മെൽബൺ: വിഷ്വൽ മീഡിയ മൂവീസിന്റെ ബാനറിൽ ജോർജ്ജ് ജോസഫ് സംവിധാനം ചെയ്ത വാട്ട് ഈസ് ലൗവ് എന്ന ഷോർട്ട് ഫിലിം മൽബണിൽ റിലീസ് ചെയ്തു. ക്രാംൻബൺ ബെല്ലാ-ബെല്ലാ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഹൃസ്വചിത്രം റിലീസ് ചെയ്തത്. ക്രിസ്വിൻ ജോർജ്. സേറാ ബിനോയി, സോനാ ഷാജൻ, അമർത്രാൺ, സണ്ണി സഗ്ഗൽ, സീന പ്രിൻസ് എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്.

അനുമാത്യുവാണ് ചിത്രത്തിന്റെ നിർമ്മാതാല്. അമൻ ദീപ് അലുവാലിയ - അസോസിയേറ്റ്‌സ് എഡിറ്ററായി പ്രവർത്തിക്കുന്ന വാട്ട് ഈസ് ലൗവ് നിർമ്മിച്ചിരിക്കുന്നത് വിഷ്വൽ മീഡിയയാണ്. സംഗീതം നിർമ്മിച്ചരിക്കുന്നത് പ്രേം സി ജെയും പ്രൊഡക്ഷൻ കൺട്രോളർ സാജൻ കുര്യാക്കോസുമാണ്. മനസ്സിനെ വളരെ ചിന്തിപ്പിക്കുന്ന നല്ല ഗാനങ്ങളും വ്യത്യസ്തമായ കഥയുമാണ് വാട്ട് ഈസ് ലൗ.

സ്‌നേഹത്തിന്റെ അതിർവരമ്പുകളുടെ ഒരു പുത്തൻ അനുഭൂതിയാണ് ഈ ചിത്രത്തിന്റെ കഥയുടെ ആവിഷ്‌കാരം. സ്‌നേഹത്തിന്റെ ആഴം ഒരു ചെറിയ ഫിലിമിലൂടെ വരച്ചുകാണിക്കവാൻ വിഷ്വൽ മീഡിയയക്ക് കഴിഞ്ഞു എന്നത് വാട്ട് ഈസ് ലൗവിന്റെ ഒരു പ്രത്യേകതയാണ്.

ചടങ്ങിനോടനുബന്ധിച്ച് ബോളിവുഡ് ഡാൻസ്, ഫയൽ ഡാൻസിങ്, ഹിപ് പോപ്പ് ഡാൻസ്, ഫാഷൻ ഷോ എന്നിവയും സംഘാടകർ ഒരുക്കിയിരിക്കുന്നു. മലയാളികളും തദ്ദേശിയരും അടക്കം ധാരാളം ആളുകൾ ഈ ഷോർട്ട് ഫിലും കാണാൻ എത്തിയിരിക്കുന്നു.