- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ജൈവപച്ചക്കറിയും മാലിന്യ സംസ്കരണവും വോട്ടായില്ല; അജണ്ട സെറ്റ് ചെയ്യുന്നതിൽ തുടർച്ചയായി പരാജയം: തെരഞ്ഞെടുപ്പ് ഗോദയിൽ സിപിഐ(എം) പരാജയപ്പെടാൻ ചില കാരണങ്ങൾ
ഇരുപതിനായിരത്തോളം പുതിയ വോട്ടർമാർ വന്നപ്പോൾ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ പത്തൊൻപതിനായിരത്തോളം അധികവോട്ടുകൾ സമാഹരിക്കാൻ അരുവിക്കരയിൽ ബിജെപിക്കായി. പുതുതായി വന്ന വോട്ടർമാരെല്ലാം ബിജെപിക്കു വോട്ടുചെയ്തതുകൊണ്ടല്ല, ഈ വർദ്ധനവ്. കഴിഞ്ഞ തവണ ലഭിച്ച അത്രയും തന്നെ വോട്ടു് നേരിയ വ്യത്യാസത്തോടെ ഇത്തവണയും എൽഡിഎഫും യുഡിഎഫും സ
ഇരുപതിനായിരത്തോളം പുതിയ വോട്ടർമാർ വന്നപ്പോൾ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ പത്തൊൻപതിനായിരത്തോളം അധികവോട്ടുകൾ സമാഹരിക്കാൻ അരുവിക്കരയിൽ ബിജെപിക്കായി. പുതുതായി വന്ന വോട്ടർമാരെല്ലാം ബിജെപിക്കു വോട്ടുചെയ്തതുകൊണ്ടല്ല, ഈ വർദ്ധനവ്. കഴിഞ്ഞ തവണ ലഭിച്ച അത്രയും തന്നെ വോട്ടു് നേരിയ വ്യത്യാസത്തോടെ ഇത്തവണയും എൽഡിഎഫും യുഡിഎഫും സമാഹരിച്ചിട്ടുണ്ടു. അതിൽ പുതിയ വോട്ടുകളും പെടും. നിലവിൽ ഈ രണ്ടുമുന്നണികൾക്കും ലഭിച്ചിരുന്ന വോട്ടു ബിജെപിക്കു പോയിട്ടുണ്ട്. അതായത്, വോട്ടുചോർച്ച സിപിഎമ്മിനെ മാത്രം അലോസരപ്പെടുത്തേണ്ട കാര്യമല്ല.
എന്നാൽ anti incumbency factor കൊണ്ടു മാത്രം ജയിച്ചുപോകാവുന്ന ഒരവസ്ഥ ഇനി എൽഡിഎഫിനില്ലെന്ന് വ്യക്തമാക്കുന്നതാണ് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് ഫലം. ഭരണവിരുദ്ധവോട്ടുകളിൽ നല്ലൊരുഭാഗം ബിജെപി കൊണ്ടുപോകും എന്ന കാര്യമാണ് അരുവിക്കരയിൽ തെളിഞ്ഞത്. എൽഡിഎഫിനു ഭരണം ലഭിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന തിരുവനന്തപുരം കൊല്ലം ജില്ലകൾ തീർത്തും സേഫ് അല്ലാതായിക്കഴിഞ്ഞു എന്ന് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പും രണ്ട് ഉപതിരഞ്ഞെടുപ്പുകളും വച്ചുനോക്കുമ്പോൾ ധൈര്യമായി പറയാം. ബിജെപിക്കാവട്ടെ, കോൺഗ്രസ് അധികാരത്തിലിരിക്കുന്നതാവും ഇടതുപക്ഷം ഭരിക്കുന്നതിനേക്കാൾ താത്പര്യം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തിക്കൊണ്ടല്ലാതെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് വലിയ റിസ്‌ക് ആണ്്. ഇക്കാര്യം പാർലമെന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞ വേളയിലും ഞാൻ പറഞ്ഞിരുന്നു. സിപിഎമ്മും സിപിഐയും മാത്രമുള്ള ഒരു മുന്നണിക്ക് കേരളത്തിൽ ഭരണത്തിലേറാൻ കഴിയില്ല. പൊളിറ്റിക്കലി കമ്മ്യൂണിസ്റ്റ് അല്ലാത്ത എന്നാൽ ലെഫ്റ്റ് ലീനിയന്റ് ആയ ഒരു വിഭാഗത്തിനു് വിശ്വാസമർപ്പിക്കാൻ കഴിയുന്ന, അവരെ ഒരുമിപ്പിക്കാൻ കഴിയുന്ന ഒരു ശക്തമായ ഫോഴ്‌സ് ഇടതുമുന്നണിയിലുണ്ടായേ തീരു.
