- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ ദിവ്യഉണ്ണിയും സാബു തിരുവല്ലയും
ന്യൂറൊഷേൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തിൽ സുപ്രസിദ്ധ സിനിമാതാരം ദിവ്യഉണ്ണിയുടെ ഡാൻസ് പരിപാടിയും സിനിമാ താരം സാബു തിരുവല്ലയുടെ മിമിക്രിയും ഉൾപെടുത്തി വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. സെപ്റ്റംബർ 17നു (ശനി) 11 മുതൽ ആറുവരെ ഗ്രീൻബർഗിലുള്ള വുഡ്‌ലാൻഡ് ഹൈസ്‌കൂളിലാണ് (475 West Hartsdale Ave, White Plains, NY 10607)| ആഘോഷപരിപാടികൾ. ദിവ്യയുടെ ഉടമസ്ഥതയിലുള്ള ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിൽ അറിയപ്പെടുന്ന ഇന്ത്യൻ ഡാൻസ് സ്‌കൂൾ ആക്കിയെടുക്കാൻ ദിവ്യ ഉണ്ണിക്കു കഴിഞ്ഞു. ഭാരത നാട്യത്തിൽ അപാര പാണ്ഡിത്യമുള്ള ദിവ്യ ഉണ്ണിയുടെ ഡാൻസ് പ്രോഗ്രാമുകൾ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണപരിപാടികൾക്കു ഒരു തിലകക്കുറി ആയിരിക്കും. മിമിക്രി കലാരംഗത്തു വളരെ ശ്രദ്ധേയനായ താരമാണ് സാബു തിരുവല്ല. ഓണാഘോഷ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ഓണഘോഷം വിജയപ്രദമാക്കുവാൻ വെസ്റ്റ്‌ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥി
ന്യൂറൊഷേൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തിൽ സുപ്രസിദ്ധ സിനിമാതാരം ദിവ്യഉണ്ണിയുടെ ഡാൻസ് പരിപാടിയും സിനിമാ താരം സാബു തിരുവല്ലയുടെ മിമിക്രിയും ഉൾപെടുത്തി വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.
സെപ്റ്റംബർ 17നു (ശനി) 11 മുതൽ ആറുവരെ ഗ്രീൻബർഗിലുള്ള വുഡ്‌ലാൻഡ് ഹൈസ്‌കൂളിലാണ് (475 West Hartsdale Ave, White Plains, NY 10607)| ആഘോഷപരിപാടികൾ.
ദിവ്യയുടെ ഉടമസ്ഥതയിലുള്ള ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിൽ അറിയപ്പെടുന്ന ഇന്ത്യൻ ഡാൻസ് സ്‌കൂൾ ആക്കിയെടുക്കാൻ ദിവ്യ ഉണ്ണിക്കു കഴിഞ്ഞു. ഭാരത നാട്യത്തിൽ അപാര പാണ്ഡിത്യമുള്ള ദിവ്യ ഉണ്ണിയുടെ ഡാൻസ് പ്രോഗ്രാമുകൾ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണപരിപാടികൾക്കു ഒരു തിലകക്കുറി ആയിരിക്കും.
മിമിക്രി കലാരംഗത്തു വളരെ ശ്രദ്ധേയനായ താരമാണ് സാബു തിരുവല്ല. ഓണാഘോഷ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
ഓണഘോഷം വിജയപ്രദമാക്കുവാൻ വെസ്റ്റ്‌ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൺ, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.വി ചാക്കോ, ജോയി ഇട്ടൻ, ഗണേശ് നായർ, കൊച്ചുമ്മൻ ജേക്കബ്, ജെ. മാത്യൂസ്, ജോൺ സി. വർഗീസ്, ഷൈനി ഷാജൻ, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ, എം വി കുര്യൻ, ചാക്കോ പി. ജോർജ്, ജോൺ കെ. മാത്യു, ലിജോ ജോൺ, രാജ് തോമസ്, ഡോ. ഫിലിപ്പ് ജോർജ്, രത്‌നമ്മ രാജൻ, രാജൻ ടി ജേക്കബ്, സുരേന്ദ്രൻ നായർ, വിപിൻ ദിവാകരൻ ജോൺ തോമസ് എന്നിവർ അറിയിച്ചു.



