- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സ് ആപ്പ് ഹർത്താലിന്റെ പേരിൽ 'മുസ്ലിം ഭീകരരെ' പിടിക്കാനിറങ്ങിയ പൊലീസ് വാപൊളിക്കുന്നു! പിടിയിലായവരിൽ 125 പേർ സിപിഎമ്മുകാർ; 265 പേർ എസ്ഡിപിഐ പ്രവർത്തകരും 270 മുസ്ലിം ലീഗുകാരും; 60 കോൺഗ്രസുകാരും കലാപത്തിന് നേതൃത്വം നൽകി; രാജ്യദ്രോഹ കുറ്റവുമായി മുൻപോട്ടു പോകണോ എന്ന് എസ്‌പിമാർ നിശ്ചയിക്കട്ടെ എന്നുറച്ച് കാത്തിരിക്കാൻ ലോക്കൽ പൊലീസുകാർ
തിരുവനന്തപുരം: വാട്‌സ് ആപ്പ് വഴിയുള്ള ഹർത്താൽ ആഹ്വാനത്തെ തുടർന്ന് മലബാറിൽ അരങ്ങേറിയ ആക്രമണങ്ങളുടെ പേരിൽ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ എസ്‌പിമാരെ നേരിട്ടു വിളിച്ചാണ് മുഖ്യമന്ത്രി നിർദേശിച്ചത്. ഹർത്താലിന്റെ മറവിലുള്ള ആക്രമണം നടത്തിയത് തീവ്രവാദ ബന്ധമുള്ള സംഘടനകളാണെന്നും വിമർശനം ഉയർന്നു. ഇക്കാര്യ പരിശോധിക്കുമെന്ന് ഡിജിപി ലോകനാഥ് ബഹ്‌റയും വ്യക്തമാക്കുകയുണ്ടായി. എന്തായാലും 'മുസ്ലിം ഭീകരരെ' പിടിക്കാനിറങ്ങിയ പൊലീസ് ഇപ്പോൾ വാപൊളിക്കേണ്ട അവസ്ഥയിലായിട്ടുണ്ട്. അക്രമ ഹർത്താൽ നടത്തിയതിന്റെ പേരിൽ അറസ്റ്റിലായവരുടെ രാഷ്ട്രീയം തിരിച്ചുള്ള ലിസ്റ്റ് പുറത്തുവന്നപ്പോൾ സിപിഎമ്മുകാരും ഇതിൽ ഉൾപ്പെട്ടതാണ് പൊലീസിന്റെ വാദങ്ങൾക്ക് തന്നെ തിരിച്ചടിയായത്. വാട്‌സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ഹർത്താലിൽ അറിഞ്ഞോ അറിയാതെയോ പങ്കെടുത്തവരാണ് സിപിഎമ്മുകാർ. 125 സിപിഐഎം പ്രവർത്തകരാണ് പിടിയിലായത്. മുസ്ലിം ലീഗ്, എസ്ഡിപിഐ പ്രവ
തിരുവനന്തപുരം: വാട്‌സ് ആപ്പ് വഴിയുള്ള ഹർത്താൽ ആഹ്വാനത്തെ തുടർന്ന് മലബാറിൽ അരങ്ങേറിയ ആക്രമണങ്ങളുടെ പേരിൽ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ എസ്‌പിമാരെ നേരിട്ടു വിളിച്ചാണ് മുഖ്യമന്ത്രി നിർദേശിച്ചത്. ഹർത്താലിന്റെ മറവിലുള്ള ആക്രമണം നടത്തിയത് തീവ്രവാദ ബന്ധമുള്ള സംഘടനകളാണെന്നും വിമർശനം ഉയർന്നു. ഇക്കാര്യ പരിശോധിക്കുമെന്ന് ഡിജിപി ലോകനാഥ് ബഹ്‌റയും വ്യക്തമാക്കുകയുണ്ടായി.
