കൊച്ചി: കേരളത്തിൽ ഒരു സീറ്റ് പോലും നിയമസഭയിലോ, ലോക്‌സഭയിലോ നേടാത്ത ഭാരതീയ ജനതപാർട്ടിക്ക് ചാനൽ ചർച്ചകൾക്കും പ്രസ്താവനകൾക്കുമയി നേതാക്കൾക്ക് ഒരു പഞ്ഞവുമില്ലാ എന്നുള്ളത് പരമമായ സത്യമാണ്. എന്നാൽ, ബിജെപി പ്രസിന്റായി അവസാന നിമിഷമാണ് അതുവരെ കേൾക്കാത്ത കുമ്മനത്തിന്റെ പേര് ഉയർന്നുവന്നത്. ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി, ശബരിമല ആയപ്പ സേവ സമാജത്തിന്റെ ജനറൽ സെക്രട്ടറി,  ജന്മഭുമി പത്രത്തിന്റെ ചെയർമാൻ, എന്നീ പദവികളിൽ അറിയപ്പെടുമ്പോഴും കുമ്മനം ഒരിക്കിലും ഒരു ബിജെപി ലേബലിൽ അറിയെപ്പടാത്ത വ്യക്തിയാണ്. ബിജെപി യുടെ കേരള അധ്യക്ഷപദവിയിൽ കുമ്മനം രാജശേഖരൻ എത്തിയമ്പോൾ കുമ്മനം എന്ന് പൊതുസമൂഹം് ചോദിക്കുമെന്ന കാര്യം ഉറപ്പണ്. കുമ്മനമെന്ന രാഷ്ട്രീയ നേതാവിനെ കുറിച്ചറിയാം.

കോട്ടയം ടൗണിൽനിന്ന് കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സലത്തുള്ള നായർ തറവാട്ടിലാണ് കുമ്മനം രാജശേഖരന്റെ ജനനം. കുമ്മനം ഗവൺമെന്റ് സ്‌കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നിട് കോട്ടയം സി.എം.സ് കോളേജിൽ നിന്നും ബി.സ്.സി (ബോട്ടണി) ബിരുദം പൂർത്തിയാക്കി. ആർ.എസ് എസിന് മുൻപ് കേരളത്തിൽ തുടങ്ങിയ ജനസംഘത്തിന്റെ സജീവ പ്രവർത്തകനായിയാണ് കുമ്മനം പൊതുപ്രവർത്തനം ആരംഭിക്കുന്നത് ഇവിടെ
നിന്നാണ്.

ബിരുദം പാസായ കുമ്മനം പിന്നീട് പത്രപ്രവർത്തനത്തിൽ ബിരുദാന്തര ബിരുദവും നേടി. അന്നത്തെ ജനസംഘത്തിന്റെ മുഖ പത്രമായിരുന്ന രാഷ്ട്ര വാർത്ത എന്ന സായാഹ്ന്‌ന പത്രത്തിൽ പത്രപ്രവർത്തകൻ ആയി. അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ സർക്കാർ രാഷ്ടവാർത്ത നിർത്തലാക്കി. പത്രം പൂർണമായി നിലച്ച സാഹചര്യത്തിൽ കേരള ശബ്ദത്തിലും അതിനുശേഷം ദീപിക പത്രത്തിലും കുമ്മനം പത്രപ്രവർത്തകനായി പ്രവർത്തിച്ചു. ദീപികയിലെ ജോലിക്കിടയിലാണ് 1977ൽ ബിജെപി  മുഖ പത്രം ജന്മഭൂമി കേരളത്തിൽ ആരംഭിക്കുന്നത്.

ഇഷ്ടമുള്ള ജോലിയും ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ രാഷ്ട്രീയം തുടരാനും, തന്റെ ആശയങ്ങൾ വ്യക്തമാകാനും സഹായിക്കുന്ന ജോലിയാണ് ജന്മഭൂമിലേത് എന്ന് മനസിലാക്കിയ കുമ്മനം അവിടെ സബ് എഡിറ്റർ ആയി ജോലിയിൽ കയറി. ഇവിടെ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഇദേഹത്തിനു ജോലി ലഭിക്കുന്നത്. അങ്ങനെ പത്രപ്രവർത്തനത്തിനു ചെറിയൊരു ഇടവേള കൊടുത്തു തന്റെ രാഷ്ട്രീയപ്രവർത്തനം പൂരണമായി നിർത്തലാക്കാതെ കുമ്മനം കേന്ദ്ര ഗവൺമെന്റ് ജീവനക്കാരനായി.

