ന്യൂറൊഷേൽ: വെസ്റ്റ് ചെസ്റ്റർ മലയളി അസോസിയേഷന്റെ 2016 ലെ പ്രവർ ത്തനോദ്ഘാടനം ന്യൂറൊഷേലിൽ ഉള്ള ഷെയർലിസ് ഇന്ത്യൻ റസ്റ്ററന്റിൽ സംഘടിപ്പിച്ചു.

ചാരിറ്റിക്കു മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുവാനും പരമാവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും പാവപ്പെട്ടവരേയും സാധാരണക്കാരെയും സഹായിക്കുകയും എന്നുള്ളതാണ് അസോസിയേഷന്റെ ഈ വർഷത്തെ മുഖ്യ ലക്ഷ്യം. ജനഹൃദയങ്ങളിലേക്ക് ആകർഷിക്കത്തക്ക വിധത്തിൽ അസോസിയേഷന്റെ രൂപകല്പനയിൽ മാറ്റം വരുത്തുവാനും കമ്മിറ്റിയിൽ തീരുമാനമായി.

മാർച്ചു മാസം മെംബർഷിപ്പ് മാസമായി ആചരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനായി കൊച്ചുമ്മൻ ജേക്കബ് ചെയർമൻ ആയും ഗണേശ് നായർ, കെ.ജെ. ഗ്രിഗറി, ജെ. മാത്യൂസ്, വിപിൻ ദിവാകരൻ, ജോൺ മാത്യു (ബോബി), കെ.ജി. ജനാർദ്ദനൻ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

ഏപ്രിലിൽ ഈസ്റ്റർ, വിഷു, ഫാമിലി നൈറ്റ് എന്നിവ നടത്തുവാനും കോഓർഡിനേറ്റേഴ്‌സ് ആയി ജോയ് ഇട്ടനെയും എം വി കുര്യനെയും നിയമിച്ചു. മേയിൽ വനിതാ ഫോറത്തിന്റെ സെമിനാർ നടത്തുവാനും ഷൈനി ഷാജൻ, രത്‌നമ്മ രാജനെയും ചുമതലപ്പെടുത്തി.

മേയിൽ നടത്തുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടോപ്പം ഒരു ഇലക്ഷൻ ടിബേറ്റ് നടത്താനും ജൂണിൽ വിവിധ സെമിനാറുകൾ നടത്തുവാനും കോഓർഡിനേറ്റേഴ്‌സ് ആയി രാജൻ ടി. ജേക്കബ്, ചാക്കോ പി. ജോർജ് (അനി), ഡോ. ഫിലിപ്പ് ജോർജ്, ജോൺ സി. വർഗീസ് എന്നിവരെ ചുമതലപ്പെടുത്തി.

യുവാക്കളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുവേണ്ടി ഒരു യൂത്ത് ഫെസ്റ്റിവൽ ജൂലൈയിൽ നടത്താനും ലിജോ ജോണിനെ കോഓർഡിനേറ്റർ ആയും നിയമിച്ചു. ഓഗസ്റ്റിൽ ഫാമിലി പിക്‌നിക് നടത്താനും കോഓർഡിനേറ്റേഴ്‌സ് ആയി ജോൺ തോമസ്, രാജ് തോമസ്, കെ.ജെ. ഗ്രിഗറി, സുരേന്ദ്രൻ നായർ എന്നിവരെയും ചുമതലപ്പെടുത്തി.

ഒക്‌ടോബറിൽ റിട്ടയർമെന്റ് സെമിനാറുകൾ നടത്താനും കോഓർഡിനേറ്റേഴ്‌സ് ആയി കെ.ജെ. ഗ്രിഗറി, ജെ. മാത്യുസ്, സുരേന്ദ്രൻ നായർ, ലിജോ ജോൺ എന്നിവരെ നിയമിച്ചു.

അമേരിക്കൻ പൊളിറ്റിക്‌സിൽ മലയാളി പ്രാതിനിത്യം ഉറപ്പിക്കുവനും നമ്മുടെ യുവ തലമുറയെ അമേരിക്കൻ പൊളിറ്റിക്‌സിലേക്ക് ആകർഷിക്കുവാനും പൊളിറ്റിക്കൽ കാമ്പയിനൊപ്പം ഒരു ഇലക്ഷൻ ടിബേറ്റ് നടത്താനും തീരുമാനിച്ചു. കോഓർഡിനേറ്റേഴ്‌സ് ആയി കൊച്ചുമ്മൻ ടി. ജേക്കബ്, തോമസ് കോശി എന്നിവരെ ചുമതലപ്പെടുത്തി.

നവംബർ മാസം ചാരിറ്റി മാസമായി ആചരിക്കാൻ തീരുമാനിച്ചു. ഇതിന്റെ കോഓർഡിനേറ്റേഴ്‌സ് ആയി കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ, രാജൻ ടി. ജേക്കബ്, എം വി കുര്യൻ, ഷാജി ആലപ്പാട്ട്, നിതിഷ് ഉമ്മൻ എന്നിവരെ ചുമതലപ്പെടുത്തി.

ഡിസംബറിൽ വനിതാ ഫോറത്തിന്റെ ബാങ്ക്വറ്റ് നൈറ്റും ക്രിസ്മസ്-ന്യൂ ഇയർ അഘോഷവും നടത്താനും തീരുമാനമായി. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുഖപത്രമായ കേരള ദർശനത്തിന്റെ ചീഫ് എഡിറ്റർ ആയി ഗണേശ് നായരെയും നിയമിച്ചു. ഓണത്തോടനുബന്ധിച്ച് സുവനീറും പുറത്തു ഇറക്കും.

ചടങ്ങിൽ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോയെ അഭിനന്ദിച്ചു. സെക്രട്ടറി ടെറൻസൺ തോമസ്, വൈസ് പ്രസിഡന്റ് തോമസ് കോശി, ട്രഷറർ കെ.കെ. ജോൺസൺ, ജോ. സെക്രട്ടറി ആന്റോ വർക്കി എന്നിവർ സംസാരിച്ചു.