- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ അക്രമത്തിന് വർഗീയ മുഖം നൽകിയ മന്ത്രി കെ.ടി ജലീലും സിപിഎമ്മും വെട്ടിലായി; ഹർത്താൽ മറവിൽ ബേക്കറി തകർത്തുകൊള്ളയടിച്ച കേസിൽ അറസ്റ്റിലായത് എല്ലാം സിപിഎം പ്രവർത്തകർ: മുസ്ലിം ലീഗ് പ്രവർത്തകർക്ക് മേൽ പഴിചാരി വർഗീയ മുഖം നൽകിയ കേസിൽ അറസ്റ്റിലായവരിൽ ഒന്നാം പ്രതി അടക്കമുള്ളവരെല്ലാം സിപിഎം പ്രവർത്തകർ
മലപ്പുറം: കഴിഞ്ഞ മാസം 16ന് നടന്ന സോഷ്യൽ മീഡിയാ ഹർത്താലിൽ കെ.ആർ ബേക്കറി തകർത്ത സംഭവത്തെ വർഗീയ മുഖം നൽകാൻ ശ്രമിച്ച മന്ത്രി കെ.ടി ജലീലും സിപിഎമ്മും വെട്ടിലായി. കടകൾ തകർത്ത കേസിൽ സി പി എം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിലായതോടെയാണ് മുഖംരക്ഷിക്കാനാകാതെ മന്ത്രി ജലീൽ വെട്ടിലായത്. കെ.ആർ ബാലന്റെ ഉടമസ്ഥതയിലുള്ള കെ.ആർ ബേക്കറി തകർത്തത് എസ്.ഡി.പി.ഐ, മുസ്ലിം ലീഗ് പ്രവർത്തകരാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. തുടർന്ന് ബേക്കറിയുടെ പുനരുദ്ധാരണത്തിനായി ബിസിനസുകാരായ മുസ്ലിംങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുകയും ഇവരുടെ പേരുവിവരങ്ങൾ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വർഗീയത തലക്കു പിടിച്ചവരാണ് അടച്ചിട്ട കെ.ആർ ബേക്കറി തുറന്ന് അക്രമം നടത്തിയതെന്നായിരുന്നു മന്ത്രിയുടെ പക്ഷം. എന്നാൽ സി പി എം പ്രവർത്തകനായ കേസിലെ ഒന്നാം പ്രതി അടക്കം അറസ്റ്റിലായതോടെ മന്ത്രിയുടെയും സി പി എമ്മിന്റെയും അവസരവാദ രാഷ്ട്രീയത്തിന് പ്രഹരം ഏൽക്കുകയായിരുന്നു. ഹർത്താൽ ദിനത്തിൽ സി പി എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇൻകുലാബ് വിളികളുമായി പ
മലപ്പുറം: കഴിഞ്ഞ മാസം 16ന് നടന്ന സോഷ്യൽ മീഡിയാ ഹർത്താലിൽ കെ.ആർ ബേക്കറി തകർത്ത സംഭവത്തെ വർഗീയ മുഖം നൽകാൻ ശ്രമിച്ച മന്ത്രി കെ.ടി ജലീലും സിപിഎമ്മും വെട്ടിലായി. കടകൾ തകർത്ത കേസിൽ സി പി എം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിലായതോടെയാണ് മുഖംരക്ഷിക്കാനാകാതെ മന്ത്രി ജലീൽ വെട്ടിലായത്. കെ.ആർ ബാലന്റെ ഉടമസ്ഥതയിലുള്ള കെ.ആർ ബേക്കറി തകർത്തത് എസ്.ഡി.പി.ഐ, മുസ്ലിം ലീഗ് പ്രവർത്തകരാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. തുടർന്ന് ബേക്കറിയുടെ പുനരുദ്ധാരണത്തിനായി ബിസിനസുകാരായ മുസ്ലിംങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുകയും ഇവരുടെ പേരുവിവരങ്ങൾ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വർഗീയത തലക്കു പിടിച്ചവരാണ് അടച്ചിട്ട കെ.ആർ ബേക്കറി തുറന്ന് അക്രമം നടത്തിയതെന്നായിരുന്നു മന്ത്രിയുടെ പക്ഷം. എന്നാൽ സി പി എം പ്രവർത്തകനായ കേസിലെ ഒന്നാം പ്രതി അടക്കം അറസ്റ്റിലായതോടെ മന്ത്രിയുടെയും സി പി എമ്മിന്റെയും അവസരവാദ രാഷ്ട്രീയത്തിന് പ്രഹരം ഏൽക്കുകയായിരുന്നു. ഹർത്താൽ ദിനത്തിൽ സി പി എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇൻകുലാബ് വിളികളുമായി പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ നേരത്തെ പുറത്ത് വിട്ടിരുന്നു. ഈ സംഘം പിന്നീട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടകൾ തകർക്കുകയും പൊലീസിനെ അക്രമിക്കുകയുമായിരുന്നു. 25 പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.
