- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബോൾ ഇതിഹാസം മറഡോണയുടെ അയൽവാസി ആകാൻ കാത്തിരുന്നവർക്ക് ഇപ്പോൾ എന്തുപറ്റി? ബോബി ചെമ്മണ്ണൂരിന്റെ 6000 കോടിയുടെ ഓക്സിജൻ സിറ്റി പദ്ധതിയിൽ ഇതുവരെ ഒരു കല്ലുപോലും അനങ്ങിയില്ല; കോടികൾ പിരിച്ചെടുക്കാനുള്ള കടലാസു പദ്ധതിയുടെ കള്ളക്കളി പുറത്തു കൊണ്ടുവന്നത് മറുനാടൻ; വിഎസിന്റെ ഇടപെടലിൽ തട്ടിപ്പിൽ കുടുങ്ങാതെ രക്ഷപെട്ടത് നിരവധി പേർ
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂർ ജുവല്ലറി നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ഇന്ന് പ്രസ്താവന നടത്തിയിരുന്നു. കർണാടകത്തിൽ അടക്കം ബോബി ചെമ്മണ്ണൂർ നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് വി എസ് ഇന്നു രംഗത്തെത്തിയത്. അതേസമയം വിവാദ സ്വർണ്ണ വ്യാപാരി വൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ലക്ഷ്യമിട്ടുന്നെങ്കിലും മറുനാടൻ വാർത്തയെ തുടർന്ന് പദ്ധതി പാളുകയായിരുന്നു. ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ അയൽവാസിയാകാം എന്നു പറഞ്ഞു കൊണ്ട് ഓക്‌സിജൻ സിറ്റി എന്ന പേരിൽ 6000 കോടി രൂപയുടെ പദ്ധതി ബോബി പ്രഖ്യാപിച്ചിരുന്നു. ഒരു വകുപ്പുകളുടെയും അനുമതി തേടാതെയാണ് ബോബി ചെമ്മണ്ണൂർ ഓക്‌സിജൻ സിറ്റി പദ്ധതിയുമായി രംഗത്തെത്തിയത്. കേരളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും എഫ് എം റേഡിയോകളും വിലയ്ക്കെടുത്ത് വലിയ പരസ്യം നൽകിയാണ് ഈ പദ്ധതി അനൗൺസ് ചെയ്തത്. എന്നാൽ, ആറായിരം കോടിയുടെ പദ്ധതിയിൽ ഒരു കല്ലുപോലും അനങ്ങിയിട്ടില്ലെന്
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂർ ജുവല്ലറി നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ഇന്ന് പ്രസ്താവന നടത്തിയിരുന്നു. കർണാടകത്തിൽ അടക്കം ബോബി ചെമ്മണ്ണൂർ നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് വി എസ് ഇന്നു രംഗത്തെത്തിയത്. അതേസമയം വിവാദ സ്വർണ്ണ വ്യാപാരി വൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ലക്ഷ്യമിട്ടുന്നെങ്കിലും മറുനാടൻ വാർത്തയെ തുടർന്ന് പദ്ധതി പാളുകയായിരുന്നു. ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ അയൽവാസിയാകാം എന്നു പറഞ്ഞു കൊണ്ട് ഓക്‌സിജൻ സിറ്റി എന്ന പേരിൽ 6000 കോടി രൂപയുടെ പദ്ധതി ബോബി പ്രഖ്യാപിച്ചിരുന്നു. ഒരു വകുപ്പുകളുടെയും അനുമതി തേടാതെയാണ് ബോബി ചെമ്മണ്ണൂർ ഓക്‌സിജൻ സിറ്റി പദ്ധതിയുമായി രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും എഫ് എം റേഡിയോകളും വിലയ്ക്കെടുത്ത് വലിയ പരസ്യം നൽകിയാണ് ഈ പദ്ധതി അനൗൺസ് ചെയ്തത്. എന്നാൽ, ആറായിരം കോടിയുടെ പദ്ധതിയിൽ ഒരു കല്ലുപോലും അനങ്ങിയിട്ടില്ലെന്നാണ് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായത്. കോടികൾ പിരിക്കാൻ വേണ്ടിയുള്ള കടലാസു കമ്പനിയായിരുന്നു ബോബി ലക്ഷ്യമിട്ടത്. മണ്ണുത്തിക്കു സമീപം വാർത്തകളിൽ ബോബി ചെമ്മണ്ണൂർ പണിയുമെന്നു പ്രഖ്യാപിച്ച ഓക്സിജൻ സിറ്റിയെക്കുറിച്ച മറുനാടൻ അന്വേഷിച്ചപ്പോൾ പുറത്തുവന്നത് വലിയൊരു തട്ടിപ്പിനുള്ള തുടക്കമാണ് ഇതെന്നായിരുന്നു.
ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 കമ്പനികളുടെയും മൂലധനമായി കാണിച്ചിരിക്കുന്ന ഒരേ വസ്തുവാണ് ഒല്ലൂക്കര വില്ലേജിൽ തൃശൂർ പാലക്കാട് ദേശിയ പാത നാൽപ്പത്തിയേഴിനോടടുത്തായാണ് വട്ടക്കല്ലിൽ 62 ഏക്കർ ഭൂമി. 58 ഏക്കർ ഭൂമിയാണ് കമ്പനിയുടെ പേരിൽ ആധാരത്തിൽ ഉള്ളത്. നാല് ഏക്കർ പുറമ്പോക്ക് കൂടി കൂട്ടിയാണ് 62 വരുന്നത്. ഈ ഭൂമിയിൽ നഗരം പണിയണമെങ്കിൽ ആദ്യം വേണ്ടത് കമ്പനി ഷെയർഹോൾഡർമാർ ചേർന്ന് റസലൂഷൻ പാസാക്കി അതിന് അനുമതി നൽകുകയാണ്. ഇങ്ങനെ ഒരു റസലൂഷൻ ഇനിയും നടന്നിട്ടില്ലെന്ന് കമ്പനി രജിസ്റ്റർ ഓഫീസിൽ ഞങ്ങൾ നടത്തിയ അന്വേഷണം തെളിയിക്കുന്നു. നിരവധി ആളുകളുടെ പണം ശേഖരിച്ച ഷെയർ ഹോൾഡേഴ്സ് ആക്കിയാണ് ഇയാളുടെ കമ്പനികൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കമ്പനി ഷെയർഹോൾഡേഴ്സിന്റെ അനുമതി ഇല്ലാതെ വമ്പൻ ബാധ്യത ഉള്ള ഈ കമ്പനി സ്ഥലത്ത് മണ്ണ് നീക്കാൻ അനുമതി ലഭിക്കില്ല. ഇതൊക്കെ അറിഞ്ഞു കൊണ്ടാണ് കോടികളുടെ പരസ്യം നൽകി ബോബി രംഗത്തെത്തിയത്.
ഓക്സിജൻ സിറ്റിയുടെ പ്രഖ്യാപനത്തിന് മുമ്പ് ഒല്ലൂക്കര വില്ലേജിൽ ചെന്ന് ഈ സ്ഥലം ബോബിയുടെയോ അല്ലെങ്കിൽ ഓക്സിജൻ സിറ്റിയുടെയോ പേരിലേയ്ക്ക് മാറ്റാൻ ബോബി ചെമ്മണ്ണൂർ അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തൃശൂർ കോർപ്പറേഷന്റെ ഒല്ലൂക്കര മേഖല പരിധിയിൽ ആണ് ഈ സ്ഥലം വരുന്നത്. ഇവിടെ നടത്തിയ അന്വേഷണത്തിലും ഇങ്ങനെ ഒരു പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. തൃശൂർ കോർപ്പറേഷനോ, മലിനീകരണ നിയന്ത്രണ ബോർഡോ, ടൗൺ പ്ലാനിങ് ഓഫീസറോ ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് കേൾക്കുന്നത് പത്ര പരസ്യത്തിലൂടെയാണ്. കേരളത്തിന്റെ ഈ അനുമതികളുടെ കാര്യം ഇവിടെ നിൽക്കട്ടെ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം വേറെയും ഉണ്ട് അനുമതികൾ ആവശ്യമായവ. ഇതിനോരോന്നിനു ശ്രമിച്ചിട്ടുപോലും ഇല്ല എന്നതാണ് സത്യം.
ഒരു പദ്ധതി മനസിൽ പോലും കാണാതെ ഫോട്ടോഷോപ്പ് നടത്തി ഒരു പ്രൊജക്ട് ചിത്രം ഉണ്ടാക്കി ആളുകളെ പറ്റിച്ച പണം പിരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തുന്ന ശ്രമമായിരുന്നു ഇതിൽ. എന്നാൽ, മറുനാടൻ വാർത്തയെ തുടർന്ന് നിരവധി പേർ പദ്ധതിക്കെതിരെ രംഗത്തിറങ്ങിയിരുന്നു. പ്രത്യേക സാമ്പത്തിക മേഖയിൽ ഈ 62 ഏക്കർ സ്ഥലം പ്രഖ്യാപിച്ചിരിക്കുന്നു എന്ന അവകാശവാദം അടക്കം ബോബി ഉന്നയിച്ചിരുന്നു. നിലവിൽ രാജ്യത്ത് സ്വകാര്യ വ്യക്തികളുടെ പദ്ധതികൾക്ക് സർക്കാർ ഇങ്ങനെ സ്പെഷ്യൽ സോൺ അനുമതി നൽകാറില്ല. ഇതിന് മുമ്പ് പ്രത്യേക അനുമതി നൽകിയത് റിലയൻസിന് മാത്രമാണ്. അവരുടെ കച്ചവടത്തിന്റെ ദേശീയ പ്രാധാന്യം കണക്കിലെടുത്തായിരുന്നു അത്. കൊച്ചി സ്മാർട്ട് സിറ്റിക്കു പോലും ലഭിക്കാത്ത സ്പെഷ്യൽ സോൺ തനിക്ക് ലഭിക്കും എന്ന് അവകാശപ്പെടുന്നതാണ് ഏറ്റവും വലിയ തമാശയും.
