- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ് വിധി പ്രഖ്യാപനം വാർത്തയാക്കിയപ്പോൾ മാധ്യമങ്ങൾക്കും പിഴവ് ; വിധി പൂർണമായും പ്രസ്താവിക്കും മുൻപേ മുത്തലാഖിനെ അനുകൂലിച്ചെന്ന് ബ്രേക്കിങ്; മത്സരം മുറുകുമ്പോൾ വാർത്ത വളയുന്നതിങ്ങനെ
ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുപ്രധാനമായ ഒരു വിധി ദിനമായിരുന്നു ഇന്ന്. നമ്മുടെ സാമൂഹ്യചരിത്രത്തിൽ മാത്രമല്ല മാധ്യമ ചരിത്രത്തിലും ഇന്നത്തെ ദിനം ഓർമ്മയിൽ നിൽക്കും. പ്രാകൃതമായ ഒരു ആചാരം കോടതി അവസാനിപ്പിച്ചു എന്ന് നീതിന്യായ ചരിത്രത്തിൽ രേഖപ്പെടുത്തുമ്പോൾ, ചരിത്രപ്രാധാന്യമുള്ള വിധി തെറ്റായി പ്രസിദ്ധീകരിച്ചു എന്നതാണ് മാധ്യമ രംഗത്തുണ്ടായത്. വാർത്തകൾ എങ്ങിനെ സംപ്രേഷണം ചെയ്യരുത് എന്ന് ജേർണ്ണലിസം ക്‌ളാസുകളിൽ ഈ ദിനത്തെ കുറിച്ച് ഇനി പഠിപ്പിക്കാം നിയമനിർമ്മാണം നടത്തുന്നതിന് ആറ് മാസം സാവകാശം അനുവദിച്ച് മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി വാർത്തയാക്കിയപ്പോഴാണ് ഒട്ടുമിക്ക മാധ്യമങ്ങൾക്കും പിഴച്ചത്. വിധി പൂർണമായും പ്രസ്താവിക്കും മുൻപേ മുത്തലാഖ് തുടരുമെന്നും , സുപ്രീംകോടതി മുത്തലാഖിനെ അനുകൂലിക്കുന്നു എന്നും ഭൂരിപക്ഷം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. വിധി പ്രസ്താവം തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ വാർത്താചാനലുകളും വെബ്‌സൈറ്റുകളും മുത്തലാഖ് തുടരാൻ അനുവദിച്ചെന്ന് റിപ്പോർട്ട് ചെയ്തു. അഞ്ചംഗ ഡിവിഷൻ ബഞ
ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുപ്രധാനമായ ഒരു വിധി ദിനമായിരുന്നു ഇന്ന്. നമ്മുടെ സാമൂഹ്യചരിത്രത്തിൽ മാത്രമല്ല മാധ്യമ ചരിത്രത്തിലും ഇന്നത്തെ ദിനം ഓർമ്മയിൽ നിൽക്കും. പ്രാകൃതമായ ഒരു ആചാരം കോടതി അവസാനിപ്പിച്ചു എന്ന് നീതിന്യായ ചരിത്രത്തിൽ രേഖപ്പെടുത്തുമ്പോൾ, ചരിത്രപ്രാധാന്യമുള്ള വിധി തെറ്റായി പ്രസിദ്ധീകരിച്ചു എന്നതാണ് മാധ്യമ രംഗത്തുണ്ടായത്. വാർത്തകൾ എങ്ങിനെ സംപ്രേഷണം ചെയ്യരുത് എന്ന് ജേർണ്ണലിസം ക്‌ളാസുകളിൽ ഈ ദിനത്തെ കുറിച്ച് ഇനി പഠിപ്പിക്കാം
നിയമനിർമ്മാണം നടത്തുന്നതിന് ആറ് മാസം സാവകാശം അനുവദിച്ച് മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി വാർത്തയാക്കിയപ്പോഴാണ് ഒട്ടുമിക്ക മാധ്യമങ്ങൾക്കും പിഴച്ചത്. വിധി പൂർണമായും പ്രസ്താവിക്കും മുൻപേ മുത്തലാഖ് തുടരുമെന്നും , സുപ്രീംകോടതി മുത്തലാഖിനെ അനുകൂലിക്കുന്നു എന്നും ഭൂരിപക്ഷം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. വിധി പ്രസ്താവം തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ വാർത്താചാനലുകളും വെബ്‌സൈറ്റുകളും മുത്തലാഖ് തുടരാൻ അനുവദിച്ചെന്ന് റിപ്പോർട്ട് ചെയ്തു. അഞ്ചംഗ ഡിവിഷൻ ബഞ്ച്, 3:2 ഭൂരിപക്ഷത്തിൽ മുത്തലാഖ് നിരോധിക്കാനും നിയമം നിർമ്മിക്കാനും വിധി നൽകിയപ്പോഴായിരുന്നു ഈ അമളി.