എന്തായാലും 'മുസ്ലിം ഭീകരരെ' പിടിക്കാനിറങ്ങിയ പൊലീസ് ഇപ്പോൾ വാപൊളിക്കേണ്ട അവസ്ഥയിലായിട്ടുണ്ട്. അക്രമ ഹർത്താൽ നടത്തിയതിന്റെ പേരിൽ അറസ്റ്റിലായവരുടെ രാഷ്ട്രീയം തിരിച്ചുള്ള ലിസ്റ്റ് പുറത്തുവന്നപ്പോൾ സിപിഎമ്മുകാരും ഇതിൽ ഉൾപ്പെട്ടതാണ് പൊലീസിന്റെ വാദങ്ങൾക്ക് തന്നെ തിരിച്ചടിയായത്. വാട്‌സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ഹർത്താലിൽ അറിഞ്ഞോ അറിയാതെയോ പങ്കെടുത്തവരാണ് സിപിഎമ്മുകാർ. 125 സിപിഐഎം പ്രവർത്തകരാണ് പിടിയിലായത്.
മുസ്ലിം ലീഗ്, എസ്ഡിപിഐ പ്രവർത്തകരാണ് കൂടുതൽ പിടിയിലായിരിക്കുന്നത്. മൊത്തം അറസ്റ്റ് ചെയ്യപ്പെട്ട 951 പേരിൽ 270 പേർ മുസ്ലിം ലീഗ് പ്രവർത്തകരും 265 പേർ എസ്ഡിപിഐ പ്രവർത്തകരുമാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊലീസ് നൽകിയ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയതെന്നാണ് വാർത്തയിൽ പറയുന്നത്. 60 കോൺഗസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 231 പേർ രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്തവരാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഏറെയും വടക്കൻ ജില്ലകളിൽ നിന്നാണ്. ഇവർക്കൊക്കെ പാർട്ടി മെമ്പർഷിപ്പ് ഉള്ളതാണോ എന്ന കാര്യത്തിൽ ഉറപ്പു വന്നിട്ടില്ല. ബിജെപിയിൽ നിന്നോ വെൽഫെയർ പാർട്ടിയിൽ നിന്നോ ഉള്ള ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഏതാണ്ട് 350 കേസുകളാണ് ഹർത്താലുമായി ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം ഹർത്താൽ ദിനത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരും വാഹനം തടയാൻ രംഗത്തിറങ്ങിയപ്പോൾ ഹർത്താലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തുകയുണ്ടായി. ഹർത്താലിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ അന്വേഷണമാവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്റക്ക് മുസ്ലിം ലീഗ് പരാതി നൽകിയിട്ടുണ്ടെന്നാണ് മജീദ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ ഏറെയും എസ്ഡിപിഐ പ്രവർത്തകരാണ്. എന്നാൽ, പരസ്യമായ ആഹ്വാനം നൽകാൻ ഇവർ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ എസ്ഡിപിഐയും ഹർത്താലിന്റെ പേരിൽ അറസ്റ്റു ചെയ്തവരെ പിന്തുണക്കുന്നില്ല. എന്നാൽ, പ്രസ്താവന മാത്രമാണെന്നാണ് അറിയുന്നത്. രാഷ്ട്രീയം നോക്കാതെ അറസ്റ്റിലായവരെ പുറത്തിറങ്ങാൻ എസ്ഡിപിഐ രംഗത്തിറങ്ങിയേക്കും. കാരണം അതുവഴി രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാമെന്നാണ് ഇക്കൂട്ടരുടെ കണക്കുകൂട്ടൽ.
അതേസമയം രാജ്യദ്രോഹ കുറ്റവുമായി മുൻപോട്ടു പോകണോ എന്ന് എസ്‌പിമാർ നിശ്ചയിക്കട്ടെ എന്ന നിലപാടിലാണ് ലോക്കൽ പൊലീസുകാർ. ഇക്കാര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ നിലപാട് വ്യക്തമാക്കിയശേഷം കുടുതൽ നടപടിയുമായി മുന്നോട്ടു പോകാമെന്നാണ് പൊലീസിന്റെ തീരുമാനം. അതേസമയം എസ്ഡിപിഐ-വെൽഫെയർ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസ് ഒരുങ്ങിയേക്കും.