സിപിഐ(എം) അടുത്തകാലത്തായി കേളത്തിലെ ഏറ്റവും വലിയ സിവിൽ സൊസൈറ്റി മൂവ്‌മെന്റ് ആയി മാറുന്നുണ്ടു്. ജൈവപച്ചക്കറി നട്ടും ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിച്ചും മഴക്കുഴികൾ കുഴിച്ചും പാലിയേറ്റീവ് കെയർ യൂണിറ്റുകൾ സ്ഥാപിച്ചും കുടുംബശ്രീ സ്വയംസഹായ സംഘങ്ങളെ ശക്തിപ്പെടുത്തിയും ഒക്കെ. മനുഷ്യരുടെ പ്രയത്‌നങ്ങൾ ആവശ്യമായ ഒരിടത്തുനിന്നും പാർട്ടി ഒഴിഞ്ഞു നിൽക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ കൂടി പുറത്താണല്ലോ, ഇത്തരം നീക്കങ്ങൾ. ഇതു തീർച്ചയായും പാർട്ടിക്കു് മദ്ധ്യവർഗ്ഗത്തിൽ ഒരു സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ടാവാം. അടിസ്ഥാനവർഗ്ഗത്തിന്റെ ശാക്തീകരണത്തിനും ഒരു പരിധിവരെ ഇതു് ഇടയാക്കുന്നുണ്ടു്. എന്നാൽ ഈ സ്വീകാര്യത വോട്ടായി മാറണമെന്നില്ല.
അതാതു സമൂഹത്തെ രാഷ്ട്രീയവത്കരിച്ചുകൊണ്ടല്ലാതെ ലോകത്തൊരിടത്തും ഇടതുപക്ഷത്തിനു് മേൽക്കൈ നേടാൻ കഴിഞ്ഞിട്ടില്ല. അരുവിക്കരയിലെ ഫലവും മറിച്ചല്ല, തെളിയിക്കുന്നതു്. മുമ്പു് എൽഡിഎഫിനു വീണിരുന്ന വോട്ടുകളിൽ നിന്നു് ഒരു വിഹിതം ബിജെപിക്കു പോയിരിക്കുന്നു. തീവ്രവലതുപക്ഷമായ ബിജെപിക്കു കൊടുക്കുന്ന വോട്ട് മുൻപ് എൽഡിഎഫിനു ലഭിച്ചിരുന്നു എന്നതു് അന്നവർ ഇടതുപക്ഷമൂല്യങ്ങളിൽ വിശ്വസിച്ചിരുന്നു എന്നല്ല തെളിയിക്കുന്നതു. യുഡിഎഫ് ന്യൂനപക്ഷങ്ങളെയാണു കൂടുതലായി സഹായിക്കുന്നതു് എന്ന വിശ്വാസത്തിൽ ക്രിസ്ത്യൻ മുസ്ലിം വിരോധംകൊണ്ടുമാത്രം ഇടതുപെട്ടിയിൽ വീണിരുന്ന വോട്ടുകളാണവ. അതായതു്, അവർ പൊളിറ്റിക്കലായി എക്‌സ്ട്രീം റൈറ്റ് പൊസിഷനിൽ നിൽക്കുന്നവരായിരുന്നു. സാന്ദർഭികമായി ലെഫ്റ്റിനു വോട്ടു ചെയ്തിരുന്നു എന്നുമാത്രം. അവരെ ലെഫ്റ്റ് പൊളിറ്റിയുടെ ഭാഗമാക്കി മാറ്റുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരാജയപ്പെട്ടിടത്താണു്, ഈ തിരിച്ചൊഴുക്കുണ്ടാവുന്നതു്. അവിടെയാണു്, ഇല്ലാതെപോയ രാഷ്ട്രീയവത്കരണശ്രമങ്ങളുടെ പ്രസക്തി.[BLURB#1-VL]
