- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ച യുവതിക്ക് സൗദിയിൽ തടവും 70 ചാട്ടവാറടിയും പിഴയും; ഭർത്താവിനെ കളിയാക്കി സ്റ്റാറ്റസ് ഇട്ട ഭാര്യയ്ക്ക് മൊഴിചൊല്ലൽ; സൗദിയിൽ വാട്ട്സ് ആപ്പിലൂടെ പുലിവാലു പിടിച്ച യുവതികളുടെ കഥ
റിയാദ്: സൗദിയിൽ വാട്‌സ് ആപ്പ് സന്ദേശം അവഗണിച്ചതിന് വിവാഹ മോചനം നടന്ന കഥ പുറത്ത് വന്നിട്ട് അധിക നാളായില്ല. ഇപ്പോഴിതാ മറ്റ് ചില വാട്ട്‌സ്ആപ്പ് മൂലം പുലിവാല് പിടിച്ച രണ്ട് യുവതികളുടെ കഥ കൂടി സൗദിയിൽ നിന്നും കേൾക്കുന്നു. അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചെന്ന് ആരോപിച്ച് സൗദി സ്വദേശി നൽകിയ പരാതിയിൽ ഒരു യുവതിക്ക് രണ്ടുമാസത്തെ തടവു
റിയാദ്: സൗദിയിൽ വാട്‌സ് ആപ്പ് സന്ദേശം അവഗണിച്ചതിന് വിവാഹ മോചനം നടന്ന കഥ പുറത്ത് വന്നിട്ട് അധിക നാളായില്ല. ഇപ്പോഴിതാ മറ്റ് ചില വാട്ട്‌സ്ആപ്പ് മൂലം പുലിവാല് പിടിച്ച രണ്ട് യുവതികളുടെ കഥ കൂടി സൗദിയിൽ നിന്നും കേൾക്കുന്നു. അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചെന്ന് ആരോപിച്ച് സൗദി സ്വദേശി നൽകിയ പരാതിയിൽ ഒരു യുവതിക്ക് രണ്ടുമാസത്തെ തടവും 20,000 റിയാൽ (ഏകദേശം മൂന്നര ലക്ഷം രൂപ) പിഴയും 70 ചാട്ടവാറടിയും വിധിച്ചെങ്കിൽ മറ്റൊരു യുവതിക്ക് വാട്‌സ് ആപ്പ് സ്റ്റാറ്റസിന്റെ പേരിൽ വിവാഹ ബന്ധം പോലും ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്.
വാട്ട്‌സ്ആപ്പിലൂടെ പുരുഷനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ച യുവതിക്കാണ് പിഴയും 70 ചാട്ടവാറടിയും സൗദി അറേബ്യയിലെ അൽ ഖതിഫ് കോടതി ശിക്ഷ വിധിച്ചത്. 32 കാരിയായ യുവതി 5300 ഡോളർ പിഴയും അടയ്ക്കണം. വാട്ട്‌സ്ആപ്പിലൂടെയുള്ള സംവാദത്തിനിടയിൽ യുവതി, പുരുഷനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതായാണ് കേസ്. എന്നാൽ സംവാദത്തിന്റെ വിഷയമോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ പൗരത്വം സംബന്ധിച്ച വിശദാശംങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുകയോ അപമാനിക്കുകയോ ചെയ്താൽ സൗദി സൈബർ കുറ്റകൃത്യ നിയമപ്രകാരം പരമാവധി ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും. ഇതിനു മുൻപും സ്ത്രീകൾക്ക് നേരെ സമാനമായ ശിക്ഷ നടപടികൾ ജിദ്ദയിൽ നടപ്പാക്കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പിലൂടെ പരസ്പരം അധിക്ഷേപിച്ച രണ്ടു സ്ത്രീകളെ പത്തുദിവസം തടവിനും 20 ചാട്ടവാറടിക്കും കോടതി ശി
ക്ഷിച്ചിരുന്നു.
എന്നാൽ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതിന്റെ പേരിൽ ഒരു യുവതിയുടെ ദാമ്പത്യ ജീവിതം തന്നെ തകർന്നിരിക്കുകയാണ്. ''നിന്റെ കൂടെ കഴിയുന്നതിനുള്ള ക്ഷമ ലഭിക്കാനായി ഞാൻ പ്രാർത്ഥിക്കുന്നു ''എന്ന ഭാര്യയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ട ഭർത്താവാണ് ഭാര്യയെ ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്.
അത് തന്നെ ഉദ്ദേശിച്ചുള്ളത് തന്നെയാണോ എന്നു ഉറപ്പാക്കുന്നതിനായി തന്റെ ഒരു ബന്ധുവിനെ ഭർത്താവ് അന്വേഷിക്കാനായി ചുമതലപ്പെടുത്തുകയും അത് സ്ഥിരീകരിക്കുകയും ചെയ്തതിനു ശേഷമാണത്രെ വിവാഹ മോചനം നടത്തിയത്. ഭാര്യയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആദ്യത്തേതല്ലെന്നും നേരത്തെ തനിക്കെതിരെ പരോക്ഷ സൂചനകളുമായി സോഷ്യൽ മീഡിയയിൽ ഭാര്യ ഒരു കവിത എഴുതിയിരുന്നുവെന്നും ഭർത്താവ് പറയുന്നു. തങ്ങളുടെ ബന്ധം ഇരു ധ്രുവങ്ങളിലാണെന്നും ഇനിയും തന്റെ ജീവ ചരിത്രം മുഴുവൻ സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപ് പിരിയുന്നതാണു അഭികാമ്യമെന്നു തോന്നിയതിനാലാണു വിവാഹ മോചനത്തിനു തീരുമാനിച്ചതെന്നുമാണൂ ഭർത്താവിന്റെ ന്യായീകരണം.