കോഴിക്കോട്: പുതിയ കെപിസിസി.ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ വടകരയിലും വയനാട്ടിലും യു.ഡി.എഫ്.സ്ഥാനാർത്തികൾ ആരെന്നതിനെ ചൊല്ലി ചർച്ചകൾ തുടങ്ങി.മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി.പ്രസിഡണ്ടും എം.ഐ.ഷാനവാസ്, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡണ്ടുമാരായ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രൻ, എം.ഐ.ഷാനവാസ്,കൊടിക്കുന്നിൽ സുരേഷ് എന്നിവർ നിലവിൽ പാർലിമെന്റ് അംഗങ്ങളാണ്.പാർട്ടിയുടെ നിർണ്ണായക സ്ഥാനത്തുള്ള മൂന്ന് നേതാക്കളും അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള സാധ്യത ഇല്ല.ഇവർക്ക് പകരം ആരെന്ന ചോദ്യമാണ് സജീവമായി ഉയരുന്നത്.

സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ വടകരയിൽ അഡ്വ:പി.സതീദേവിയെ ഒന്നര ലക്ഷത്തോളം വോട്ടിന് അട്ടിമറിച്ചാണ് പത്ത് വർഷം മുമ്പ് വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വെന്നി കൊടി പാറിച്ചത്.സിപിഎം.ഞെട്ടി തെറിച്ച വിജയമായിരുന്നു മുല്ലപ്പള്ളിയുടെത്.കോൺഗ്രസ് പ്രവർത്തകരാകട്ടെ മുല്ലപ്പള്ളിയെ ഒരിക്കൾ കൂടി നെഞ്ചോട് ചേർത്ത വിജയം.രണ്ടാമത്തെ തവണ നേരിയ വോട്ടിനാണ് മുല്ലപ്പള്ളി ജയിച്ചതെങ്കിലും കടു കടുത്ത നിലപാട് രാഷ്ട്രീയത്തിലെ വിജയമായിട്ടായിരുന്നു എതിരാളികൾ തന്നെ അതിനെ കണ്ടത്.ടി.പി.വധത്തിൽ സിപിഎമ്മിനെ ഏറ്റവും കൂടുതൽ കടന്നാക്രമിച്ച നേതാവ് കൂടിയായിരുന്നു അദേഹം.അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ കോട്ടയിലെ വിജയം ഏറെ മധുരകരമായിരുന്നു യു.ഡി.എഫിന്.

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി.പ്രസിഡണ്ടായതിൽ ഖിന്നരായ നിരവധി യു.ഡി.എഫ്.പ്രവർത്തകരുമുണ്ട്.അദേഹമില്ലെങ്കിൽ വടകര യു.ഡി.എഫിന് നഷ്ടപ്പെടുമെന്ന ചിന്തയുള്ളവരാണ് ഭൂരിപക്ഷം യു.ഡി.എഫ്.പ്രവർത്തകരും പ്രാദേശിക നേതാക്കളും.മുല്ലപ്പള്ളിക്ക് പകരക്കാരനായി ഡി.സി.സി.പ്രസിഡണ്ട് ടി.സിദ്ദീഖ്, മുതിർന്ന നേതാവ് അഡ്വക്കേറ്റ് പിഎം സുരേഷ്ബാബു, കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ:കെ.പ്രവീൺകുമാർ,കെ.എസ്.യു.സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്ത് തുടങ്ങിയവരുടെ പേരുകൾ അന്തരീക്ഷത്തിലുണ്ട്.പലരും സീറ്റായി ഇപ്പോൾ തന്നെ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.അതേസമയം അപ്പുറത്ത് ജനസമ്മതിയുള്ള ഒരു നേതാവിനെ കിട്ടിയാൽ പണി പാളുമെന്ന ധാരണ യുഡിഎഫിലുമുണ്ട്. അതുകൊണ്ടുതന്നെ മുല്ലപ്പള്ളി നീണ്ടും മൽസരിക്കണമെന്ന ആവശ്യവും ശക്തമാണ്.

വയനാട് ജില്ലയിലെ യു.ഡി.എഫ്.നേതാക്കൾ എം.ഐ.ഷാനവാസിനെ വർക്കിങ് പ്രസിഡണ്ടായി നിയമിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്നള അദേഹത്തെ വെട്ടി മാറ്റിയിരുന്നു.ഷാനവാസാണ് സ്ഥാനാർത്ഥിയെങ്കിൽ എൽ.ഡി.എഫ്.സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പെന്നായിരുന്നു പ്രവർത്തകരുടെ പ്രതികരണം.അത്രക്ക് ' ജനപിന്തുണ ' ഷാനവാസ് പത്ത് വർഷത്തിനിടെ ആർജ്ജിച്ചിട്ടുണ്ടെന്ന് സാരം.മൽസരക്കുന്നത് ഷാനവാസ് ആണെങ്കിൽ പ്രവർത്തിക്കാൻ ആ െനോക്കേണ്ടെന്ന് മുസ്ലിം ലീഗുകാർ നേരത്തെ അറിയിച്ചിട്ടുണ്ട്.

കെപിസിസി.പ്രസിഡണ്ട് പദവി ഒഴിയുന്ന എം.എം.ഹസ്സൻ വയനാട്ടിലേക്ക് താൽപര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.മുസ്ലിം ഭൂരിപക്ഷ മണ്ഡലമെന്ന നിലയിൽ ഷാനിമോൾ ഉസ്മാന്റെ പേരും പരിഗണിക്കാനിടയുണ്ട്.മുസ്ലിം വനിതാ എന്ന പരിഗണന ഏറെ ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. ആലപ്പുഴയിൽ നിന്നും ഉറച്ച മണ്ഡലമായ വയനാട്ടിലേക്ക് മാറണമെന്ന ആശ കെ.സി.വേണുഗോപാലന് ഉണ്ടെന്നാണ് അറിയുന്നത്.കെ.സി.വേണുഗോപാൽ താൽപര്യം പ്രകടിപ്പാച്ചാൽ നിലവിലുള്ള സ്ഥിതിയിൽ അത് ഉറപ്പാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് തന്നെ അറിയാം.രാഹുൽഗാന്ധിയുമായി നല്ല അടുത്തമുള്ള നേതാക്കളിൽ പ്രധാനിയാണ് വേണുഗോപാൽ.

വയനാടും പൊന്നാനിയും വെച്ച് മാറണമെന്ന അഭിപ്രായം ലീഗ് നേത്യത്വം മുമ്പോട്ട് വെക്കാനും സാധ്യതയുണ്ട്.മൂന്ന് സീറ്റുകൾ എന്ന പതിവ് പല്ലവി ഉപേക്ഷിച്ച് വയനാടും പൊന്നാനിയും പരസ്പരം വെച്ച് മാറണമെന്ന അഭിപ്രായം യു.ഡി.എഫ്.യോഗത്തിൽ ഉന്നയിക്കാനാണ് ലീഗ് നേത്യത്വത്തിന്റെ ധാരണ.കോൺഗ്രസ് സ്ഥാനാർത്ഥി മൽസരിക്കുന്നതോടെ പൊന്നാനിയിൽ നല്ല ഭൂരിപക്ഷത്തിന് ജയിക്കാൻ സാധിക്കും.വയനാട് നല്ല വോട്ടിന് ലീഗിനും ജയിക്കാൻ കഴിയുമെന്ന അഭിപ്രായമുള്ള നേതാക്കളും യു.ഡി.എഫിലുമുണ്ട്.