ഈ തെരഞ്ഞെടുപ്പിൽ തന്നെ നോക്കൂ. ഒരുവശത്തു അഴിമതിയും മന്ത്രിമാരടക്കമുള്ളവരുടെ ലൈംഗിക അരാജകത്വവും പ്രധാന മുദ്രാവാക്യങ്ങളാക്കി ഇടതുപക്ഷ പ്രചാരണം മുന്നേറുന്നു. ഭൂരിപക്ഷം പേർക്കും ഇതുരണ്ടും പ്രശ്‌നമല്ല എന്നതാണു് ആഗോളവത്കരണകാലത്തിന്റെ പ്രത്യേകത. അഴിമതി നടത്തിയിട്ടായാലും വേണ്ടില്ല, കാര്യം നടന്നാൽ മതി. കൈക്കൂലി കൊടുക്കാനും ചാക്കിട്ടു പിടിക്കാനും തയ്യാർ എന്നതാണു മനോഭാവം. സരിതയുടെ കാര്യത്തിലേക്കു വന്നാൽ 'അതിപ്പോൾ കിട്ടിയാൽ ആരായാലും ചെയ്യില്ലേ, അവളു കിടന്നു കൊടുത്തിട്ടല്ലേ, ഇപ്പോൾ വലിയ വായിൽ വർത്തമാനം പറയുകയല്ലേ,' എന്നൊക്കെയാണു് ആളുകളുടെ ചോദ്യം. രോഗകാരിയായ ബാക്ടീരിയകൾ സർവൈവലിനായി ആന്റി ബയോട്ടിക് റെസിസ്റ്റൻസ് ഡവലപ് ചെയ്യുന്നതുപോലെ, രാഷ്ട്രീയവലതുപക്ഷം അഴിമതി ആരോപണത്തേയും ലൈംഗികാരോപണത്തേയും അതിജീവിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞു. അവിടെ ഇനി അതേൽക്കില്ല.
ഇടതുപക്ഷം ശുദ്ധമാണു് എന്ന തോന്നൽ മാദ്ധ്യമങ്ങളുടെ കൂടി പങ്കാളിത്തത്തോടെ നശിപ്പിച്ചതിലൂടെയാണു് വലതുപക്ഷം ഈ പ്രതിരോധശേഷി നേടിയതു്. പിഎസ്‌പി ഇടപാടിലെ അഴിമതി എന്ന പച്ചക്കള്ളം സമൂഹത്തിൽ വേരോടിയതു് സിപിഎമ്മിലെ വിഭാഗീയതയുടെ ചെലവിലായിരുന്നു. പി ജെ ജോസഫ് മന്ത്രിയായിരിക്കെ ആന്റണി രാജുവിന്റെ കാർമ്മികത്വത്തിൽ +2 കച്ചവടം നടന്നപ്പോൾ കണ്ണുംപൂട്ടിയിരുന്നതും വിനയായി. അഴിമതിക്കാരായി ചുണ്ണാമ്പുതൊട്ടു നിർത്തിയിരുന്ന പിള്ളയേയും മകനേയും സ്വീകരിച്ചിരുത്തിയതും അത്ര നല്ല സന്ദേശമല്ല, നൽകിയതു്. ഏറ്റവും ഒടുവിൽ സ. ഇളമരം കരീമിനു് എതിരായ ആരോപണങ്ങളും ഫലത്തിൽ ചെയ്യുന്നതു്, (ആരോപണത്തിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന മൂല്യവിചാരം അവിടെ നിൽക്കട്ടെ) ആരുവന്നാലും അഴിമതിയുണ്ടാകും, അതൊരു പ്രശ്‌നമേയല്ല എന്ന തോന്നലുളവാക്കുകയാണു്. അതിൽ പ്രധാന പങ്കുവഹിച്ചയാൾക്കെതിരെ സമയാസമയത്തു നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഞാൻ മുമ്പു പലപ്പോഴും പറഞ്ഞതുപോലെ കാൽപ്പനിക കമ്മ്യൂണിസ്റ്റുകളെ പാർട്ടിയിൽ നിന്നു് എന്നെന്നേക്കുമായി അകറ്റാൻ അദ്ദേഹത്തിനാകില്ലായിരുന്നു. ഈ തെരഞ്ഞെടുപ്പു തെളിയിക്കുന്ന ഒരു കാര്യം, അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഓടിക്കൂടുന്ന ആൾക്കുട്ടമൊന്നും ഇടതുപക്ഷത്തിനു വോട്ടുചെയ്യുന്നവരാകണമെന്നില്ല എന്നതാണു്.
