കുവൈറ്റ്: മാപ്പിള കല വേദി കുവൈറ്റ് വാട്‌സ് ആപ്പ് മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനലെ അവസാനിച്ചു. മെയ് 1 നു ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ വച്ച് നടന്ന ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ ആറു കാറ്റഗറിയിലായ് 16 കുട്ടികൾ പങ്കെടുത്തു. റിയാലിറ്റി ഷോകളോട് കിടപിടിക്കുന്ന രീതിയിലാണ് മാപ്പിള കല വേദി സംഘാടകർ ഗ്രാൻഡ് ഫിനാലെ അവതരിപ്പിച്ചത്.പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകനും വിധി കർത്താവുമായ ഫൈസൽ എളെടിൽ, കുവൈറ്റിലെ സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സിന്ധു ടീച്ചർ,താജുദ്ദീൻ മാസ്റ്റർ തുടങ്ങിയവരാണ് ഗ്രാൻഡ് ഫിനാലെ വിധി നിർണ്ണയം നടത്തിയത്.

കാറ്റഗറി എയിൽ രോഹിത് നായർ ആണ് ഒന്നാം സ്ഥാനം കരസ്ഥാമാക്കിയത്. ഫന ഫാത്തിമ രണ്ടാം സ്ഥാനവും ബശായർ അസീസ് മൂന്നാം സ്ഥാനവും നേടി.

കാറ്റഗറി ബിയിൽ വിനായക് വർമ ഒന്നാം സ്ഥാനവും യുംന നൗഫൽ രണ്ടാം സ്ഥാനവും ഫാത്തിമ അബ്ദുൽ സലാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി സിയിൽ ഐഷ ഫാത്തിമ ഒന്നാം സ്ഥാനവും അബ്ദുൽ ബാഇസ് രണ്ടാം സ്ഥാനവും ഇമാൻ ഫിറോസ് മൂന്നാം സ്ഥാനവും നേടി.

കാറ്റഗറി ഡിയിൽ വിഷ്ണു എം മണിക്കുട്ടൻ ഒന്നാം സ്ഥാനവും അഫ്‌റ റാഫി രണ്ടാം സ്ഥാനവും ഷിഹ റഹ്മാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി ഇയിൽ അൻഷിദ റാണി ഒന്നാം സ്ഥാനവും അഫ്‌റ അഷ്‌റഫ് രണ്ടാം സ്ഥാനവും മാളവിക മേനോൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി എഫിൽ കിഷൻ രാജ ഒന്നാം സ്ഥാനവും ഫഹ്മിദ ഫൈസൽ രണ്ടാം സ്ഥാനവും ഷഫീഖ് ഉമ്മർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.