- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്തവർഗക്കാർക്കു നേരെ പൊലീസ് അതിക്രമം തുടരുമ്പോൾ വെള്ളക്കാരെ തെരുവിൽ നേരിട്ട് ജനക്കൂട്ടം; കൂടുതൽ അമേരിക്കൻ നഗരങ്ങളിലേക്ക് കലാപം പടരുന്നു; നിരപരാധിയായ വെള്ളക്കാരനെ വലിച്ചിഴച്ച് ചവിട്ടിക്കൂട്ടുന്ന വീഡിയോ പുറത്ത്
കറുത്തവർഗക്കാരനെ പൊലീസ് വെടിവച്ചുകൊന്നതിലുള്ള പ്രതിഷേധം കൂടുതൽ അമേരിക്കൻ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. പൊലീസിനോടുള്ള പ്രതിഷേധം വെള്ളക്കാരെ തെരുവിൽ നേരിട്ട് പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ, നിറത്തിന്റെ പേരിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ് പലേടത്തും. പല നഗരങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് സംഘർഷം നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിരപരാധിയായ വെള്ളക്കാരനെ ജനക്കൂട്ടം മൃഗീയമായി മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അരികിലുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫറെ തീയിലേക്ക് തള്ളിയിടുന്ന ദൃശ്യവും ഇതിലുണ്ട്. ഒരു മാദ്ധ്യമപ്രവർത്തകനും മർദനമേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കെയ്ത്ത് ലമോണ്ട് സ്‌കോട്ട് എന്ന 43-കാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഒരു അപ്പാർട്ടമെന്റ് കോംപ്ലക്‌സിനകത്ത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. ഇതിനകം വിവിധ അക്രമസംഭവങ്ങളിലായി 44 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അഞ്ച് പൊലീസുക
കറുത്തവർഗക്കാരനെ പൊലീസ് വെടിവച്ചുകൊന്നതിലുള്ള പ്രതിഷേധം കൂടുതൽ അമേരിക്കൻ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. പൊലീസിനോടുള്ള പ്രതിഷേധം വെള്ളക്കാരെ തെരുവിൽ നേരിട്ട് പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ, നിറത്തിന്റെ പേരിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ് പലേടത്തും. പല നഗരങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് സംഘർഷം നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്.
നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിരപരാധിയായ വെള്ളക്കാരനെ ജനക്കൂട്ടം മൃഗീയമായി മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അരികിലുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫറെ തീയിലേക്ക് തള്ളിയിടുന്ന ദൃശ്യവും ഇതിലുണ്ട്. ഒരു മാദ്ധ്യമപ്രവർത്തകനും മർദനമേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കെയ്ത്ത് ലമോണ്ട് സ്‌കോട്ട് എന്ന 43-കാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഒരു അപ്പാർട്ടമെന്റ് കോംപ്ലക്‌സിനകത്ത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. ഇതിനകം വിവിധ അക്രമസംഭവങ്ങളിലായി 44 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അഞ്ച് പൊലീസുകാരടക്കം 14 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
നിരപരാധിയായ സ്‌കോട്ടിനെ അകാരണമായി പൊലീസ് വെടിവെക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. ബ്രെന്റ്‌ലി വിൽസൺ എന്ന ഉദ്യോഗസ്ഥനാണ് വെടിവച്ചത്. എന്നാൽ, സ്‌കോട്ട് ആയുധധാരിയായിരുന്നുവെന്നും കീഴടങ്ങാൻ കൂട്ടാക്കാത്തതിനാലാണ് വെടിവച്ചതെന്നും പൊലീസ് പറയുന്നു.
ഇതേത്തുടർന്ന് സംഘർഷം ശക്തമായതോടെ നോർത്ത് കരോലിനയിൽ ഗവർണർ പാറ്റ് മക്കോറി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാഷണൽ ഗാർഡിനോട് സുരക്ഷാച്ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിടടുണ്ട്. ബാങ്ക് ഓഫ് അമേരിക്കയുൾപ്പെടെ വലിയ സ്ഥാപനങ്ങളൊന്നും വ്യാഴാഴ്ച പ്രവർത്തിച്ചില്ല.
ഷാർലറ്റ് പട്ടണത്തിലാണ് സംഘർഷം ശക്തമായത്. ഇവിടെ നിരപരാധിയായ വെള്ളക്കാരനെ മർദിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. അക്രമത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ ഫോട്ടോഗ്രാഫറെ തീയിലേക്ക് തള്ളിടാൻ ശ്രമമുണ്ടായെങ്കിലും പൊലീസ് ഇയാളെ രക്ഷപ്പെടുത്തി. സിഎൻഎന്നിന്റെ റിപ്പോർട്ടർക്കും പരിക്കേറ്റിട്ടുണ്ട്.
ഷാർലറ്റിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മേയർ ജെന്നിഫർ റോബർട്‌സ് പറഞ്ഞു. ജനങ്ങളോട് സംയമനം പാലിക്കാൻ അവർ ആവശ്യപ്പട്ടു. അതേസമയം കൂടുതൽ നഗരങ്ങളിൽ പ്രതിഷേധം വ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. പല നഗരങ്ങളിലും പൊലീസിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്.