- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഭൂമിയിലെ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കയ്യേറിയിട്ടും ഇതുവരെ ഒരു എഫ് ഐ ആർ പോലും ഇട്ടില്ലേ? കോൺഗ്രസുകാരുടെ സ്വന്തക്കാരനായ ബിൽഡർക്കു വേണ്ടി ഉമ്മൻ ചാണ്ടിയും ഉദ്യോഗസ്ഥരും വാങ്ങിയത് കോടികൾ; 94-ാം വയസ്സിലും വിഎസിന്റെ ഇടപെടൽ അഴിമതിക്കാർക്ക് പേടി സ്വപ്നമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഇടമലയാർ അഴിമതിയിൽ ആർ ബാലകൃഷ്ണ പിള്ള അകത്തായത് വി എസ് അച്യുതാനന്ദന്റെ ഇടപെടലാണ്. അഴിമതിക്കേസിൽ വി എസ് ഏതറ്റം വരേയും പോകുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ പല കേസുകളും പൊതു സമൂഹം സജീവമായി ചർച്ചയാക്കി. പാറ്റൂർ ഭൂമി ഇടപാട് കേസിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. തൊണ്ണൂറ്റി നാലാം വയസ്സിലും വി എസ് പോരാട്ടത്തിലാണ്. ഇതാണ് കോടതിയേയും സ്വാധീനിക്കുന്നത്. അങ്ങനെ പാറ്റൂർ കേസിലും നടപടിയെടുക്കേണ്ട അവസ്ഥ. ആർടെക് ഗ്രൂപ്പിന് വേണ്ടി സർക്കാരും ഉദ്യോഗസ്ഥരും നടത്തിയ തട്ടിപ്പുകൾ തുറന്നു കാട്ടുകായണ് വി എസ്. പാറ്റൂർ ഭൂമിയിടപാടിൽ വിജിലൻസിന് കോടതിയുടെ വിമർശനം വിഎസിനുള്ള അംഗീകരാമാണ്. തെളിവുകൾ ഉണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടെന്ന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ചോദിച്ചു. പാറ്റൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്റെ ഹർജി പരിഗണിക്കുമ്പോഴാണ് വിജിലൻസിനെ കോടതി വിമർശിച്ചത്. ഫയലുകൾ ലോകായുക്ത
തിരുവനന്തപുരം: ഇടമലയാർ അഴിമതിയിൽ ആർ ബാലകൃഷ്ണ പിള്ള അകത്തായത് വി എസ് അച്യുതാനന്ദന്റെ ഇടപെടലാണ്. അഴിമതിക്കേസിൽ വി എസ് ഏതറ്റം വരേയും പോകുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ പല കേസുകളും പൊതു സമൂഹം സജീവമായി ചർച്ചയാക്കി. പാറ്റൂർ ഭൂമി ഇടപാട് കേസിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. തൊണ്ണൂറ്റി നാലാം വയസ്സിലും വി എസ് പോരാട്ടത്തിലാണ്. ഇതാണ് കോടതിയേയും സ്വാധീനിക്കുന്നത്. അങ്ങനെ പാറ്റൂർ കേസിലും നടപടിയെടുക്കേണ്ട അവസ്ഥ. ആർടെക് ഗ്രൂപ്പിന് വേണ്ടി സർക്കാരും ഉദ്യോഗസ്ഥരും നടത്തിയ തട്ടിപ്പുകൾ തുറന്നു കാട്ടുകായണ് വി എസ്.
പാറ്റൂർ ഭൂമിയിടപാടിൽ വിജിലൻസിന് കോടതിയുടെ വിമർശനം വിഎസിനുള്ള അംഗീകരാമാണ്. തെളിവുകൾ ഉണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടെന്ന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ചോദിച്ചു. പാറ്റൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്റെ ഹർജി പരിഗണിക്കുമ്പോഴാണ് വിജിലൻസിനെ കോടതി വിമർശിച്ചത്. ഫയലുകൾ ലോകായുക്തയുടെ പരിഗണനയിലായതിനാലാണ് കേസ് എടുക്കാത്തത് എന്നായിരുന്നു വിജിലൻസിന്റെ വിശദീകരണം.പാറ്റൂരിൽ കയ്യേറ്റം നടന്നതായി കഴിഞ്ഞ വർഷം നിരീക്ഷിച്ച കോടതി ഇത് ആദ്യമായാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ വിമർശനം ഉന്നയിക്കുന്നത്. പാറ്റൂരിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയെന്ന ആരോപണത്തിൽ തെളിവുകൾ ഉണ്ടായിട്ടും കേസ് എടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഫ്‌ലാറ്റ് കമ്പനി 16 സെന്റിലധികം ഭൂമി കയ്യേറിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ആരോപണം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഹാജരാക്കാനുണ്ടെങ്കിൽ അത് ഹാജരാക്കാനും വി.എസിനോട് കോടതി ആവശ്യപ്പെട്ടു.