ലൈംഗികാരോപണങ്ങളുടെ കാര്യത്തിലാണെങ്കിൽ ജോസ് തെറ്റയിലും ഇടതുപക്ഷത്തുനിന്നു് പോയെങ്കിൽ പോലും അബ്ദുള്ളക്കുട്ടിയും ഉണ്ടാക്കിവച്ച പേരുദോഷവും ഫലത്തിൽ സഹായകമായതു് യുഡിഎഫിനെ അതിൽ നിന്നും ഇൻസുലേറ്റ് ചെയ്യുന്നതിലാണു്. ത്രിതല പഞ്ചായത്തു സംവിധാനത്തിൽ ഇതു് താഴേത്തട്ടിൽ പലതരത്തിൽ ആവർത്തിക്കയും ചെയ്തിരുന്നു എന്നതു കാണാതിരുന്നുകൂടാ. അതേ സമയം ഇടതുപക്ഷത്തിനു് കാര്യമായി ഉപയോഗിക്കാൻ കഴിയാതെ പോയ ഒരു വലിയ പ്രശ്‌നം ഈ തെരഞ്ഞെടുപ്പുകാലത്തുണ്ടായിരുന്നു.[BLURB#1-VR]
സ്‌കൂൾ കുട്ടികളുടെ പാഠപുസ്തകം. എസ്എഫ്‌ഐ സമരം പ്രഖ്യാപിച്ചു എന്നൊക്കെ കേട്ടെന്നല്ലാതെ, കേരളം ശ്രദ്ധിക്കുന്ന തരത്തിൽ എന്തു രാഷ്ട്രീയ പോരാട്ടമാണു്, ഈ വിഷയത്തിൽ ഇടതുവിദ്യാർത്ഥി യുവജന സംഘടനകൾ വളർത്തിയെടുത്തതു്? അരുവിക്കര പോലെയൊരു മണ്ഡലത്തിൽ അതിന്റെ ടോപോഗ്രഫി കൊണ്ടുതന്നെ, സിബിഎസ്ഇ സ്‌കൂളുകളേക്കാൾ സ്‌റ്റേറ്റ് സിലബസ് പിന്തുടരുന്ന സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങൾ എണ്ണത്തിൽ കൂടുതലുണ്ടാവണം. അവിടെ എത്രയിടത്തു് ആ കുട്ടികളുടെ പ്രശ്‌നം ഫോക്കസിൽ നിർത്താൻ നമുക്കായി? അബ്ദു റബ്ബ് നിലവിളക്കു കൊളുത്തുന്നോ ഇല്ലയോ എന്നതായിരുന്നല്ലോ, പലരുടെയും പ്രശ്‌നം! എന്തുകൊണ്ടാണു്, ഇത്രയേറെ മിടുക്കരായ നേതാക്കളുണ്ടായിട്ടും വിഷയത്തിന്റെ മർമ്മം നമുക്കു കൈവിട്ടുപോകുന്നതു്?
അജണ്ട സെറ്റ് ചെയ്യുന്നതിൽ തുടർച്ചയായി ഇടതുപക്ഷം പരാജയപ്പെടുന്നു എന്നതും യുഡിഎഫ് മാദ്ധ്യമസഹായത്തോടെ സെറ്റ് ചെയ്യുന്ന അജണ്ടകൾക്കു പിന്നാലെ പോകേണ്ടി വരുന്നു എന്നതും പരാജയകാരണമാണു്. പിണറായി വിജയൻ വേദികളിൽ വരുന്നില്ല എന്നു വിമർശനമുണ്ടാകുമ്പോൾ അതിനു മറുപടി കൊടുക്കാൻ പോകാതെ സംഘടനാ ജോലികൾ മാത്രം എന്ന തീരുമാനം മാറ്റിവച്ചു് രണ്ടുദിവസം വൈകുന്നേരങ്ങളിൽ ഓരോ പൊതുയോഗങ്ങളിൽ പങ്കെടുത്തിരുന്നുവെങ്കിൽ തീരാവുന്ന ക്യാമറാഡെറിയുടെ പ്രശ്‌നമേ ഉള്ളായിരുന്നു, അതു്. പക്ഷെ നമ്മുടെ തീരുമാനങ്ങൾ സുദൃഢമാണു്. നേരത്തെ തീരുമാനിച്ചതുപോലെ തന്നെ പരസ്യപ്രചാരണം സഖാവ് വി എസ് നയിച്ചു. സംഘടനാജോലികൾ സഖാവു പിണറായി നയിച്ചു. അക്കാര്യം പാർട്ടിക്കാർക്കു മനസ്സിലായി. പൊതുജനങ്ങൾക്കോ? ടെലിവൈസ്ഡ് കാലത്തെ രാഷ്ട്രീയം മനസ്സിലാക്കാൻ വൈകുന്നതു് ആത്മഹത്യാപരമാണെന്നേ പറയാനാവൂ.