- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്കും പാസ്പോർട്ട് ഉണ്ടെങ്കില് ആധാർ എടുക്കാൻ പറ്റുമോ? ആശയക്കുഴപ്പം മാറാതിരിക്കവെ ബ്രിട്ടീഷുകാരിയായ ഈ സ്ത്രീക്ക് ആധാർ ലഭിച്ചു; ആധാറും പ്രവാസിയും- നിയമം പറയുന്നത് എന്ത്...?
ന്യൂഡൽഹി: ആധാർ ആക്ട് 2016 അനുസരിച്ച് ഇന്ത്യയിൽ 182 ദിവസങ്ങളോ അല്ലെങ്കിൽ അതിലധികമോ ദിവസങ്ങൾ 12 മാസത്തിനിടെ താമസിച്ചവർക്ക് മാത്രമേ ആധാർ കാർഡിന് അപേക്ഷിക്കാവൂ എന്നാ നിഷ്‌കർഷിച്ചിരിക്കുന്നത്. ഇതിനാൽ ബ്രിട്ടീഷ് പാസ്പോർട്ടുള്ളവർക്ക് ആധാർ എടുക്കാൻ പറ്റുമോയെന്ന ചോദ്യം കഴിഞ്ഞ കുറച്ച് കാലമായി വ്യക്തമായ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം മാറാതിരിക്കവെ തനിക്ക് ആധാർ ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷുകാരിയും ഫ്രീലാൻസ് എഴുത്തുകാരിയും ബ്ലോഗറുമായ ക്രിസ്റ്റിനെ പെംബർടൻ രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ ആധാറും-പ്രവാസിയും എന്ന വിഷയത്തിൽ നിയമം പറയുന്നതെന്താണെന്ന് പരിശോധിച്ചാൽ നന്നായിരിക്കും. ക്രിസ്റ്റിനെ കഴിഞ്ഞ 12 വർഷങ്ങളായി ഇന്ത്യയിലാണ് ജീവിക്കുന്നത്. എന്നാൽ അതേ സമയം അവർക്ക് ബ്രിട്ടീഷ് പാസ്പോർട്ടുമുണ്ട്. തന്റെ ഐഡി കാണിക്കാൻ ആവശ്യപ്പെടുമ്പോഴൊക്കെ താൻ ആധാറാണ് നൽകാറുള്ളതെന്നും ഇവർ പറയുന്നു. അതായത് ഇന്ത്യയിലെ സ്മാരകങ്ങൾ കാണാൻ പോകുമ്പോഴോ അല്ലെങ്കിൽ എ
ന്യൂഡൽഹി: ആധാർ ആക്ട് 2016 അനുസരിച്ച് ഇന്ത്യയിൽ 182 ദിവസങ്ങളോ അല്ലെങ്കിൽ അതിലധികമോ ദിവസങ്ങൾ 12 മാസത്തിനിടെ താമസിച്ചവർക്ക് മാത്രമേ ആധാർ കാർഡിന് അപേക്ഷിക്കാവൂ എന്നാ നിഷ്‌കർഷിച്ചിരിക്കുന്നത്. ഇതിനാൽ ബ്രിട്ടീഷ് പാസ്പോർട്ടുള്ളവർക്ക് ആധാർ എടുക്കാൻ പറ്റുമോയെന്ന ചോദ്യം കഴിഞ്ഞ കുറച്ച് കാലമായി വ്യക്തമായ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം മാറാതിരിക്കവെ തനിക്ക് ആധാർ ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷുകാരിയും ഫ്രീലാൻസ് എഴുത്തുകാരിയും ബ്ലോഗറുമായ ക്രിസ്റ്റിനെ പെംബർടൻ രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ ആധാറും-പ്രവാസിയും എന്ന വിഷയത്തിൽ നിയമം പറയുന്നതെന്താണെന്ന് പരിശോധിച്ചാൽ നന്നായിരിക്കും.
ക്രിസ്റ്റിനെ കഴിഞ്ഞ 12 വർഷങ്ങളായി ഇന്ത്യയിലാണ് ജീവിക്കുന്നത്. എന്നാൽ അതേ സമയം അവർക്ക് ബ്രിട്ടീഷ് പാസ്പോർട്ടുമുണ്ട്. തന്റെ ഐഡി കാണിക്കാൻ ആവശ്യപ്പെടുമ്പോഴൊക്കെ താൻ ആധാറാണ് നൽകാറുള്ളതെന്നും ഇവർ പറയുന്നു. അതായത് ഇന്ത്യയിലെ സ്മാരകങ്ങൾ കാണാൻ പോകുമ്പോഴോ അല്ലെങ്കിൽ എയർപോർട്ടുകളിൽ ചെല്ലുമ്പോഴോ ആധാറാണ് കാണിക്കുന്നതെന്ന് ക്രിസ്റ്റിനെ വെളിപ്പെടുത്തുന്നു. എന്നാൽ ആധാർ നേടുന്നതിനും ഉപയോഗിക്കുന്നതിനും പലവിധ ബുദ്ധിമുട്ടുകൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ എടുത്ത് കാട്ടുന്നു.