ഇത് സംഭവിച്ചത് മാധ്യമങ്ങളുടെ മത്സരവേഗം കൊണ്ടു മാത്രമല്ല. കോടതി വിധി പ്രഖ്യാപനവും വാർത്താ തയ്യാറാക്കുന്നതും തമ്മിലുള്ള സാങ്കേതിക വ്യത്യാസം കൊണ്ടു കൂടിയാണ്. വാർത്തകൾ തയ്യാറാക്കുന്നത് വായനക്കാരന്റെ ജിജ്ഞാസയും അതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ്. അതുകൊണ്ടുതന്നെ ആദ്യം നല്കുന്നത് വായനക്കാരൻ അല്ലെങ്കിൽ പ്രേക്ഷകൻ അറിയേണ്ട ഏറ്റവും പ്രധാന പോയന്റായിരിക്കും. അതിലേയ്ക്ക് നയിച്ച പശ്ചാത്തലമൊക്കെ പിന്നാലെയാണ് വിശദീകരിക്കുക. എന്നാൽ ഈ ക്രമം കോടതിലെത്തുമ്പോൾ നേരേ കീഴ്‌മേൽ മറിയുന്നു. കോടതി വിധി പ്രഖ്യാപനത്തിൽ സാധാരണ ആദ്യം തന്നെ വിശദീകരിക്കുക കേസിന്റ വിശദാംശങ്ങളാവും. അതായത് പ്രഖ്യാപിക്കാനിരിക്കുന്ന വിധിയിലേയ്ക്ക് എങ്ങിനെ എത്തി എന്നു വിശദീകരിക്കുകയാണ് കോടതി ചെയ്യുക. ഇതാണ് അറിയാത്തതല്ല മാധ്യമങ്ങൾ, പക്ഷേ അമിതാവേശം ചതിച്ചു.
സുപ്രീം കോടതിയിൽ വിധിന്യായം വായിച്ചു തുടങ്ങിയത് ചീഫ് ജസ്റ്റിസ് കെഹാർ ആയിരുന്നു. ബഞ്ചിലെ ഏറ്റവും മുതിർന്ന ന്യായാധിപനും അദ്ദേഹം ആയിരുന്നു. അഞ്ച് അംഗങ്ങളടങ്ങിയ ഭരണഘടനാ ബഞ്ചിലെ ഓരോ ജഡ്ജിമാരുടെയും നിർദ്ദേശങ്ങൾ ജസ്‌ററിസ് കെഹാർ വായിച്ചു.
അഞ്ച് പേരിൽ മൂന്ന് പേർ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോൾ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേർ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം വന്നയുടനെ കേസിന്റെ വിധിയാണ് ഉണ്ടായതെന്ന് കരുതി വാർത്താ ചാനലുകൾ ബ്രേക്കിങ് ന്യൂസ് നൽകുകയായിരുന്നു. ഇതോടെ മുത്തലാഖിനെ പരമോന്നത കോടതി അനുകൂലിച്ചു എന്ന വാർത്ത പരന്നു. ചിലർ പെട്ടെന്നു തന്നെ ലൈവ്ും ചർച്ചയും തുടങ്ങി.
എന്നാൽ കുറച്ചു കഴിഞ്ഞതോടെ ചിത്രം മാറി. വിധി ശരിയായി അറിഞ്ഞവർ പെട്ടെന്ന് ഫ്‌ളാഷ് ന്യൂസുക്ൾ തിരുത്തി. ലൈവ് റിപ്പോർട്ടിങ് ചെയ്തവർ പറഞ്ഞതു വിഴുങ്ങി പുതിയ കഥ പറഞ്ഞു തുടങ്ങി, ഇതെല്ലാം കണ്ടു കൊണ്ടിരുന്നവർ അന്തംവിട്ടു. ഏതു ശരി ഏതു തെറ്റ് എന്ന അന്ധാളിച്ചു.
യഥാർത്ഥത്തിൽ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, യു.യു. ലളിത്, ആർ.എഫ്. നരിമാൻ എന്നിവർ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രഖ്യാപിച്ചത് . ചീഫ് ജസ്റ്റിസ് കെഹാർ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. എങ്കിലും ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു. വിധി പ്രഖ്യാപനത്തിന്റെ അവസാനഘട്ടത്തിലാണ്് സമ്പൂർണചിത്രം വ്യക്തമാകുന്നത്. ജസ്റ്റിസ് രോഹിങ്ടൺ ഫാലി നരിമാൻ, ഉദയ് ലളിത്, ജോസഫ് കുര്യൻ എന്നിവർ മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. ഇതോടെ മൂന്നു ജസ്റ്റിസുമാരുടെ വിധിയുടെ ബലത്തിൽ മുത്തലാഖ് ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. ഇതോടെ ആറ് മാസത്തേക്ക് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചെന്ന് ശരിയാ വാർത്തനല്കി. പ്രേക്ഷകരുടെ കൺഫ്യൂഷൻ മാറി . അപ്പോഴേയ്ക്കും ചരിത്രവിധിയിൽ ചർച്ചകളും തുടങ്ങിയിരുന്നു.