ചെന്നൈ: എടിഎം വഴി പണം പിൻവലിച്ചപ്പോൾ ഒരു ബാങ്ക് ഉദ്യോഗസ്ഥന് ലഭിച്ചത് കള്ളപ്പണമായിരുന്നു. ഈ മാസം ആദ്യം ചെന്നൈയിലാണ് സംഭവം. എടിഎം വഴി കള്ളപ്പണം ലഭിച്ചാൽ അതിന്റെ ഉറവിടം കണ്ടെത്താനും വിശ്വസിപ്പിക്കാനും നിയമപരമായി യാതൊരു വിധ സംവിധാനങ്ങളും നിലവിലില്ല.

തമിഴ് അരസൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആയതു കൊണ്ടുതന്നെ കയ്യിൽ കിട്ടിയത് കള്ളനോട്ടായിരുന്നെന്ന് പെട്ടന്ന് തന്നെ മനസിലാക്കി. ഉടൻ തന്ന അയാൾ പൊലീസിൽ പരാതി നൽകി. അതോടെ പണം നൽകാമെന്ന് ബാങ്കുകാർ സമ്മതിക്കുകയും ചെയ്തു. പക്ഷേ, ഇതു പോലെ കള്ളനോട്ട് ലഭിക്കുന്ന മറ്റു സാഹചകര്യങ്ങളിൽ ഇതു പോലെ സംഭവിക്കണം എന്നില്ല. എല്ലാവർക്കും കള്ളനോട്ട് പെട്ടന്ന് തിരിച്ചറിയാവും സാധിക്കില്ല.

എടിഎം നിന്നും കള്ളനോട്ട് ലഭിച്ചു കഴിഞ്ഞാൽ അത് ബാങ്ക് കാരിൽ നിന്നും സംഭവിക്കുന്ന പിശകാണ്. കഴിഞ്ഞ ഒന്ന് രണ്ട് മാസത്തിനിടയിൽ എടിഎം വഴി കള്ളനോട്ട് ലഭിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് നിരവധി എടിഎം കളിൽ നിന്നും കള്ളനോട്ട് കണ്ടെത്തി നശിപ്പിച്ചതിന്റെ ഭാഗമായി നിക്ഷേപകരുടെ കയ്യിൽ നിന്നും സ്വീകരിക്കുന്ന പണം കള്ളനോട്ട് അല്ലെന്ന് ഉറപ്പു വരുത്താൻ റിസർ ബാങ്ക് മറ്റു ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.