6000 കോടിയുടെ ഓക്‌സിജൻ സിറ്റിയിൽ ഫ്ളാറ്റുകൾ, വില്ലകൾ, ഐ ടി പാർക്ക്, അമ്യൂസ്‌മെന്റ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലെക്സ് , ഫൈവ്സ്റ്റാർ ഹോട്ടൽ, ബാങ്ക്, ഇന്റർനാഷണൽ സ്‌കൂൾ, സ്പോർട്സ് സെന്റർ, ഹോളിസ്റ്റിക് സെന്റർ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ട്, ഹെലിപാഡ് തുടങ്ങി ആരെയും ആകർഷിക്കാവുന്ന നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് ടൗൺഷിപ്പ് ഉയർത്തുമെന്ന് പറഞ്ഞിരുന്നത്. റോപ് വേ, സ്‌നോ സിറ്റി, പക്ഷി സങ്കേതം, മറൈൻ അക്വേറിയം, മെഴുക് മ്യൂസിയം എന്നിങ്ങനെ ചില്ലറയൊന്നുമല്ല അമ്യൂസ്‌മെന്റ് പാർക്കിന്റെ മേന്മകളെന്നും പറയുന്നു.
ഇതു കൂടാതെ പരസ്യത്തിൽ വ്യക്തമാക്കിയ ഏറ്റവും വലിയ ആകർഷണം ഇവിടെ വീടു വാങ്ങിയാൽ സാക്ഷാൽ മാറഡോണ അയൽക്കാരനാകുമെന്നതാണ്. ഈ അത്യാധുനിക ടൗൺഷിപ്പിലെ പത്താം നമ്പർ വീടു വാങ്ങി ഫുട്ബോൾ ഇതിഹാസം ഇങ്ങോട്ടു താമസം മാറുമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. ഇതോടൊപ്പം ഈ ടൗൺഷിപ്പ് 29,000 പേർക്ക് തൊഴിലവസരം നൽകുമെന്ന് ഓഫറും ബോബി മുന്നോട്ടുവച്ചിരുന്നു. കോടികൾ മുടക്കി നൽകിയ പരസ്യങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടെന്ന അന്വേഷണം നടത്തിയപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് ബോധ്യമായത്.
മാധ്യമങ്ങൾക്ക് 30 കോടിയുടെ പരസ്യം നല്കി 6000 കോടി രൂപയുടെ ഓക്സിജൻ സിറ്റി തൃശ്ശൂർ വട്ടക്കല്ലിൽ സ്ഥാപിക്കുമെന്ന ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ റിയൽ എസ്റ്റേറ്റ്് പദ്ധതി വൻ തട്ടിപ്പാണെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊതുപ്രവർത്തകൻ ജോയ് കൈതാരം പരാതി നൽകിയിരുന്നു. യുവാക്കളെ അടക്കം വഞ്ചിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണെന്നും ബോബിയുടെ ഓക്സിജൻ സിറ്റിയിലെ അവകാശ വാദങ്ങളെല്ലാം പൊള്ളയാണെന്നും പൊതുജനം വഞ്ചിക്കപ്പെടാതിരിക്കാൻ പ്രത്യേക ടീമിനെ രൂപീകരിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് ജോയ് കൈതാരം നൽകിയ പരാതിയിൽ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോകനാഥ് ബെഹ്റ, വി എസ് അച്യുതാനന്ദൻ എന്നിവർക്കാണ് ജോയ് കൈതാരം പരാതി നൽകിയത്. ഇതിൽ വി എസ് അച്യുതാനന്ദൻ മാത്രമാണ് വിഷയത്തിൽ കാര്യമായ ഇടപെടിൽ നടത്തിയത്. വിഎസിന്റെ നിർദേശത്തിൽ പദ്ധതിക്കെതിരെ അന്വേഷണം നടക്കുകയും ചെയ്തു. ഇതോടെ ഓക്‌സിജൻ സിറ്റിയിലേക്കുള്ള ഫണ്ടൊഴുക്ക് നില്ക്കുകയായിരുന്നു.