1984 ൽ ആണ് കുമ്മനം രാജശേഖരൻ എന്ന പേര് കേരളത്തിലെ പത്രതാളുകളിൽനിന്ന് സാധാരണക്കാർ അറിയുന്നത്. അത് നിലക്കൽ പ്രക്ഷോഭവുമായി ബന്ധപെട്ടായിരുന്നു. പി. പരമേശ്വരനും, പി. മാധവൻ(മാധവ് ജി), എ.ആർ. ശ്രീനിവാസൻ തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ തുടങ്ങിയ നിലക്കൽ സമരത്തിന്റെ പൂർണ സംഘാടന ചുമതല കുമ്മനം രാജശേഖരനായിരുന്നു. ഈ പ്രക്ഷോഭവുമായി കുമ്മനം കേരളത്തിൽ അറിയപെടുന്ന ഹിന്ദു പൊതുപ്രവർത്തകന്നായി.

1987 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അന്നത്തെ കേരള ബിജെപി യുടെ ഘടക കക്ഷിയായിരുന്ന ഹിന്ദു മുന്നണിസ്ഥാനാർത്ഥിയായി തിരുവനതപുരം ഈസ്റ്റ് മണ്ഡലത്തിൽ ജനവിധി തേടിയ കുമ്മനം അന്ന് രണ്ടാം സ്ഥാനതെത്തി. വാർത്തകളിൽ നിറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടം വച്ചു മത്സരിക്കാനായി എഫ്‌സിഐലെ ജോലിയിൽ നിന്ന് കുമ്മനത്തിനു രാജി വക്കേണ്ടി വന്നു. പിന്നെ ജന്മഭൂമി പത്രത്തിന്റെ പൂർണ ചുമതലയുള്ള ചെയർമാൻ സ്ഥാനം കുമ്മനം കയ്യാളി.

ഹിന്ദു ഐക്യ വേദി, വിശ്വ ഹിന്ദുപരിക്ഷിത്, അയ്യപ്പ സേവ സമാജം, കേരള ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടന തുടങ്ങിയ പദത്തിങ്ങൾകൊപ്പമാണ് പിന്നെ കുമ്മനത്തിന്റെ പേരും അധികം മലയാളികൾ കണ്ടും കേട്ടും തുടങ്ങിയത്. പാലിയം വിളംബരം, മാറാട് കലാപം, ആറന്മുള വിമാനത്താവളത്തിന് എതിരെയുള്ള സമരങ്ങൾ, ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ക്ഷേത്രങ്ങളുമായി വന്ന വാർത്തകൾ തുടങ്ങിയ ഹിന്ദുമതവുമായി ചേരുന്ന സംഭവ വികാസങ്ങളിൽ കുമ്മനം രാജശേഖരൻ നിറ സാന്നിധ്യമാണ്.

ഹിന്ദു ഐക്യം എന്ന ലക്ഷ്യത്തിനായി നിലകൊള്ളുന്ന കുമ്മനം രാജശേഖരനെ ഭാരതീയ ജനത പാർട്ടി കേരളത്തിന്റ ചുമതല കൊടുത്തു അധ്യക്ഷൻ പദവിയിലേക്ക് കൈപിടിച്ചുയർത്തുമ്പോൾ ഒരിക്കലും കുമ്മനം ബിജെപി എന്ന പാർട്ടി യിൽ പ്രവർത്തിക്കുകയോ അതുമാത്രമല്ല ഒരു മിസ്ഡ് കാൾ മെമ്പർ പോലുമില്ലെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. ബിജെപി കന്ദ്ര നേതൃത്വം കുമ്മനം രാജശേഖരൻ എന്ന തീവ്രഹിന്ദു വാദിയെ പാർട്ടിയുടെ അധ്യക്ഷ പദവി ഏൽപ്പിക്കുമ്പോൾ ഇതുവരെ പാർട്ടിയുടെ അകത്തു പ്രവർത്തിക്കാൻ ഒരാൾ അമരക്കാരൻ ആകുകയാണ് ചെയ്യുന്നത്.