താൻ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ പരിശോധനക്കായി പോയപ്പോൾ തന്നോട് ആധാർ ഹാജരാക്കാനാവശ്യപ്പെട്ടിരുന്നുവെന്ന് ക്രിസ്റ്റിനെ വെളിപ്പെടുത്തുന്നു. താനിതിന് തയ്യാറാവാതിരുന്നപ്പോൾ തന്റെ ഭർത്താവിന്റെ ആധാർ കാർഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് തീർത്തും പരിഹാസ്യമായ ആവശ്യപ്പെടലാണെന്നും ക്രിസ്റ്റിനെ അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ ആളുകളോട് കടുത്ത രീതിയിൽ ആധാർ ആവശ്യപ്പെടുന്നതും അതില്ലെങ്കിൽ സേവനം നിഷേധിക്കുന്നതും കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നാണ് ക്രിസ്റ്റിനെ ആരോപിക്കുന്നത്.
ആധാർ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് വെളിപ്പെടുത്തി തായ് പൗരത്വമുള്ള പൂണെയിൽ താമസിക്കുന്ന വീണ അഗർവാളും വെളിപ്പെടുത്തുന്നു. ഇന്ത്യക്കാരനെ വിവാഹം ചെയ്തതിനെ തുടർന്നാണിവർ പൂണെയിലെത്തിയിരിക്കുന്നത്. നാല് വർഷമായി അവർ ഇന്ത്യയിലാണ് തങ്ങുന്നതെങ്കിലും ആധാർ ലഭിക്കാനായി ഏറെ കാത്തിരിക്കേണ്ടി വന്നിരുന്നു. വിദേശപൗരത്വമുള്ളവർക്ക് ആധാർ അനുവദിക്കാമോയെന്ന കാര്യത്തിൽ സേവാ കേന്ദ്രത്തിലുള്ളവർക്ക് വ്യക്തമായ അറിവില്ലെന്നാണ് വീണ ആരോപിക്കുന്നത്. അതിനാൽ തന്റെ ബയോമെട്രിക് ഡാറ്റ പോലും സ്വീകരിക്കാൻ അവർ കുറേക്കാലം തയ്യാറാവുന്നില്ലെന്നും വീണ വേദനയോടെ വെളിപ്പെടുത്തുന്നു.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് പഞ്ചാബിലെ ഭാട്ടിൻഡയിൽ കഴിയുന്ന 28 കാരനായ അന്മോൽ ജെയിന് പറയാനുള്ളത്. കഴിഞ്ഞ 20 വർഷത്തിനടുത്തായി ഹോംഗ്കോംഗിലും യുകെയിലുമായി ജീവിച്ചതിന് ശേഷമായിരുന്നു ജെയിൻ ഇന്ത്യയിലെത്തി ആധാറിന് അപേക്ഷിച്ചിരുന്നത്. 2016 ൽ അദ്ദേഹത്തിൻ ആധാർ വലിയ ബ ുദ്ധിമുട്ടില്ലാതെ ലഭിക്കുകയുമുണ്ടായി. നിലവിൽ പഞ്ചാബിൽ കുടുംബപരമായുള്ള ഡയമണ്ട് ബിസിനസ് നടത്തുകയാണ് അദ്ദേഹം.
ഇന്ത്യയിൽ ലോകോത്തര സോഫ്റ്റ് വെയർ പ്രഫഷണലുകളുണ്ടെന്നും അതിനാൽ ആധാർ സംവിധാനം നടപ്പിലാക്കുന്നതിന് അവരുടെ സേവനം പരമാധവി പ്രയോജനപ്പെടുത്തി തയ്യാറെടുക്കണമെന്നും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും ക്രിസ്റ്റിനെ നിർദേശിക്കുന്നു. എന്നാൽ ഈ കാർഡില്ലെന്ന പേരിൽ ആളുകൾക്ക് ഭക്ഷണവും വെള്ളവും എമർജൻസി സർവീസുകളും പോലും നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും അവർ അഭിപ്രായപ്പെടുന്നു.