പാറ്റൂർ ഭൂമി ഇടപാട് കേസിൽ വി എസ് സമർപ്പിച്ച ഹരിയിൽ മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ സ്വകാര്യ കമ്പനിയെ വഴിവിട്ട് സഹായിച്ചതിന്റെ രേഖകളും ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിക്കുപുറമെ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ, റവന്യൂ അഡീഷനൽ സെക്രട്ടറി ടി.കെ. വിജയകുമാർ, ജല അഥോറിറ്റി മുൻ എം.ഡി അശോക് കുമാർ സിങ്, അവരുതി മാൾ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് എം.ഡി. ജയേഷ്, ആർടെക് റിയൽട്ടേഴ്‌സ് ലിമിറ്റഡ് എം.ഡി ടി.എസ്. അശോക് എന്നിവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാൽ ഈ രേഖകളൊന്നും വിജിലൻസ് പരിഗണിച്ചില്ല.
50 വർഷംമുമ്പ് സ്ഥാപിച്ച പൈപ്പുകളുള്ള പുറമ്പോക്ക് ഭൂമി കൈയേറിയതിന് സ്വകാര്യ കമ്പനിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന വിജിലൻസ് ശിപാർശ അട്ടിമറിച്ചാണ് പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്. അതിന് ജല അഥോറിറ്റിയുടെ അഭിപ്രായം ആരാഞ്ഞതുമില്ല. അവരുതി മാൾ മാനേജ്‌മെന്റ് കമ്പനി രജിസ്റ്റർ ചെയ്ത വിലയാധാരത്തിൽ 17 സെന്റ് പുറമ്പോക്ക് ഭൂമി അനധികൃതമായി ഉൾപ്പെടുത്തിയതായി അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിക്കുകയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, റവന്യൂ അണ്ടർ സെക്രട്ടറി ടി.കെ. വിജയകുമാർ മന$പൂർവം കാലതാമസം വരുത്തിയതായും ഹരജിയിൽ ആരോപിക്കുന്നു.
പിന്നീട്, 2013ൽ വിജിലൻസ് നടത്തിയ പരിശോധനയിൽ സർക്കാർ ഭൂമി സ്വകാര്യ കമ്പനി കൈയേറിയതായി കണ്ടത്തെുകയും ക്രിമിനൽ കേസ് എടുക്കാൻ ശിപാർശ ചെയ്യുകയും ചെയ്തു. പിന്നീട് പൈപ്പ്‌ലൈൻ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് സ്വകാര്യ കമ്പനി എം.ഡി നിവേദനം നൽകി. എന്നാൽ, സ്വകാര്യ കമ്പനിയുടെ ആവശ്യം ജലവിഭവ വകുപ്പും മന്ത്രിയും നിരസിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം ഫയൽ വിളിച്ചുവരുത്തി. റവന്യൂ സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. ലാൻഡ് റവന്യൂ കമീഷണറും കൈയേറ്റം നടന്നതായി റിപ്പോർട്ട് നൽകിയപ്പോൾ അന്നത്തെ കലക്ടർ മാത്രം അതിന് വിരുദ്ധമായ നിലപാടാണ് എടുത്തത്.
കലക്ടറുടെ റിപ്പോർട്ടിൽ വിജിലൻസിന്റെ അഭിപ്രായം തേടണമെന്ന് റവന്യൂ വകുപ്പ് ശിപാർശ ചെയ്‌തെങ്കിലും ഇത് തള്ളിയ ഉമ്മൻ ചാണ്ടി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഹരജിയിൽ ആരോപിക്കുന്നു. പിന്നീട് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഭരത് ഭൂഷൺ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാനും നിർദേശിച്ചു. ഈ നിർദ്ദേശം അന്നുതന്നെ ഉമ്മൻ ചാണ്ടി അംഗീകരിച്ചതിന്റെ രേഖകളും വി എസ് സമർപ്പിച്ചിട്ടുണ്ട്.