- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ തീവ്രവാദികൾക്ക് സാമ്പത്തിക സഹായം നൽകിയ സിഎഎം ബഷീർ ഇപ്പോൾ എവിടെ? മുംബൈ സ്‌ഫോടനത്തിനു ശേഷം ഒളിവിൽ പോയ സിനിമ തീവ്രവാദി പാക്കിസ്ഥാനിൽ ഒളിത്താവളം തേടിയെന്ന് ഒരു കഥ; അതല്ല, വേഷം മാറി നാട്ടിൽ തന്നെ കഴിയുന്നെന്നും മറ്റൊരു കഥ; എഞ്ചിനീയറിങ് ബിരുദധാരിയായ ബഷീർ രഹസ്യ സങ്കേതങ്ങൾ കണ്ടെത്താനും അതീവ തന്ത്രശാലിയെന്ന് അന്വേഷണ ഏജൻസികൾ
കണ്ണൂർ: തീവ്രവാദ കേസുകൾ തുടർക്കഥയാകുമ്പോൾ രാജ്യത്തെ ഞെട്ടിച്ച ബോംബു സ്‌ഫോടനങ്ങളും കാശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടി മലയാളികളായ തീവ്രവാദികൾ മരിക്കാനും ഇടയായ സാഹചര്യങ്ങൾക്ക് സാമ്പത്തിക സഹായം എത്തിച്ച കുപ്രസിദ്ധൻ ഇപ്പോൾ എവിടെയെന്ന ചോദ്യത്തിന് ആർക്കും ഉത്തരം നൽകാനാവുന്നില്ല. ആരോപണ വിധേയനായ എറണാകുളം ആലുവാ സ്വദേശി സി.എ.എം. ബഷീർ ആണ് 23 വർഷക്കാലമായി ഒളിവിൽ കഴിയുന്നത്. രാജ്യത്തെ തീവ്രവാദ ശൃംഖലയുമായി ബന്ധപ്പെട്ട് സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകിയത് സി.എ.എം. ബഷീർ ആയിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. 1993 ലെ മുംബൈ സ്‌ഫോടനത്തിനു ശേഷമാണ് ബഷീർ ഒളിവിൽ പോയത്. പിന്നീട് ഇയാൾ എവിടെയെന്നോ എന്തു ചെയ്യുന്നുവെന്നോ ഒരു വിവരവുമില്ല. പാക്കിസ്ഥാനിൽ താവളം തേടിയെന്ന സംശയമായിരുന്നു ആദ്യമുണ്ടായത്. എന്നാൽ അതിനൊന്നും സ്ഥിരീകരണമില്ല. സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്‌മെന്റ് ( സിമി ) യുടെ ദേശീയ പ്രസിഡണ്ടായി ബഷീർ രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989-90 കാലങ്ങളിലായിരുന്നു അത്. എഞ്ചിനീയറിങ് ബിരുദദാരിയായിരു
കണ്ണൂർ: തീവ്രവാദ കേസുകൾ തുടർക്കഥയാകുമ്പോൾ രാജ്യത്തെ ഞെട്ടിച്ച ബോംബു സ്‌ഫോടനങ്ങളും കാശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടി മലയാളികളായ തീവ്രവാദികൾ മരിക്കാനും ഇടയായ സാഹചര്യങ്ങൾക്ക് സാമ്പത്തിക സഹായം എത്തിച്ച കുപ്രസിദ്ധൻ ഇപ്പോൾ എവിടെയെന്ന ചോദ്യത്തിന് ആർക്കും ഉത്തരം നൽകാനാവുന്നില്ല. ആരോപണ വിധേയനായ എറണാകുളം ആലുവാ സ്വദേശി സി.എ.എം. ബഷീർ ആണ് 23 വർഷക്കാലമായി ഒളിവിൽ കഴിയുന്നത്.
രാജ്യത്തെ തീവ്രവാദ ശൃംഖലയുമായി ബന്ധപ്പെട്ട് സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകിയത് സി.എ.എം. ബഷീർ ആയിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. 1993 ലെ മുംബൈ സ്‌ഫോടനത്തിനു ശേഷമാണ് ബഷീർ ഒളിവിൽ പോയത്. പിന്നീട് ഇയാൾ എവിടെയെന്നോ എന്തു ചെയ്യുന്നുവെന്നോ ഒരു വിവരവുമില്ല. പാക്കിസ്ഥാനിൽ താവളം തേടിയെന്ന സംശയമായിരുന്നു ആദ്യമുണ്ടായത്. എന്നാൽ അതിനൊന്നും സ്ഥിരീകരണമില്ല.
സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്‌മെന്റ് ( സിമി ) യുടെ ദേശീയ പ്രസിഡണ്ടായി ബഷീർ രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989-90 കാലങ്ങളിലായിരുന്നു അത്. എഞ്ചിനീയറിങ് ബിരുദദാരിയായിരുന്ന സി.എ.എം.. ബഷീർ രഹസ്യ സങ്കേതങ്ങൾ തേടുന്നതിൽ അതീവ തന്ത്രശാലിയാണെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. അതുകൊണ്ടു തന്നെ വേഷവും രൂപവും മാറി ഇയാൾ രാജ്യത്തിന് പുറത്ത് കഴിയുന്നുണ്ടെന്നാണ് നിഗമനം.
ലഷ്‌ക്കർ-ഇ-തൊയ്ബാ ഭീകരൻ തടിയന്റവിടെ നസീർ ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമൊക്കെ പോയതും സായുധ പരിശീലനം നേടിയതും സി.എം. എ. ബഷീറിന്റെ സഹായത്തോടെയായിരുന്നു. ലഷ്‌ക്കർ പ്രമുഖൻ എന്നറിയപ്പെടുന്ന പാക്കിസ്ഥാനിയായ വാലി എന്ന റഹാനുമായും ബഷീറിന് ബന്ധമുണ്ട്. അതു വഴി നസീറിനെ വാലിയുമായി ബന്ധപ്പെടുത്തി. ഇന്ത്യയിലെ സ്‌ഫോടനങ്ങളിൽ നസീറിന് സഹായം ലഭിച്ചിരുന്നതായും വിവരമുണ്ട്. പാക്കിസ്ഥാൻ, ചില ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ നിന്നാണ് സി.എ.എം. ബഷീർ സർഫ്രാസ് നവാസുമായി ചേർന്ന് സാമ്പത്തിക സഹായം എത്തിച്ചിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരമുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളൊന്നും നസീറോ കൂട്ടാളികളോ നൽകിയിരുന്നുമില്ല. 2009 ൽ നസീർ പിടിയിലായപ്പോൾ നൽകിയ മൊഴിയിൽ സി.എ.എം. ബഷീർ വഴി സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യുന്ന തീവ്രവാദികൾക്ക് നവാസ് വഴിയാണ് പണം എത്തിച്ചത്. ലക്‌നോവിൽ മതപഠനത്തിനെത്തിയ നവാസ് പിന്നീട് സിമിയിൽ ചേർന്ന് പ്രവർത്തിച്ചു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ച നവാസ് പിന്നീട് ഒമാനിൽ വെച്ച് ' റോ ' യുടെ പിടിയിലാവുകയായിരുന്നു.
സി.എം. എ. ബഷീറിനു പുറമേ ഒളിവിൽ പോയി രാജ്യം വിട്ടവരാണ് കണ്ണൂർ മരക്കാർ കണ്ടിയിലെ കെ.പി. സാബിർ എന്ന അയൂബ്. നസീറിന്റെ അടുത്ത കൂട്ടാളിയായ ഇയാൾ ഇപ്പോൾ വേഷം മാറി സൗദി അറേബ്യയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. കൂട്ടു പ്രതികളായ കണ്ണൂർ താവക്കരയിലെ ഷഫീഖ്, ഇരിണാവിലെ ശുഹൈബ്, പി.എം. സലിം, എന്നിവരും ഗൾഫ് നാടുകളിൽ ഒളിവിൽ കഴിഞ്ഞു വരികയാണ്. 2009 ഡിസംബറിൽ ബംഗളൂരു പൊലീസ് കസ്റ്റഡിയിൽ കൊണ്ടു വന്ന നസീറിനെ അന്നത്തെ ഐ. ജി. ടോമിൻ ജെ. തച്ചങ്കരി ചോദ്യം ചെയതതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
അന്നത്തെ മുഖ്യമന്ത്രി വി എസ്. അച്ച്യുതാനന്ദൻ അറിയാതെയാണ് തച്ചങ്കരിയെ അയച്ചതെന്നായിരുന്നു ആരോപണം. തീവ്രവാദ വിരൂദ്ധ സ്‌ക്വാഡ് തലവൻ ഡി.ഐ. ജി. ടി.കെ വിനോദ് കുമാർ അവധിയിലാണെന്ന് പറഞ്ഞാണ് നസീറിനെ ചോദ്യം ചെയ്യാൻ തച്ചങ്കരിയെ അയച്ചിരുന്നത്. അന്ന് വിജിലൻസ് കേസ് നേരിടുന്ന തച്ചങ്കരിക്ക് ഈ കേസിന്റെ അന്വേഷണം ഏൽപ്പിച്ചതും ദുരൂഹത ഉയർത്തിയിരുന്നു. ഇത്രയും ഗൗരവമായ കേസിൽ ചോദ്യം ചെയ്യാൻ പോകേണ്ടത് വിജിലൻസിന്റേയും ക്രൈംബ്രാഞ്ചിന്റേയും മേധാവികളാകണമായിരുന്നു. മറ്റാരെയോ രക്ഷിക്കാനായിരുന്നു തച്ചങ്കരിയെ തെരഞ്ഞു പിടിച്ച് അയച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.