- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരായിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായതോടെ രാജനെ മർദ്ദിച്ചും പുലഭ്യംവിളിച്ചും സഖാക്കൾ; പെൺമക്കളെ അപമാനിക്കുന്നതിൽ ഹരം കണ്ടെത്തി ഡിവൈഎഫ്ഐക്കാർ; അന്വേഷിക്കാൻ പൊലീസിറങ്ങിയാൽ ഉദ്യോഗസ്ഥന്റെ വീടിനു മുന്നിൽ റീത്ത് വയ്ക്കും: ആറ് കോൺഗ്രസ് കുടുംബങ്ങൾ മാത്രമുള്ള കുട്ടിമാക്കൂൽ എന്ന ഗ്രാമത്തെ {{സിപിഎം}} അടക്കിഭരിക്കുന്നത് ഇങ്ങനെ
കണ്ണൂർ: തലശ്ശേരിക്കടുത്ത കുട്ടിമാക്കൂൽ ഗ്രാമം. സാധാരണ കണ്ണൂരിലെ ഗ്രാമങ്ങളെ പോലെ എവിടെ പോയാലും കാണാൻ സാധിക്കുക ചെങ്കൊടികളും ചെഗുവേര ചിത്രങ്ങളും. എല്ലാ കവലകളിലും ഈ ദൃശ്യങ്ങൾ കാണാം. ചെങ്കൊടിക്ക് അപ്പുറത്തേക്ക് ഒരു പാർട്ടി പതാക ഇവിടെ കാണാൻ സാധിക്കില്ല. അഥവാ കണ്ടാൽ തന്നെ അത് അത വിരളമായി മാത്രമായിരിക്കും. എന്നും സിപിഐ(എം) കയ്യിൽ വെക്കുന്ന ഈ പാർട്ടി ഗ്രാമത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് കടന്നു കയറാനുള്ള പഴുതടച്ചിരിക്കയാണ് ഇവിടുത്തെ പ്രവർത്തകർ. കൊടി ഉയർത്താനോ പ്രചാരണ ബോർഡുകൾവെക്കാനോ മറ്റാർക്കും ഇവിടെ അവകാശമില്ല. അങ്ങനെ ആരെങ്കിലും ഉയർത്തിയാൽ മണിക്കൂറുകൾക്കകം അവ നശിപ്പിക്കപ്പെടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രകടമായിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇത്തരം സമാനമായ ഗ്രാമങ്ങൾ ഏറെയാണ്. ജീവനിൽ ഭയമുള്ളതു കൊണ്ട് തെരഞ്ഞെടുപ്പുകളിൽ പലരും മത്സരിക്കാൻ പോലും തയ്യാറാകാറില്ല. മറ്റൊരു പ്രത്യയ ശാസ്ത്രത്തെപ്പോലും അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റു ഗ്രാമങ്ങളാണ് ഇവിടെ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയ
കണ്ണൂർ: തലശ്ശേരിക്കടുത്ത കുട്ടിമാക്കൂൽ ഗ്രാമം. സാധാരണ കണ്ണൂരിലെ ഗ്രാമങ്ങളെ പോലെ എവിടെ പോയാലും കാണാൻ സാധിക്കുക ചെങ്കൊടികളും ചെഗുവേര ചിത്രങ്ങളും. എല്ലാ കവലകളിലും ഈ ദൃശ്യങ്ങൾ കാണാം. ചെങ്കൊടിക്ക് അപ്പുറത്തേക്ക് ഒരു പാർട്ടി പതാക ഇവിടെ കാണാൻ സാധിക്കില്ല. അഥവാ കണ്ടാൽ തന്നെ അത് അത വിരളമായി മാത്രമായിരിക്കും. എന്നും സിപിഐ(എം) കയ്യിൽ വെക്കുന്ന ഈ പാർട്ടി ഗ്രാമത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് കടന്നു കയറാനുള്ള പഴുതടച്ചിരിക്കയാണ് ഇവിടുത്തെ പ്രവർത്തകർ.
