- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പഴയ ടോണിക്കുട്ടൻ ഗാനം ഇന്നസെന്റ് ഒരിക്കൽ കൂടി ആലപിച്ചു; കനൽ സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകര അനുഭവം ഷെയർ ചെയ്ത് മോഹൻലാൽ
അഴകാന നീലി വരും പരു പോലെ ഓടിവരും കണ്ണാടി പോലെ വരും ടോണിക്കുട്ടാ ഇന്നെങ്കിൽ നാളെ വരും ടോണിക്കുട്ടാ.... നമ്പർ 20 മദ്രാസ് മെയിലിലെ ഈ ഗാനവും രംഗവും ഓർക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഇന്നസെന്റും മോഹൻലാലും ജഗദീഷും മണിയൻപിള്ള രാജുവും ഒന്നിച്ച ഈ സിനിമാ രംഗം പ്രേക്ഷക മനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന രംഗമാണിത്. ആ പഴയ സിനിമാ രംഗം ഒരിക്കൽ കൂടി ആവർത്
അഴകാന നീലി വരും പരു പോലെ ഓടിവരും കണ്ണാടി പോലെ വരും ടോണിക്കുട്ടാ ഇന്നെങ്കിൽ നാളെ വരും ടോണിക്കുട്ടാ.... നമ്പർ 20 മദ്രാസ് മെയിലിലെ ഈ ഗാനവും രംഗവും ഓർക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഇന്നസെന്റും മോഹൻലാലും ജഗദീഷും മണിയൻപിള്ള രാജുവും ഒന്നിച്ച ഈ സിനിമാ രംഗം പ്രേക്ഷക മനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന രംഗമാണിത്. ആ പഴയ സിനിമാ രംഗം ഒരിക്കൽ കൂടി ആവർത്തിച്ചു. ഇത്തവണ എം പത്മകുമാറിന്റെ കനൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സംഭവം.
സിനിമയുടെ ഷൂട്ടിങ് വേളയിലായിരുന്നു ആ പഴയ ആ ടി.ടിആറും ടോണിക്കുട്ടനും തമ്മിൽ വീണ്ടും കണ്ടുമുട്ടിയത്. കണ്ടുമുട്ടിയപ്പോൾ ടോണിക്കുട്ടൻ ടിടിആറിനോട് വീണ്ടും ആ പാട്ട് പാടാനാണ് ആവശ്യപ്പെട്ടത്. മടിയൊന്നുമില്ലാതെ ടി ടി പാടി.
' ടോണിക്കുട്ടൻ പറഞ്ഞു ആ രണ്ട് വരിയൊന്ന് പാട്, അദ്ദേഹത്തിന് അത് കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ടായതുകൊണ്ടാണ് വീണ്ടും ആ പാട്ട് പാടുന്നത് ഇന്നസെന്റ് പറഞ്ഞു. മോഹൻലാൽ ആണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഇന്നസെന്റ് പാടുന്ന ഗാനത്തിന്റെ വീഡിയോ ആരാധകർക്കായി പങ്കുവച്ചത്.