വിനായക ചതുർഥി അടുത്ത കാലം വരെ കേരളത്തിൽ അമ്പലങ്ങളിൽ മാത്രം പ്രചാരത്തിലുള്ള ഉത്സവമായിരുന്നു. രാഷ്ട്രീയമായ മറ്റൊരു മുഖം കൈ വന്നതോടു കൂടി ഗണേശ ചതുർഥിയും കേരളത്തിലെ ജനങ്ങളും ഗണേശ ചതുർഥി ഏറ്റെടുത്തു. ഉത്തരേന്ത്യയിൽ 10 ദിവസമായാണ് ഗണേശ ചതുർഥി ആഘോഷങ്ങൾ നടക്കുന്നത്.

  പാർവതീ  പരമേശ്വന്മാരുടെ പുത്രനായ മഹാ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥിയായി കൊണ്ടാടുന്നത്. ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുർഥിയിലാണ് ഗണേശന്റെ ജനനം. അതിനാൽ ഗണേശ ചതുർഥിയെന്നും ഈ ദിവസം അറിയപ്പെടുന്നു. രണ്ടു ഐതീഹ്യങ്ങളാണ് ഗണപതിയുടെ ജനനവുമായി ബന്ധപ്പെട്ട് പ്രധാനമായും ഹൈന്ദവ വിശ്വാസങ്ങളിൽ പറയുന്നത്. തന്റെ ശരീരത്തിൽ നിന്നുള്ള മണ്ണു കൊണ്ട് പാർവ്വതി ഗണപതിയെ സൃഷ്ടിച്ചുവെന്നും, മാനസ സരോവരത്തിൽ കുളിക്കാൻ ഇറങ്ങവേ ഗണപതിയെ കാവൽ നിർത്തിയെന്നുമാണ് വിശ്വാസം. ഈ സമയത്ത് ശിവൻ അതുവഴി വന്നു ഗണേശൻ ശിവന്റെ വഴി തടഞ്ഞു. കോപിഷ്ടനായ ശിവൻ ഗണപതിയുടെ തലവെട്ടി മാറ്റി. കുളി കഴിഞ്ഞു വന്ന പാർവ്വതി ഈ രംഗം കണ്ട് കുപിതയായി. പാർവ്വതിയെ സമാധാനിപ്പിക്കുന്നതിനായി ശിവൻ ഗണപതിയെ പുർജീവിപ്പിക്കാമെന്നു വാക്കു കൊടുത്തു. വെട്ടിമാറ്റപ്പെട്ട തലയ്ക്ക് വേണ്ടി തിരഞ്ഞു നടന്ന ദേവന്മാർ ആനയുടെ തല കൊണ്ടു വന്നെന്നും അതു വച്ച് ഗണപതിക്ക് വീണ്ടും ജീവൻ നൽകിയെന്നുമാണ് ഒരു ഐതീഹ്യം.

വിഘ്‌നങ്ങൾ നീക്കുന്നതിനായി ദേവന്മാരുടെ അപേക്ഷ പരിഗണിച്ച് ശിവനും പാർവ്വതിയും ചേർന്ന് ഗണേശനെ സൃഷ്ടിക്കുകയായിരുന്നുവെന്നും വിശ്വാസമുണ്ട്. ഈ വർഷം സപ്തംബർ 17നാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്.  വിനായക ചതുർഥിയെ കുറിച്ചുള്ള നമുക്കറിയാത്ത ചില വിവരങ്ങൾ ഇതാ


ശുക്ല ചതുർഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്തുദിവസം നീണ്ടു നില്ക്കുന്നു. അനന്ത ചതുർദശിക്ക് ആഘോഷങ്ങൾക്ക് ശുഭപര്യവസാനമാകും. മഹാരാഷ്ട്രയിലാണ് പ്രധാനമായും ഗണേശ ചതുർഥി ആഘോഷങ്ങൾ നടക്കുന്നത്. അന്നേ ദിവസം ഭക്തജനങ്ങൾ വർണാഭമായ ഗണപതി വിഗ്രഹങ്ങൾ വാങ്ങി അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പത്തു ദിവസമാണ് പൂജ.



പ്രാണപ്രതിഷ്ഠ, ശോധശോഭചര, ഉത്തർപൂജ, ഗണപതി വിസർജ്യൻ തുടങ്ങിയ നിരവധി ചടങ്ങുകൾ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നു. ആരാധനാമൂർത്തിയെ വിഗ്രഹത്തിലേക്ക് പകരുക, 16 വിധത്തിൽ ഗണപതിയെ ആരാധിക്കുക, ഇൻഫ്യൂഷനു ശേഷം പൂജിക്കുക, വിഗ്രഹം നദിയിൽ നിമഞ്ജനം ചെയ്യുക എന്നിവയാണ് ഈ ആരാധനാ രീതികൾ.

 പൂജക്കായി താമരയും കറുകപ്പുല്ലും മോദകം എന്ന മധുരപലഹാരവും ഉപയോഗിക്കുന്നു. ഭക്ഷണപ്രിയനായ ഗണേശന് കൊഴുക്കട്ടകളും മോദകവും നിവേദിക്കുന്നത് ഈ ദിനത്തിന്റെ സവിശേഷതയാണ്.

ശിവജിയുടെ കാലാത്താണ് ഗണേശോത്സവം പ്രധാന ഉത്സവമായി മാറിയതെങ്കിലും സർവ്വ ജനിക് ഗണേശോത്സവ് എന്ന നിലയിൽ ആഘോഷിക്കപ്പെടുന്നത് ബാഹുസാഹേബ് ലക്ഷ്മൺ ജവാലേയുടെ കാലത്താണ്.  ലോകമാന്യ തിലക് ഇതൊരു പൊതു ഉത്സവമായി ആഘോഷിക്കാൻ
ഉദ്‌ഘോഷിക്കുകയും ബ്രാഹ്മണന്മാരും അബ്രാഹ്മണരും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തു.

തായ്‌ലാന്റ്, ചൈന, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, കമ്പോഡിയ എന്നിവിടങ്ങളിലും ഗണപതി ആരാധനാ മൂർത്തിയാണ്. 108 വിശേഷണങ്ങളുള്ള ഗണപതിയെ അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനായാണ് ആരാധിക്കുന്നത്. കേരളത്തിൽ പോലും ഏതൊരു സംരംഭവും തുടങ്ങുമ്പോൾ ഗണപതി പൂജ നടത്തുന്ന പതിവുണ്ട്. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം ഉൾക്കൊള്ളുന്ന  മഹാദേവനാണ് ഗണപതിയെന്നും വിശ്വാസങ്ങൾ ഉണ്ട്.