- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ പത്തിൽ കൂടുതൽ കൈവശം വച്ചാൽ തടവും പിഴയുമെന്ന കേന്ദ്ര ഓർഡിനൻസിൽ അവ്യക്തതകൾ; പ്രവാസികളെയും നോട്ട് ശേഖരണം ശീലമാക്കിയവർക്കും പണി കിട്ടും; അവധി കഴിഞ്ഞു മടങ്ങിയപ്പോൾ കൈയിൽ വച്ച പഴയ നോട്ടുകളുമായി നാട്ടിൽ ഇറങ്ങിയാൽ അറസ്റ്റു ചെയ്തു അകത്തിടുമോ?
ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാർച്ച് 31ന് ശേഷം കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥയുള്ള ഓർഡിനൻസ് പ്രവാസികളേയും ബാധിക്കും. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നാളെയാണ്. ഇതിന് ശേഷം മാർച്ച് 31വരെ പഴയ നോട്ടുകൾ റിസർവ് ബാങ്കിന്റെ പ്രത്യേക ബ്രാഞ്ചുകളിൽ മാത്രം മാറ്റിയെടുക്കാം. അതിന് ശേഷവും അസാധുവാക്കിയ നോട്ട് ആരു കൈവശം വച്ചാലും ക്രിമനൽ കുറ്റമാകും. അതായത് മാർച്ച് 31 ശേഷം അസാധു നോട്ടുമായി പ്രവാസി വിമാനമിറങ്ങിയാലും പിടിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടുവെന്നാണ് സൂചന. അസാധുവാക്കിയത് അയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ്. ഇതിൽ ഏത് നോട്ടിന്റേയും പത്തെണ്ണം കൈവശം വച്ചാലും അത് കുറ്റകരമാകും വിധമാണ് ഓർഡിനനൻസ്. അതായത് 500 രൂപയുടെ പത്ത് എന്ന കണക്കിൽ അയ്യായിരവും 10000 രൂപയുടെ പത്തെന്ന കണക്കിൽ പതിനായിരം രൂപയും കൈവശം വച്ചാൽ പോലും ജയിലും പിഴയും ഉറപ്പാകും. പഴയ നോട്ടുകളുടെ രീതിയിൽ കള്ളപ്പണം പിടിച്ചെടുത്താൽ നടപടിയെടുക്കാനാണ് ഓർ
ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാർച്ച് 31ന് ശേഷം കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥയുള്ള ഓർഡിനൻസ് പ്രവാസികളേയും ബാധിക്കും. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നാളെയാണ്. ഇതിന് ശേഷം മാർച്ച് 31വരെ പഴയ നോട്ടുകൾ റിസർവ് ബാങ്കിന്റെ പ്രത്യേക ബ്രാഞ്ചുകളിൽ മാത്രം മാറ്റിയെടുക്കാം. അതിന് ശേഷവും അസാധുവാക്കിയ നോട്ട് ആരു കൈവശം വച്ചാലും ക്രിമനൽ കുറ്റമാകും. അതായത് മാർച്ച് 31 ശേഷം അസാധു നോട്ടുമായി പ്രവാസി വിമാനമിറങ്ങിയാലും പിടിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടുവെന്നാണ് സൂചന.
അസാധുവാക്കിയത് അയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ്. ഇതിൽ ഏത് നോട്ടിന്റേയും പത്തെണ്ണം കൈവശം വച്ചാലും അത് കുറ്റകരമാകും വിധമാണ് ഓർഡിനനൻസ്. അതായത് 500 രൂപയുടെ പത്ത് എന്ന കണക്കിൽ അയ്യായിരവും 10000 രൂപയുടെ പത്തെന്ന കണക്കിൽ പതിനായിരം രൂപയും കൈവശം വച്ചാൽ പോലും ജയിലും പിഴയും ഉറപ്പാകും. പഴയ നോട്ടുകളുടെ രീതിയിൽ കള്ളപ്പണം പിടിച്ചെടുത്താൽ നടപടിയെടുക്കാനാണ് ഓർഡിനൻസ്. ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ തെറ്റായ വിവരങ്ങൾ നൽകി അസാധു കറൻസി റിസർവ് ബാങ്ക് ശാഖകളിൽ നിക്ഷേപിക്കുന്നവർക്കും പിഴയുണ്ടാകും. ബാങ്കുകളിൽ അസാധു കറൻസി നിക്ഷേപം സ്വീകരിക്കുന്നതു ഡിസംബർ 30ന് അവസാനിക്കും. അഥിന് ശേഷം സത്യവാങ്മൂലം സഹിതം ആർബിഐയിൽ നേരിട്ട് നിക്ഷേപം നടത്താം.
ഈ ഓർഡിനൻസ് വെട്ടിലാക്കുന്നത് പ്രവാസികളെയാണ്. പലരുടെ കൈയിലും പഴയ നോട്ടുകൾ ഉണ്ട്. നാട്ടിൽ നിന്ന് വിദേശത്തേക്ക് മടങ്ങുമ്പോൾ തിരിച്ചുവരുമ്പോഴുള്ള ആവശ്യത്തനായി കൈയിൽ കരുതിയതാണ്. അത് തിരിച്ചു കൊണ്ടു വാരൻ ശ്രമിച്ചാൽ പോലും മാർച്ച് 31ന് ശേഷം കുറ്റകരമാകും. മൂന്ന് വർഷത്തിലൊരിക്കലാണ് പല പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത്. നവംബർ എട്ടിനാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപനമുണ്ടായത്. അതുകൊണ്ട് തന്നെ എല്ലാ പ്രവാസികളും മാർച്ച് 31ന് മുമ്പ് നാട്ടിലേക്ക് എത്തുകയുമില്ല. പുതിയ ഓർഡിനൻസ് വന്നതോടെ പ്രവാസികൾ പണം നൽകായിലും അതുമായി നാട്ടിലെത്താൻ സുഹൃത്തുക്കളും മറ്റും മടിക്കുകയും ചെയ്യും. ഫലത്തിൽ പഴയ നോട്ടുമായി വിദേശത്തുള്ള പ്രവാസികളിൽ ബഹുഭൂരിഭാഗത്തിനും അത് അവിടെ തന്നെ കത്തിച്ചു കളയേണ്ട അവസ്ഥ വരും. നിലവിലെ തീരുമാന പ്രകാരം മാർച്ച് 31ന് ശേഷം പഴയ കറൻസികൾ അംഗീകരിക്കേണ്ടെന്ന് തന്നെയാണ് മോദി സർക്കാരിന്റെ തീരുമാനം.
