നമ്മ രാജന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന വിഷുക്കണിയും വെസ്റ്റ് ചെസ്റ്റർ നിവാസികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. അമേരിക്ക-കാനഡ- യൂറോപ്പ് ഭദ്രാസനാധിപൻ ആർച്ച് ബിഷപ് അയൂബ് മോർ സിൽവാനോസ് മുഖ്യാതിഥിയായി പങ്കെടുത്ത് ഈസ്റ്റർ സന്ദേശം നൽകും. ഡോ പി. സോമസുന്ദരം വിഷു സന്ദേശം നല്കും. കുടുംബസംഗമത്തിൽ ഇരുപത്തിഅഞ്ചിൽ പരം ഗിഫ്റ്റുകൾ (ഇരുപതു ഡോളർ മുതൽ ഇരുന്നുറു ഡോളർ വരെ വിലയുള്ള സമ്മനങ്ങൾ) റാഫിൾ വഴി സമ്മാനിക്കും. നാഗരിക ജീവിതത്തിന്റെ സങ്കീർണതകളിലും ലാളിത്യവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാൻ, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലരൂപങ്ങളും അവതരിപ്പിക്കും. ഫാമിലി നൈറ്റ് വിജയപ്രദമാക്കുവ
ന്യൂറോഷൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 30നു (ശനി) നടക്കും.
വൈകുന്നേരം ആറു മുതൽ നടക്കുന്ന പരിപാടിയിൽ കെ.ജെ ഗ്രിഗറിയുടെയും രത്‌നമ്മ രാജന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന വിഷുക്കണിയും വെസ്റ്റ് ചെസ്റ്റർ നിവാസികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. അമേരിക്ക-കാനഡ- യൂറോപ്പ് ഭദ്രാസനാധിപൻ ആർച്ച് ബിഷപ് അയൂബ് മോർ സിൽവാനോസ് മുഖ്യാതിഥിയായി പങ്കെടുത്ത് ഈസ്റ്റർ സന്ദേശം നൽകും. ഡോ പി. സോമസുന്ദരം വിഷു സന്ദേശം നല്കും.
കുടുംബസംഗമത്തിൽ ഇരുപത്തിഅഞ്ചിൽ പരം ഗിഫ്റ്റുകൾ (ഇരുപതു ഡോളർ മുതൽ ഇരുന്നുറു ഡോളർ വരെ വിലയുള്ള സമ്മനങ്ങൾ) റാഫിൾ വഴി സമ്മാനിക്കും. നാഗരിക ജീവിതത്തിന്റെ സങ്കീർണതകളിലും ലാളിത്യവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാൻ, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലരൂപങ്ങളും അവതരിപ്പിക്കും.
ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാൻ വെസ്റ്റ്‌ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികളായ ശ്രീകുമാർ ഉണ്ണിത്താൻ, തോമസ് കോശി, ടെറൻസൺ തോമസ്, കെ.കെ. ജോൺസൺ, ആന്റോ വർക്കി, എം വി ചാക്കോ, ഫാമിലി നൈറ്റ് കോഓർഡിനേറ്റർ ജോയി ഇട്ടൻ, ഗണേശ് നായർ, കൊച്ചുമ്മൻ ജേക്കബ്, ജെ. മാത്യുസ്, എം വി കുര്യൻ, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ, ലിജോ ജോൺ, ഷൈനി ഷാജൻ, രത്‌നമ്മ രാജൻ, ജോൺ മാത്യു (ബോബി), സുരേന്ദ്രൻ നായർ, ജോൺ തോമസ്, രാജ് തോമസ്, വിപിൻ ദിവാകരൻ, ഡോ. ഫിലിപ്പ് ജോർജ്, ജോൺ സി. വർഗീസ്, രാജൻ ടി. ജേക്കബ്, ചാക്കോ പി. ജോർജ് എന്നിവർ അറിയിച്ചു.