കൊടി ഉയർത്താനോ പ്രചാരണ ബോർഡുകൾവെക്കാനോ മറ്റാർക്കും ഇവിടെ അവകാശമില്ല. അങ്ങനെ ആരെങ്കിലും ഉയർത്തിയാൽ മണിക്കൂറുകൾക്കകം അവ നശിപ്പിക്കപ്പെടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രകടമായിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇത്തരം സമാനമായ ഗ്രാമങ്ങൾ ഏറെയാണ്. ജീവനിൽ ഭയമുള്ളതു കൊണ്ട് തെരഞ്ഞെടുപ്പുകളിൽ പലരും മത്സരിക്കാൻ പോലും തയ്യാറാകാറില്ല. മറ്റൊരു പ്രത്യയ ശാസ്ത്രത്തെപ്പോലും അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റു ഗ്രാമങ്ങളാണ് ഇവിടെ.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ഗ്രാമങ്ങളിലെ പതിവ് ആവർത്തിക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ സിപിഐ.(എം). സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ചാൽ എതിരാളികളുടെ കുടുംബത്തിന് പിന്നെ സാധാരണ ജീവിതമില്ല. തലശ്ശേരി കുട്ടിമാക്കൂലിൽ സംഭവിച്ചതും അതാണ്. തലശ്ശേരി നഗരസഭാ ചെയർ പേഴ്സനായിരുന്ന ആമിനാ മാളിയേക്കലിനെതിരെ സ്ഥാനാർത്ഥിയായതാണ് ദളിതനായ രാജന്റെ കുടുംബത്തിന് നേരിട്ട ദുരന്തത്തിന്റെ തുടക്കം. മകൾ അഖിലയെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കി.
2011 ലാണ് സംഭവം. കോൺഗ്രസ്സിന്റേയും ഐ.എൻ.ടി.യു.സി.യുടേയും നേതാവായ രാജൻ പാർട്ടി സമ്മർദ്ദത്തിന് വഴങ്ങിയാണ് മകൾ അഖിലയെ സ്ഥാനാർത്ഥിയാക്കിയത്. അന്നു മുതലാണ് സിപിഐ.(എം)ൽ നിന്നും കടുത്ത നിലപാട് നേരിടേണ്ടി വന്നത്. തുടർന്നങ്ങോട്ട് തെറിവിളികളുടെ ബഹളം തന്നെയായിരുന്നു. സിപിഐ(എം) പ്രദേശിക നേതാക്കൾ പോലും പാർട്ടിയുടെ ഹുങ്കിൽ തുണിപക്കെ നഗ്നത പ്രകടിപ്പിച്ച സംഭവം പോലുമുണ്ടായി.. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴും ഇത് തുടർന്നു. അച്ഛനെ അപമാനിക്കുന്നത് പതിവായി.
തലശ്ശേരി കുട്ടിമാക്കൂൽ ദളിത് കുടുംബം നേരിട്ട അവസ്ഥ അവർ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. ഇതോടെയാണ് പാർട്ടി നേതൃത്വത്തിൽ നടത്തുന്ന ആതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ ലോകം അറിയുന്നത്. പാർട്ടി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് പൊലീസ് സംരക്ഷണം ആര് ഭരിച്ചാലും ലഭിക്കാറില്ല. പൊലീസിന് പോലും ഭയമാണെന്നതാണ് അതിന് കാരണം. പൊലീസ് അത്തരം പ്രശ്നങ്ങളിൽ നടപടിയുമായി ഇറങ്ങിയാൽ ആദ്യം ഭീഷണി ഉയർത്തും. എന്നിട്ടും നടപടി തുടർന്നാൽ പൊലീസുകാരന്റെ വീട്ടു വരാന്തയിൽ റീത്ത് വെക്കും. ഒപ്പം ഭീഷണിക്കത്തും. അതോടെ പൊലീസ് നടപടി തീരും.
ന്യൂനപക്ഷ പാർട്ടികൾക്ക് കണ്ണൂർ ജില്ലയിൽ നീതി ലഭിക്കാറേയില്ല. എന്നാൽ കേവലം അഞ്ചോ ആറോ കുടുംബങ്ങൾ മാത്രം കോൺഗ്രസ്സുകാരുള്ള കുട്ടിമാക്കൂലിൽ ഇവരെല്ലാം പാർട്ടി ഭീഷണി ഏൽക്കേണ്ടി വന്നവരാണ്. എന്നാൽ ദളിതനായ എൻ. രാജൻ കോൺഗ്രസ്സ് സംഘനാ പ്രവർത്തനവുമായി മുന്നോട്ട് പോയി. തങ്ങളുടെ കുത്തകയായ ഗ്രാമത്തിൽ ഇങ്ങനേയും ഒരാളോ? അതാണ് രാജന്റേയും കുടുംബത്തിന്റേയും വിനയായത്. 1980 ൽ സിപിഐ.(എം). വിട്ട് കോൺഗ്രസ്സിലേക്ക് ചേക്കേറിയ രാജന്റെ പിന്നീടുള്ള സംഘനാ പ്രവർത്തനം വേദനാജനകമായിരുന്നു. കുട്ടിമാക്കൂലിൽ നടന്നു പോകാൻ പോലും രാജന് സ്വാതന്ത്ര്യമില്ലായിരുന്നു. ഒരിക്കൽ കസേര കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. നടന്ന് പോകുമ്പോൾ ഇരു ചുമലുകൾക്കും പാർട്ടിക്കാരുടെ ഇടി സർവ്വസാധാരണം. എല്ലാം സഹിച്ച് ജീവിക്കുകയായിരുന്നു. രാജനെ പിൻതിരിപ്പിക്കാനാവാത്തതിനാൽ പിന്നെ പെൺമക്കളോടായിരുന്നു പ്രതികാരം.
