- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല വീഡിയോ പൊതുഗ്രൂപ്പിൽ അബദ്ധത്തിൽ ഇട്ടു; മഹല്ല് നിവാസികൾ വിഡിയോ കണ്ട് ഞെട്ടി; ബിപി അങ്ങാടിയിലെ മഹല് പ്രസിഡന്റ് ബഷീർ ആപ്പിലായത് ഇങ്ങനെ
മലപ്പുറം: അശ്ലീല വീഡിയോ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അബദ്ധത്തിലിട്ട മഹല്ല് കമ്മിറ്റി പ്രസിഡന്റ് വെട്ടിലായി. ബി.പി അങ്ങാടി തെക്കൻ കുറ്റൂർ അൻസാറുൽ ഹുദാ സംഘം മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് ബഷീർ(46) ആണ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഇട്ടതിനെ തുടർന്ന് ആപ്പിലായത്. മൂന്ന് ദിവസം മുമ്പായിരുന്നു വീഡിയോ ഇട്ടത്. നഗ്‌നത പ്രദർശിപ്പിച്ചു കൊണ്ടുള്ള അശ്ലീല വീഡിയോ മഹല്ല് കമ്മിറ്റിയുടെ പൊതു ഗ്രൂപ്പിലേക്ക് അബദ്ധത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവത്രെ. ഇരുന്നൂറിലേറെ അംഗങ്ങളുള്ള എ.എം.എസ് (അൽ മദ്രസത്തു സ്സുന്നിയ്യ) എന്ന മഹല്ല് നിവാസികളുടെ ഗ്രൂപ്പിലേക്കായിരുന്നു പ്രദേശിക മുസ്ലിം ലീഗ് നേതാവ് കൂടിയായ ബഷീർ വീഡിയോ ഇട്ടത്. നിരവധി തങ്ങളുമാരും ഉസ്താദുമാരും ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. മാത്രമല്ല, പ്രസിഡന്റിന്റെ ബന്ധുക്കളും വരെ ഈ ഗ്രൂപ്പിലുണ്ടായിരുന്നുവത്രെ. ഒരു നാടിന് നേതൃത്വം കൊടുക്കേണ്ട മഹല്ല്, പള്ളി, മദ്രസ കമ്മിറ്റിയുടെ പ്രസിഡന്റ് തന്നെ അശ്ലീല വീഡിയോ ജനമധ്യത്തിൽ പോസ്റ്റ് ചെയ്തത് ഏറെ പ്രതിഷേധത്തിനിടയാക്കി. സംഭവം
മലപ്പുറം: അശ്ലീല വീഡിയോ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അബദ്ധത്തിലിട്ട മഹല്ല് കമ്മിറ്റി പ്രസിഡന്റ് വെട്ടിലായി. ബി.പി അങ്ങാടി തെക്കൻ കുറ്റൂർ അൻസാറുൽ ഹുദാ സംഘം മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് ബഷീർ(46) ആണ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഇട്ടതിനെ തുടർന്ന് ആപ്പിലായത്. മൂന്ന് ദിവസം മുമ്പായിരുന്നു വീഡിയോ ഇട്ടത്.
നഗ്‌നത പ്രദർശിപ്പിച്ചു കൊണ്ടുള്ള അശ്ലീല വീഡിയോ മഹല്ല് കമ്മിറ്റിയുടെ പൊതു ഗ്രൂപ്പിലേക്ക് അബദ്ധത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവത്രെ. ഇരുന്നൂറിലേറെ അംഗങ്ങളുള്ള എ.എം.എസ് (അൽ മദ്രസത്തു സ്സുന്നിയ്യ) എന്ന മഹല്ല് നിവാസികളുടെ ഗ്രൂപ്പിലേക്കായിരുന്നു പ്രദേശിക മുസ്ലിം ലീഗ് നേതാവ് കൂടിയായ ബഷീർ വീഡിയോ ഇട്ടത്. നിരവധി തങ്ങളുമാരും ഉസ്താദുമാരും ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. മാത്രമല്ല, പ്രസിഡന്റിന്റെ ബന്ധുക്കളും വരെ ഈ ഗ്രൂപ്പിലുണ്ടായിരുന്നുവത്രെ.
ഒരു നാടിന് നേതൃത്വം കൊടുക്കേണ്ട മഹല്ല്, പള്ളി, മദ്രസ കമ്മിറ്റിയുടെ പ്രസിഡന്റ് തന്നെ അശ്ലീല വീഡിയോ ജനമധ്യത്തിൽ പോസ്റ്റ് ചെയ്തത് ഏറെ പ്രതിഷേധത്തിനിടയാക്കി. സംഭവം വിവാദമായെങ്കിലും കമ്മിറ്റി ആദ്യം നടപടിയെടുത്തിരുന്നില്ല. വിഷയം കമ്മിറ്റിക്കുള്ളിൽ പൊട്ടിത്തെറിക്ക് വഴിവച്ചതോടെ അടിയന്തിര യോഗം ചേർന്ന് പ്രസിഡന്റിനെ ഉടൻ തൽസ്ഥാനത്ത് നിന്നും നീക്കാൻ കമ്മിറ്റി നിർബന്ധിതരായി. ജനറൽ ബോഡി യോഗം ചേർന്ന് തുടർ നടപടിയെടുക്കാനാണ് കമ്മിറ്റി തീരുമാനം.
നേരത്തെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് ലീഗ് ഭാരവാഹിത്വത്തിൽ നിന്നും മാറ്റിയിരുന്നു. ഈയിടെ അന്യസംസ്ഥാന തൊഴിലാളിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് 80 ഓളം പേർ ഒപ്പിട്ട ഒരു ഹരജി മഹല്ല് കമ്മിറ്റിക്ക് ലഭിച്ചെങ്കിലും നടപടിയൊന്നം ഉണ്ടായിരുന്നില്ല. ഇതിനു തൊട്ടുപിന്നാലെയാണ് അശ്ലീല വീഡിയോ അബദ്ധത്തിൽ വന്നു ഗ്രൂപ്പിൽ വീണത്.