- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സാപ്പിലൂടെ തെറിപറയുന്നവർ അറിയുക; ദുബായിൽ ചെന്ന് അഭ്യാസം ഇറക്കിയാൽ കുടുംബം വെളുക്കും; വാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്നവർക്ക് 45 ലക്ഷം പിഴ വരുന്നു
ദുബായ്: വാട്‌സാപ്പിലൂടെ ആരെയും അസഭ്യം പറയാമെന്ന് കരുതുന്നവർ കരുതലോടെ ഇരിക്കുക. ദുബായിൽച്ചെന്നാണ് ഈ അഭ്യാസം ഇറക്കുന്നതെങ്കിൽ കുടുംബം പട്ടിണിയാകും. ദുബായിൽനിന്ന് വാട്‌സാപ്പിലൂടെ ആരെയെങ്കിലും അസഭ്യം പറയുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ, 45 ലക്ഷം രൂപ പിഴയീടാക്കാനുള്ള പുതിയ നിയമം നിലനിൽ വന്നു. വാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്ന വിദേശിക
ദുബായ്: വാട്‌സാപ്പിലൂടെ ആരെയും അസഭ്യം പറയാമെന്ന് കരുതുന്നവർ കരുതലോടെ ഇരിക്കുക. ദുബായിൽച്ചെന്നാണ് ഈ അഭ്യാസം ഇറക്കുന്നതെങ്കിൽ കുടുംബം പട്ടിണിയാകും. ദുബായിൽനിന്ന് വാട്‌സാപ്പിലൂടെ ആരെയെങ്കിലും അസഭ്യം പറയുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ, 45 ലക്ഷം രൂപ പിഴയീടാക്കാനുള്ള പുതിയ നിയമം നിലനിൽ വന്നു.
വാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്ന വിദേശികളെ നാടുകടത്താനും അവിടെയുള്ളവരാണെങ്കിൽ ജയിലിലടയ്ക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. വാട്‌സാപ്പിലൂടെ സഹപ്രവർത്തകനെ അധിക്ഷേപിച്ചയാൾക്കെതിരെയുള്ള കേസ് പരിഗണിക്കവെ യു.എ.ഇയിലെ ഫെഡറൽ സുപ്രീം കോടതിയാണ് ഈ നിയമം കൊണ്ടുവന്നത്. തെറിവിളിച്ചയാൾക്ക് 52300 പൗണ്ട് ശിക്ഷ വിധിച്ച നടപടി പുനർ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു.
പിഴ കുറഞ്ഞുപോയെന്നും 43 ലക്ഷം രൂപയെങ്കിലും പിഴയീടാക്കണണെന്നും ജയിൽശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്ത് സന്ദേശമാണ് അയച്ചതെന്ന് വ്യക്തമല്ലെങ്കിലും, അധിക്ഷേപ സ്വഭാവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ദുബായ് നിയമമനുസരിച്ച് ഓൺലൈനിലൂടെയുള്ള അധിക്ഷേപം ക്രിമിനൽ കുറ്റമാണ്.
നടുവിരൽ ഉയർത്തിക്കാട്ടിയുള്ള ആംഗ്യവിക്ഷേപവും യു.എ.ഇയിൽ ക്രിമിനൽ കുറ്റമാണ്. മൂന്നുവർഷം തടവുശിക്ഷയും 87 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണത്. വാട്‌സാപ്പിലൂടെയോ മറ്റോ അത്തരം ചിഹ്നങ്ങളയക്കുന്നതും ശിക്ഷാർഹമാണ്. അത്തരമൊരു ചിത്രമടങ്ങിയ ഇ മെയിൽ അയക്കുന്നതുപോലും കുറ്റകരമാണെന്ന് ക്രിമിനൽ അഭിഭാഷകനായ അബ്ദുള്ള യുസഫ് അൽ നാസർ പറഞ്ഞു.
വാട്‌സാപ്പുപോലെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിനെ ഗൗരവത്തോടെയാണ് യു.എ.ഇ സർക്കാർ കാണുന്നത്. യു.എ.ഇയിൽ ഏറ്റവും കൂടുതൽ സ്വാത്ര്രന്ത്യമുള്ള ദുബായിൽപ്പോലും മറ്റുള്ളവർക്ക് നേരെയുള്ള അധിക്ഷേപത്തെ തികഞ്ഞ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.