യുവതികളായ പെൺമക്കളെ അപമാനിക്കുന്നതിൽ ഡിവൈഎഫ്ക്കാർക്ക് ഹരമായിരുന്നു. അവരെ പിന്തിരിപ്പിക്കാൻ പാർട്ടിയിലെ മുതിർന്നവരാരും ഇടപെടാറില്ല. അണികൾ ചെയ്യുന്ന ഏത് അക്രമത്തേയും അംഗീകരിക്കുന്ന അവസ്ഥ. ഫസൽ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരനെതിരെ മത്സരിച്ചതോടെ രാജൻ പാർട്ടിക്ക് കഠിന ശത്രുവായി. പത്രിക സമർപ്പിച്ചതിനടുത്ത ദിവസം തന്നെ ഡിവൈഎഫ്ഐ. സംഘം കരണത്തടിച്ച് പരിക്കേൽപ്പിച്ചാണ് പ്രതികാര നടപടി തുടങ്ങിയത്. അതോടെ രാജൻ ആശുപത്രിയിലുമായി. എന്നിട്ടും രാജൻ പിൻവലിഞ്ഞില്ല. പ്രചരണവുമായി മുന്നോട്ടു പോയപ്പോൾ അമ്പതോളം പേർ തടഞ്ഞുവച്ച് മർദ്ദിച്ചു. എല്ലാം പാർട്ടി പിൻതുണയോടെ. പാർട്ടി ഗ്രാമത്തിൽ അണികൾ എതിരാളികൾക്കെതിരെ അഴിഞ്ഞാടുകയാണ്.
കുട്ടിമാക്കൂൽ സംഭവം ഒറ്റപ്പെട്ടതല്ല. പയ്യന്നൂരിലെ കാങ്കോലിലും പാർട്ടി നിയന്ത്രിത ഗ്രാമമാണ്. കോൺഗ്രസ്സ് അനുകൂലികളായ കോളേജ് അദ്ധ്യാപകരുടെ കാറുകൾ ഇവിടെ തീവച്ച് നശിപ്പിക്കപ്പെട്ടു. ഡോ. പ്രജിത, പ്രൊഫ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ കാറുകളാണ് കത്തിച്ചത്. ഇതേ ഗ്രാമത്തിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിന്റെ കാറ് ബോംബിട്ടു തകർത്തു. ഏത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലും അക്രമങ്ങൾ അരങ്ങേറുന്ന അമ്പതോളം പാർട്ടി ഗ്രാമങ്ങൾ കണ്ണൂർ ജില്ലയിലുണ്ട്. അവിടങ്ങളിലൊക്കെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കാണ് ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത്. ആണ്ടൂർ നഗരസഭയിൽ സിപിഐ(എം) ,സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിക്കാൻ കാരണവും മറ്റൊന്നല്ല. ജീവനിൽ കൊതിയുള്ള ആരും സ്ഥാനാർത്ഥിയാകാൻ മുന്നോട്ടു വന്നില്ലെന്നതാണ് വാസ്തവം.
കല്ല്യാശ്ശേരി എന്ന പാർട്ടി ഗ്രാമത്തിൽ അരങ്ങേറിയതും അതു തന്നെ. അവിടെ സിപിഐ(എം) സ്ഥനാർത്ഥിക്കെതിരെ ഭാനുമതി എന്ന സ്ത്രീ പത്രിക സമർപ്പിച്ചു. അവരുടെ ദുരിതം അവിടുന്ന തുടങ്ങുന്നു. വീടിനു നേരെ പടക്കമേറ്. പരിഹാസങ്ങൾ, ഭീഷണികൾ. മത്സരരംഗത്ത് അവർ ഉറച്ച് നിന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അവർക്കു നേരെ പാർട്ടി തീരുമാനം നടപ്പാക്കി. മകളും ആയുർവേദ ഡോക്ടറുമായ നീതി.പി. നമ്പ്യാരുടെ ആയുർവേദ ഡിസ്പെൻസറി അടച്ചു പൂട്ടിക്കുകയാണുണ്ടായത്. അവരും ജീവഭയത്തിലാണ് ഇപ്പോൾ കഴിയുന്നത്. കുട്ടിമാക്കൂൽ സംഭവത്തോടെയാണ് പാർട്ടി ഗ്രാമങ്ങളിലെ യഥാർത്ഥ വസ്തുത പുറത്ത് വന്നത്.