- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാശ്ചാത്യലോകത്തെ ഹീറോയായി എംബിഎസ്; ട്രംപിന്റെ കൈയിലെ കളിപ്പാവയായി മാറുകയാണോ? റോക്കറ്റ് ആക്രമണത്തെ യുദ്ധപ്രഖ്യാപനമായി കരുതി ഇറാനെതിരെ തിരിച്ചടിക്കാൻ സൗദി കോപ്പ് കൂട്ടുന്നുവെന്ന് റിപ്പോർട്ടുകൾ; ഇറാൻ-സൗദി യുദ്ധസാധ്യത തള്ളിക്കളയാതെ ലോകം
റിയാദ്: സൗദിയെ തീവ്രവാദത്തിന്റെ പാതയിൽ നിന്നും മിതവാദത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള വിപ്ലവകരമായ നീക്കങ്ങൾ തുടങ്ങിയ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് ലോകമെങ്ങ് നിന്നും ആദരവ് പിടിച്ച് പറ്റുന്ന സമയമാണല്ലോ ഇത്. ഇത്തരത്തിൽ പാശ്ചാത്യ ലോകത്തും ഹീറോ ആയി മാറിയിരിക്കുന്ന എംബിഎസ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കൈയിലെ കളിപ്പാവയായി മാറുകയാണോ എന്ന ചോദ്യം വിവിധ തുറകളിൽ നിന്നും ശക്തമാകുന്നുണ്ട്. ഇറാന്റെ റോക്കറ്റ് ആക്രമണത്തെ യുദ്ധ പ്രഖ്യാപനമായി കരുതി ഇറാനെതിരെ തിരിച്ചടിക്കാൻ സൗദി കോപ്പ് കൂട്ടാൻ തുടങ്ങിയതിനെ തുടർന്നാണ് എംബിഎസിന് നേരെയുള്ള ഈ ആരോപണം ഉയർന്ന് വന്നിരിക്കുന്നത്. ഇതോടെ സൗദിയും ഇറാനും തമ്മിലുള്ള യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിലായിരിക്കുകയാണ് ലോകം. യെമനിലെ ഹൂതി വിമതർക്ക് റോക്കറ്റുംമറ്റ് ഉപകരണങ്ങളും പ്രദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചാണ് എംബിഎസ് സൗദിയെ ഇറാനെതിരെയുള്ള യുദ്ധത്തിനായി സജ്ജമാക്കിയിരിക്കുന്നത്.ഇതൊരു എടുത്ത് ചാട്ടമാണെന്നും ഇതിന് പുറകിൽ ട്രംപിന്റെ കരങ്ങളാണെന്നും ചില
റിയാദ്: സൗദിയെ തീവ്രവാദത്തിന്റെ പാതയിൽ നിന്നും മിതവാദത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള വിപ്ലവകരമായ നീക്കങ്ങൾ തുടങ്ങിയ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് ലോകമെങ്ങ് നിന്നും ആദരവ് പിടിച്ച് പറ്റുന്ന സമയമാണല്ലോ ഇത്. ഇത്തരത്തിൽ പാശ്ചാത്യ ലോകത്തും ഹീറോ ആയി മാറിയിരിക്കുന്ന എംബിഎസ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കൈയിലെ കളിപ്പാവയായി മാറുകയാണോ എന്ന ചോദ്യം വിവിധ തുറകളിൽ നിന്നും ശക്തമാകുന്നുണ്ട്.
ഇറാന്റെ റോക്കറ്റ് ആക്രമണത്തെ യുദ്ധ പ്രഖ്യാപനമായി കരുതി ഇറാനെതിരെ തിരിച്ചടിക്കാൻ സൗദി കോപ്പ് കൂട്ടാൻ തുടങ്ങിയതിനെ തുടർന്നാണ് എംബിഎസിന് നേരെയുള്ള ഈ ആരോപണം ഉയർന്ന് വന്നിരിക്കുന്നത്. ഇതോടെ സൗദിയും ഇറാനും തമ്മിലുള്ള യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിലായിരിക്കുകയാണ് ലോകം.
യെമനിലെ ഹൂതി വിമതർക്ക് റോക്കറ്റുംമറ്റ് ഉപകരണങ്ങളും പ്രദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചാണ് എംബിഎസ് സൗദിയെ ഇറാനെതിരെയുള്ള യുദ്ധത്തിനായി സജ്ജമാക്കിയിരിക്കുന്നത്.ഇതൊരു എടുത്ത് ചാട്ടമാണെന്നും ഇതിന് പുറകിൽ ട്രംപിന്റെ കരങ്ങളാണെന്നും ചിലർ മുന്നറിയിപ്പേകാൻ തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടർന്ന് സൗദിയിലെയും യുഎഇയിലെയും വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും നേരെ കടുത്ത ഭീഷണി ഉയർത്തി ഹൂതി വിമതർ രംഗത്തെത്തുകയും ചെയ്തിരുന്നു. തൽഫലമായി സൗദി യെമനുമായി പങ്കിടുന്ന കര, കടൽ, വ്യോമ അതിർത്തികൾ മുൻകരുതലായി അടയ്ക്കുകയും ചെയ്തിരുന്നു.
സുന്നികൾ ഭരിക്കുന്ന സൗദിയും ഷിയകൾ ഭരിക്കുന്ന ഇറാനും തമ്മിലുള്ള വളരെക്കാലമായി മിഡിൽ ഈസ്റ്റിൽ യുദ്ധ ഭീഷണി നിലനിൽക്കുന്നുണ്ട്. യെമൻ പ്രശ്‌നത്തിന് പുറമെ ഇതിന് മുമ്പ് സിറിയ മുതൽ ഖത്തർ, ലെബനൺ പ്രദേശങ്ങളിലെ പ്രശ്‌നങ്ങളിൽ വരെ ഇറാനും സൗദിയും വ്യത്യസ്ത നിലപാടുകളുമായി കൊമ്പ് കോർത്തിട്ടുണ്ട്. ശനിയാഴ്ച ഇറാന്റെ പിന്തുണയോടെ ഹൂതി വിമതർ സൗദിയിലെ റിയാദിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റ് അയക്കുകയും അത്‌ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ സൗദി വിദഗ്ധമായി തകർത്തെറിയുകയും ചെയ്തതാണ് ഇപ്പോൾ യുദ്ധ സാധ്യത മുമ്പില്ലാത്ത വിധത്തിൽ വർധിക്കാൻ കാരണമായിരിക്കുന്നത്.
യെമനിൽ നിന്നും പറന്നുയർന്നിരുന്നു രണ്ട് ഹ്യുമാനിറ്റേറിയൻ എയ്ഡ് വിമാനങ്ങൾ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനകൾ തടഞ്ഞുവെന്ന് യുഎൻ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. ഹൂതി വിമതർക്ക് ഇറാൻ മിസൈലുകളും മറ്റ് ആയുധങ്ങളും നൽകുന്നത് ഇറാൻ നടത്തുന്ന നേരിട്ടുള്ള ആക്രമണങ്ങൾക്ക് തുല്യമാണെന്നാണ് എംബിഎസ് ആരോപിക്കുന്നത്. ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനുമായി ടെലിഫോണിൽ സംസാരിക്കവെയാണ് എംബിഎസ് ഇത്തരത്തിൽ പ്രതികരിച്ചതെന്ന് സൗദിപ്രസ് ഏജൻസി വ്യക്തമാക്കുന്നു.