- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസികൾക്ക് സൗജന്യ ചികിത്സയും മരുന്നും എത്തിക്കുന്ന ഡോക്ടർ ഷാനവാസ് ആരുടെ കണ്ണിലാണ് കരടാകുന്നത്? അകാരണമായി സ്ഥലംമാറ്റിയ നടപടി തടയാൻ സോഷ്യൽ മീഡിയയുടെ പിന്തുണ തേടി യുവഡോക്ടർ
മലപ്പുറം: ഗ്രാമീണ സേവനങ്ങളിൽ നിന്നും യുവ ഡോക്ടർമാർ ഒളിച്ചോടുന്ന കാലത്ത് മലപ്പുറം ജില്ലയിലെ ഒരു യുവഡോക്ടർ ഗ്രാമപ്രഗദേശത്തെ സർക്കാർ ക്ലിനിക്കിൽ ജോലി ചെയ്യുകയും പ്രദേശത്തെ ആദിവാസി സമൂഹത്തിന് സൗജന്യമായി ചികിത്സയും മരുന്നും എത്തിക്കുന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ ചുങ്കത്തറ കമ്മ്യ
മലപ്പുറം: ഗ്രാമീണ സേവനങ്ങളിൽ നിന്നും യുവ ഡോക്ടർമാർ ഒളിച്ചോടുന്ന കാലത്ത് മലപ്പുറം ജില്ലയിലെ ഒരു യുവഡോക്ടർ ഗ്രാമപ്രഗദേശത്തെ സർക്കാർ ക്ലിനിക്കിൽ ജോലി ചെയ്യുകയും പ്രദേശത്തെ ആദിവാസി സമൂഹത്തിന് സൗജന്യമായി ചികിത്സയും മരുന്നും എത്തിക്കുന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജോലി ചെയ്തു വരികയായിരുന്ന ഡോ. ഷാനവാസാണ് ആതുര സേവനരംഗത്ത് ലാഭക്കണ്ണോടെ മാത്രം പ്രവർത്തിച്ചുപോന്ന മറ്റുള്ളവർക്ക് മുമ്പിൽ സ്വയം മാതൃക തീർത്ത് ആദിവാസി ഊരിൽ ചികിത്സ എത്തിച്ചത്. സർക്കാർ പോലും ആവശ്യമായ സഹായമെത്തിക്കുന്നതിൽ വീഴ്‌ച്ച വരുത്തിയിടത്തായിരുന്നു ഷാനവാസിന്റെ സേവനം.
ഇങ്ങനെ ആതുര സേവനരംഗത്ത് മാതൃക തീർത്ത ഷാനവാസ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കയാണ്. ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും പാലക്കാട് ജില്ലയിലേക്ക് ഷാനവാസിനെ സ്ഥലം മാറ്റിയിരിക്കയാണ്. തന്റെ അകാരണമായാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നും ഇതിനെതിരെ മലപ്പുറം ഡിഎംഒയ്ക്ക് പരാതി നൽകാൻ സോഷ്യൽ മീഡിയയുടെ സഹായം തേടിയിരിക്കയാണ് ഈ ചെറുപ്പക്കാരൻ. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പ്രൈമറി ഹെൽത്ത് സെന്ററിലേക്കാണ് ഷാനവാസിനെ സ്ഥലം മാറ്റിയത്.
തന്നെ സ്ഥലം മാറ്റിയത് അനീതിയാണെന്നും ആരുടെയോ സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി തന്നെ കുരുതി കൊടുക്കുകയാണെന്നും ഫേസ്‌ബുക്കിൽ സുഹൃത്തുക്കളുടെ പിന്തുണ അർപ്പിച്ചുകൊണ്ട് എഴുതിയ കുറിപ്പിൽ ഷാനവാസ് വ്യക്തമാക്കി. സ്ഥലം മാറ്റത്തിനെതിരെ ഒരു മാസ്സ് ഹർജി കൊടുക്കാനാണ് ഷാനവാസിന്റെ തീരുമാനം. ഇതിനായി ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെ പിന്തുണ തേടിയിരിക്കയാണ് ഡോക്ടർ.
താൻ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ ഭംഗിയായി പാതിവഴിയിൽ ഉപേക്ഷിച്ചു പോകാൻ തുനിക്ക് ബുദ്ധിമുട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പൂർവ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാൻ എന്റെ പ്രിയ സുഹൃത്തുക്കൾ സഹായിക്കണമെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ഷാനവാസ് അഭ്യർത്ഥിക്കുന്നു. സ്ഥലംമാറ്റ നീക്കം പരമാവധി ഒപ്പു ശേഖരിക്കുന്നതിലൂടെ ചെറുക്കാമെന്നാണ് ഷാനവാസിന്റെ പ്രതീക്ഷ. അതുകൊണ്ട് എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. സത്യം മാത്രമേ വിജയിക്കൂവെന്നും ഷാനവാസ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
മുപ്പത്തിയഞ്ചുകാരനായ ഡോക്ടർ ഷാനവാസ് ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജനായി പ്രവർത്തിച്ച് വരികയായിരുന്നു. സ്വന്തം ശമ്പളത്തിൽ നിന്നും നീക്കിവെക്കുന്ന തുക കൊണ്ടും സുഹൃത്തുക്കളുടെ ചെറിയ സഹായങ്ങൾകൊണ്ടുമാണ് ഷാനവാസ് ആദിവാസി ഊരുകളിൽ സേവന പ്രവർത്തനങ്ങൾ നടത്തിയത്. മലപ്പുറത്തെ കാടിനുള്ളിലെ ആദിവാസി ഊരുകളിലാണ് ഷാനവാസ് സേവനം എത്തിച്ചത്. നിലമ്ബൂരിനടുത്ത് വടപുറം പുള്ളിച്ചോല വീട്ടിൽ പി മുഹമ്മദ് ഹാജിംപി കെ ജമീല ഹജ്ജുമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനാണ് ഡോക്ടർ ഷാനവാസ്. സഹോദരങ്ങളായ ശിനാസ് ബാബു, ഷമീല എന്നിവരും ഡോക്ടർമാരാണ്. ആറ് വർഷത്തിനിടെ മലപ്പുറത്തും കോഴിക്കോട്ടുമായി നാൽപ്പതോളം സ്വകാര്യ ആശുപത്രികളിൽ ഷാനവാസ് ജോലിചെയ്തിട്ടുണ്ട്. മൂന്നുവർഷം മുമ്പാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്.