ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ. തുടക്കം മുതൽ ഇന്നുവരെ വളരെ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്ന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ- വീണ്ടും ഓണം വിളിക്കുന്നു- മലയാളം ടിവിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് സംപ്രേഷണം ചെയ്യുന്നു.

നിരവധി അമേരിക്കൻ മലയാളീ നേതൃത്വത്തേയും, കലാകാരന്മാരേയും അമേരിക്കൻ മലയാളി സമൂഹത്തിനു മുൻപിൽ അവതരിപ്പിച്ച വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ ഓർമ്മകൾക്കും ജീവിതത്തിനും നിറം നൽകുന്ന നിറസമൃദ്ധിയാണ് സമ്മാനിക്കുന്നത്. തികച്ചും സ്വകാര്യമായ ഒരു ലോകത്തേക്ക് മലയാളി മനസ്സുകളെ മാറ്റുന്ന നിറവുള്ള ഓണാഘോഷ പരിപാടികളാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അമേരിക്കൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ എല്ലാ ചാനലുകൾക്കൊപ്പമാണ് മലയാളം ടിവിയും അമേരിക്കൻ മലയാളികൾക്ക് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്
17326480576.