അസാധു നോട്ടുകൾ കൈവശം വച്ചാൽ നാല് വർഷം വരെ തടവിനുള്ള വ്യവസ്ഥയും ഉണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. രാഷ്ട്രപതി പ്രണബ് മുഖർജി ഓർഡിനൻസ് അംഗീകരിച്ച് ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോഴേ വ്യവസ്ഥകൾ വ്യക്തമാകൂ. ഓർഡിനൻസ് ആറ് മാസത്തിനകം പാർലമെന്റിൽ ബില്ലായി അവതരിപ്പിച്ച് പാസാക്കണം. ബാങ്കുകളിലേക്ക് തിരിച്ചെത്താത്ത നോട്ടുകൾ സമ്പദ് വ്യവസ്ഥയിൽ നിന്ന് ഇല്ലാത്താക്കുന്നതിന് നിയമപരമായ പിൻബലം നൽകുന്നതാണ് റിസർവ് ബാങ്ക് നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസ്. നവംബർ എട്ടിന് ഒരു വിജ്ഞാപനത്തിലൂടെയാണ് നോട്ടുകൾ അസാധുവാക്കിയത്. ഇതിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമപിൻബലവും ഉറപ്പാക്കുത്. 1978ൽ മൊറാർജി ദേശായി സർക്കാർ 1,000, 5,000, 10,000 രൂപ നോട്ടുകൾ അസാധുവാക്കിയപ്പോഴും ഓർഡിനൻസ് ഇറക്കിയിരുന്നു.
മാർച്ച് 31ന് ശേഷം 10,000 രൂപയിൽ കൂടുതലുള്ള അസാധുവാക്കിയ നോട്ടുകൾ കൈവശം വച്ചാൽ 10,000 രൂപ മുതൽ 50,000രൂപ (അഞ്ച് മടങ്ങ് ) വരെ പിഴയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം ജനുവരി ഒന്ന് മുതൽ മാർച്ച് 31വരെ തെറ്റായ വിവരം നൽകി പഴയ നോട്ട് റിസർവ് ബാങ്കിൽ നിന്ന് മാറ്റിയെടുത്താൽ 5,000 രൂപയോ നിക്ഷേപിച്ച തുകയുടെ അഞ്ച് ഇരട്ടിയോ പിഴ ഈടാക്കും. തടവ് ശിക്ഷ കൂടിയുണ്ടെങ്കിൽ അത് ഗുരുതരമായ സ്ഥിതി വിശേഷമുണ്ടാക്കും. ഇക്കാര്യത്തിൽ ഓർഡിനൻസ് പുറത്തിറങ്ങുന്നത് മുമ്പ് ചില കൂടിയാലോചനകൾ കേന്ദ്രം നടത്തും. അതിന് ശേഷമേ അന്തിമ തീരുമാനം എടുക്കു. നോട്ട് സൂക്ഷിക്കുന്നത് ശീലമാക്കിയ നിരവധി പേരുണ്ട്. നാണയങ്ങളും പഴയ നോട്ടുകളും കളക്റ്റ് ചെയ്യുന്നവരാണ് അവർ. പുതിയ നിയമപ്രകാരം ഇത്തരക്കാർക്കും ശിക്ഷ കിട്ടും. അതുകൊണ്ട് തന്നെ നോട്ടിന്റെ എണ്ണത്തിന്റെ പരിധി കൂട്ടണമെന്ന ആവശ്യവും ശക്തമാണ്.
അതിനിടെ റദ്ദാക്കിയ 500, 1000 രൂപ നോട്ടുകൾ കൈവശംവെക്കുന്നവർക്ക് പിഴയും തടവ് ശിക്ഷയും നിർദ്ദേശിക്കുന്ന ഓർഡിനൻസ് നിയമവിരുദ്ധമാണെന്ന് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. നോട്ട്പിൻവലിക്കൽ നടപ്പാക്കിയത് ചട്ടവും നിയമവും പാലിക്കാതെയാണെന്ന വസ്തുത ശരിവയ്ക്കുകയാണ് മോദി ചെയ്യുന്നതെന്ന് ഐസക് പറഞ്ഞു. ജനങ്ങൾക്ക് ആഘാതമേൽപിച്ച പ്രധാനമന്ത്രി ജാള്യത മറയ്ക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. മൂന്നുലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായത്. ബാങ്കിന് മുന്നിൽ ക്യൂനിന്ന് മരിച്ച ഇരുനൂറോളം പേരുടെ ജീവിതത്തിന് വിലയിടാനാകുമോ. അടുത്തമാസത്തെ ശമ്പളം നൽകാൻ സംസ്ഥാനത്ത് പണമുണ്ടെന്ന് ഐസക് പറഞ്ഞു.