താനൂർ കോർമാൻ കടപ്പുറത്തെ സജീവ സിപിഎം പ്രവർത്തകനും സിപിഎമ്മിനു വേണ്ടി നടത്തുന്ന അക്രമ സംഭവങ്ങളിലെ പ്രതിയുമായ ചാപ്പപ്പടി പാണാച്ചിന്റെ പുരക്കൽ അൻസാർ (21) ആണ് കെ.ആർ ബേക്കറി തകർത്ത കേസിൽ ഏറ്റവും ഒടുവിൽ അറസ്റ്റിലായത്. ഇയാൾ കേസിലെ ഒന്നാം പ്രതിയാണ്. ഹർത്താൽ ദിവസം ഉച്ചക്ക് 12 മണിയോടെ പൂട്ടിന്ന കെ.ആർ ബേക്കറി പൂട്ടുപൊളിച്ചു അകത്തു കടന്നു ബേക്കറി കൊള്ളയടിച്ചത് അൻസാറിന്റെ നേതൃത്വത്തിലായിരുന്നു. ബേക്കറി അക്രമിക്കൽ, കൊള്ളയടിക്കൽ, പൊലീസിനെ അക്രമിക്കൽ, കെ.എസ്.ആർ.ടി.സി തകർക്കൽ പടക്കക്കട കൊള്ളയടിക്കൽ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരൂർ കെ.ജിപ്പടിയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പിടികൂടിയത്. സംഭവ ശേഷം പറവണ്ണയിലെ മാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ബേക്കറി അക്രമിക്കുന്നതിന്റെ ദൃശ്യം നോക്കിയാണ് അൻസാറിനെ അറസ്റ്റ് ചെയ്തത്. ഇതു വരെ 22 പേർ ഹർത്താൽ കേസുമായി ബന്ധപ്പെട്ട് താനൂരിൽ അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ടവരിൽ അധികവും സി പി എം പ്രവർത്തകരായിരുന്നു.പ്രതികളെ പിടികൂടുന്നതിനെതിരെ പൊലീസിനു മേൽ സിപിഎം നേതൃത്വത്തിന്റെ കടുത്ത സമ്മർദം ഉണ്ടായിരുന്നു. ഇത് മറികടന്നായിരുന്നു പൊലീസ് നടപടി.
അറസ്റ്റിലായ അൻസാർ ഒരു വർഷം മുമ്പ് ചാപ്പപ്പടി, ആൽബസാർ ഭാഗങ്ങളിൽ നടന്ന ലീഗ് - സി പി എം സംഘർഷത്തിൽ ലീഗ് പ്രവർത്തകരുടെ വീട് അക്രമിക്കുകയും കൊള്ളയടിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയാണ്. ഈ കേസിൽ ഇയാൾ വിചാരണ നേരിടുകയാണ്. ഹർത്താൽ ആക്രമണത്തിൽ സിപിഎം പ്രവർത്തകർ അറസ്റ്റിലായതോടെ മുസ്ലിം ലീഗും എസ്.ഡി.പി.ഐയും സി പി എമ്മിനെതിരെ രംഗത്തെത്തി.
സി പി എമ്മുകാർ പ്രതികളാണെന്നറിഞ്ഞ് പാർട്ടിയുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് മന്ത്രി അക്രമത്തിന് വർഗീയ മുഖം നൽകിയതെന്ന ആക്ഷേപം ഉയർന്നു. ഇത് സംഘ് പരിവാറിന് വളം വെയ്ക്കുകയും ഏറ്റുപിടിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി പദയാത്രയും സംഘടിപ്പിച്ചിരുന്നു.