- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് അഭിപ്രായ സർവെ; മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്നും കേരള ജനത; ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് യുഡിഎഫിന് നേട്ടം; മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുെ വെറുക്കുന്ന പാർട്ടി ബിജെപിയെന്ന് അഭിപ്രായ സർവെ ഫലം. മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലത്തിലാണ് ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. സർവെയിൽ പങ്കെടുത്ത 34.3 ശതമാനം പേരും ഏറ്റവും വെറുക്കുന്ന പാർട്ടി ബിജെപിയെന്ന് രേഖപ്പെടുത്തി.
11.8 ശതമാനം സിപിഎമ്മിനെ ഏറ്റവും വെറുക്കപ്പെടുന്ന പാർട്ടിയായി തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് പാർട്ടിയെ 9.1 ശതമാനം പേരും കോൺഗ്രസ് പാർട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാർട്ടിയായി തെരഞ്ഞെടുത്തത്. 51 ദിവസം കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. 140 മണ്ഡലങ്ങളിൽ നിന്ന് 14,913 പേർ അഭിപ്രായ സർവേയിൽ പങ്കെടുത്തു. 18-85 പ്രായമുള്ളവരാണ് സർവേയിൽ പങ്കെടുത്തത്.
സർവ്വേയിൽ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതൽ പേരും അഭിപ്രായം രേഖപ്പെടുത്തി. 38.10% പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് 24.7 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് നേട്ടമോ എന്ന ചോദ്യത്തിന് 47.7% നേട്ടമെന്നും 36.3% നേട്ടമല്ല എന്നും 16% പേർ അഭിപ്രായമില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി.
കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു. സർക്കാർ വികസന മോഡലായി ഉയർത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേർ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല എന്ന് 15.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പറയാൻ കഴിയില്ല എന്ന് പ്രതികരിച്ചവരാണ് 10.2 ശതമാനം പേർ.
മറുനാടന് മലയാളി ബ്യൂറോ