കുവൈറ്റ് സിറ്റി; അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം പാടില്ലെന്ന സി.ബി.എസ്.ഇയുടെ വിലക്കിനെതിരെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുതന്നെ പ്രവേശന പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി നൽകിയ അനുമതി സ്വാഗതാർഹമാണെന്ന് വുമൺസ് ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ് നസീമ അബ്ദുൽ അസീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതിലൂടെ സി.ബി.എസ്.ഇ യുടെ വർഗ്ഗീയ മുഖം പൊളിഞ്ഞിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇതിനുവേണ്ടി കോടതിയിൽ ഹർജി സമർപ്പിച്ച വിദ്യർത്ഥിനികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥി സംഘടനകളായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഐ.ഒ തുടങ്ങിയവരുടെ സമര വിജയമാണെന്നും നസീമ അബ്ദുൽ അസീസ് പറഞ്ഞു.