പത്തനംതിട്ട ജില്ലയിലെ സിവിൽ പൊലീസ് ഓഫീസർ രാജേഷ്‌കുമാറിനെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മത നിരപേക്ഷിതയേയും  പറ്റി ഭരണകൂടത്തേയും മേലധികാരികളേയും നവമാദ്ധ്യമത്തിലൂടെ ഓർമ്മപ്പെടുത്തിയതിന്റെ പേരിൽ സസ്‌പെന്റ്‌ചെയ്ത നടപടി കേരളജനാധ്യപത്യ പരാമ്പര്യത്തിന് അപമാനകരമാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാനകമ്മിറ്റി ആരോപിച്ചു. കേരളം പോലെ ആധുനികമെന്നും സാക്ഷരതമെന്നും അവകാശപ്പെടുന്ന നാടിന് ചേരുന്നതല്ല  രാജേഷ്‌കുമാറിനെതിരെയുള്ള നടപടി.

കേരളത്തിലെ പൊലീസ് സേനയിൽ പകുതിയോളം ക്രിമിനൽ പശ്ചാതലമുള്ളവരാണെന്ന് ആഭ്യന്തര മന്ത്രിതന്നെ നിയമസഭയിൽ അറിയിച്ചതാണ്. രാജേഷ്‌കുമാറിനെപോലെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുന്നതിനു പകരം വിവരവകാശ പ്രവർത്തകർ പലവട്ടം ആവശ്യപ്പെട്ടിട്ടും ലഭ്യമല്ല എന്ന് പറഞ്ഞു നിരസിച്ച മുൽ എഡിജിപി സിബിമാത്യു പൊലീസിലെ ക്രമിനലുകളെ പറ്റി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാർ അടിയിന്തരമായി പുറത്തുവിടുകയും അവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ച് ചുമതലകളിൽ നിന്ന് നീക്കി നിർത്തി ഘട്ടം ഘട്ടമായി പിരിച്ച് വിടുകയാണ് ചെയ്യേണ്ടത്. പച്ചപ്പും ജലവും ചേർന്ന് നിലനിൽക്കുന്ന പ്രകൃതിയെപോലെതന്നെയാണ് മത നിരപേക്ഷകയിലും അഭിപ്രായ സ്വന്ത്ര്യത്തിലും നിലനിന്നു പോകുന്ന ജനാധ്യപതിവിവസ്ഥിതിയും ഏത് വിധത്തിലുള്ള കടന്ന് കയറ്റവും രണ്ടിനേയും ഇല്ലാതാക്കും.

ജനങ്ങളുടെ നികുതിപണം ചോർത്തിമാറ്റി ധൂർത്തടിക്കുകയും ചുമതലകളിൽ നിന്ന് ഒളിച്ചോടി പൊതുജന സേവന ഉപാധികളെ മത- സാമുധായിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്ന സർക്കാർ ജിവനക്കാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്യുന്ന നിയമങ്ങളാണ് വേണ്ടത് . എല്ലാം തുറന്ന് പറയുന്ന ഈ കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലന്ന് ചീഫ് സെക്രട്ടറിയുടെ അഭിപ്രായത്തെ പശ്ചിമ ഘട്ട സംരക്ഷണ സമിതിയും കേരള സമൂഹവും സ്വാഗതം ചെയ്യുന്നു. സുതാര്യവും അഭിപ്രായ സ്വാതന്ത്ര്യവും അഴിമതി നിർമ്മാജ്ജനവും പരസ്പരബന്ധിതമായ കണികൾ പോലെയാണ്.

പൊലീസിലെ ക്രമിനിൽ നടപടികൾ ചോദ്യം ചെയ്യുന്ന സാധാരണക്കാരെയും പരിസ്ഥിതി മനുഷ്യഅവകാശ മാദ്ധ്യമ പ്രവർത്തകരേയും കൈകാര്യം ചെയ്യുന്നതിനായി പൊലീസ് ഉപയോഗിക്കുന്ന കരിനിയമങ്ങൾ കേരളത്തിലെ ജനാധ്യപത്യ സമൂഹം ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. ഇതിന്റെ ഒടുവിലത്തെ ഇരയാകേണ്ടി വന്ന ആളാണ് കോഴിക്കോട്ടെ പത്രപ്രവർത്തകനായ അനീബ് .പൊലീസിങിനെപറ്റി വളരെ ഗൗരവമുള്ള പൊതു ജന സംവാദം ഉയർന്ന് വരേണ്ട സമയമാണിത്. ഇത്തരം ഭരണകൂട ഭീകരതക്കെതിരെയുള്ള സമര പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ് കേരളത്തിലെ പരിസ്ഥിതി മനുഷ്യവകാശ പ്രവർത്തകർ എന്ന് പശ്ചിമ ഘട്ട സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് ജോൺ പെരുവന്താനം പരിസ്ഥിതി മനുഷ്യവകാശ പ്രവർത്തകനും സിപിഐയുടെ സംസ്ഥാന കമ്മിറ്റി അംഗമായ പി.പ്രസാദ്, സമിതിഭാരവാഹികളായ എസ്.ബാബുജി, അവിനാഷ്പള്ളീനഴികത്ത് ,കലഞ്ഞൂർ സന്തോഷ്‌കുമാർ എന്നിവർ അറിയിച്ചു.