- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ കുടുംബസംഗമവും ഈസ്റ്റർ- വിഷു ആഘോഷങ്ങളും ഏപ്രിൽ 30ന്
ന്യൂറോഷൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ-വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 30നു (ശനി) നടക്കും. വൈകുന്നേരം ആറു മുതൽ രാത്രി 10 വരെ നടക്കുന്ന സംഗമത്തിൽ അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് നിരവധിപേർ പങ്കെടുക്കും. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തൻ തലമുറയിലേക്ക് പകർന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. കെ.ജെ. ഗ്രിഗറിയുടെയും രത്‌നമ്മ രാജന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന വിഷുക്കണിയും വെസ്റ്റ് ചെസ്റ്റർ നിവാസികളായ കലാകാരന്മാരുടെയും കലാകാരികളുടേയും കലാപരിപാടികളും ഉണ്ടായിരിക്കും. നാഗരിക ജീവിതത്തിന്റെ സങ്കീർണതകളിലും പാശ്ചാത്യ സംസ്‌കാരത്തിന്റെ പുറംപൂച്ചിലും പിന്നിട്ടുപോന്ന ലാളിത്യവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാൻ, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലാരൂപങ്ങളും അവതരിപ്പിക്കും. ഏതു സാഹചര്യത്തിൽ ജീവിച്ച
ന്യൂറോഷൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ-വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 30നു (ശനി) നടക്കും.
വൈകുന്നേരം ആറു മുതൽ രാത്രി 10 വരെ നടക്കുന്ന സംഗമത്തിൽ അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് നിരവധിപേർ പങ്കെടുക്കും.
കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തൻ തലമുറയിലേക്ക് പകർന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം.
കെ.ജെ. ഗ്രിഗറിയുടെയും രത്‌നമ്മ രാജന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന വിഷുക്കണിയും വെസ്റ്റ് ചെസ്റ്റർ നിവാസികളായ കലാകാരന്മാരുടെയും കലാകാരികളുടേയും കലാപരിപാടികളും ഉണ്ടായിരിക്കും.
നാഗരിക ജീവിതത്തിന്റെ സങ്കീർണതകളിലും പാശ്ചാത്യ സംസ്‌കാരത്തിന്റെ പുറംപൂച്ചിലും പിന്നിട്ടുപോന്ന ലാളിത്യവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാൻ, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലാരൂപങ്ങളും അവതരിപ്പിക്കും. ഏതു സാഹചര്യത്തിൽ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരാണ് പ്രവാസികളായ മലയാളികൾ.
ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാൻ വെസ്റ്റ്‌ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൺ, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോ, ഫാമിലി നൈറ്റ് കോ-ഓർഡിനേറ്റർ ജോയി ഇട്ടൻ എന്നിവർ അറിയിച്ചു.



