- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടിയിൽ എന്തുകൊണ്ട് പെട്രോളും ഡീസലും ഉൾപ്പെട്ടില്ല? കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്നത് 57 ശതമാനം നികുതി; ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ഈടാക്കാവുന്ന പരമാവധി നികുതി 28 ശതമാനം; പെട്രോൾ വില ലിറ്ററിന് 16 രൂപയിലേറെ കുറഞ്ഞേനെ; വരുമാനം കുറയ്ക്കുന്ന നടപടിയിൽ നിന്ന് കൗശലപൂർവം ഒഴിഞ്ഞുമാറി സർക്കാർ
തിരുവനന്തപുരം: ചരക്ക് സേവന നികുതി അടുത്തമാസം ഒന്നു മുതൽ രാജ്യത്ത് നിലവിൽ വരുന്നതോടെ ചില സാധനങ്ങളുടെ വില കൂടുകയും ചിലതിന്റേത് കുറയുകയും ചെയ്യും. വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില കുറയുകയും ചെയ്തു. എന്നാൽ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറായില്ല. ഇവയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ജനങ്ങൾക്കുണ്ടാകുമായിരുന്ന ഗുണം ചെറുതല്ല. നിലവിൽ പെട്രോളിനും ഡീസലിനും 23 ശതമാനമാണ് കേന്ദ്ര എക്‌സ്‌സൈസ് നികതി. കൂടാതെ സംസ്ഥാന സർക്കാരുകൾ വാറ്റ് ഇനത്തിൽ ഈടാക്കുന്നത് 34 ശതമാനവും. ഇങ്ങനെ 57 ശതമാനം നികുതിയാണ് വിവിധതലങ്ങളിൽ പെട്രോളിനും ഡീസലിനും മേൽ ചുമത്തിയിരിക്കുന്നത്. അതായത് ഇന്ധനവിലയുടെ പകുതിയിലേറെയും നികുതിയാണെന്ന് അർത്ഥം. എന്നാൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കതിൽ പരമാവധി ചുമത്താവുന്ന നികുതി 28 ശതമാനമായി കുറഞ്ഞേനെ. ജിഎസ്ടിയിൽ അനുസരിച്ച് പരമാവധി ചുമത്താവുന്ന ന
തിരുവനന്തപുരം: ചരക്ക് സേവന നികുതി അടുത്തമാസം ഒന്നു മുതൽ രാജ്യത്ത് നിലവിൽ വരുന്നതോടെ ചില സാധനങ്ങളുടെ വില കൂടുകയും ചിലതിന്റേത് കുറയുകയും ചെയ്യും. വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില കുറയുകയും ചെയ്തു. എന്നാൽ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറായില്ല.
ഇവയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ജനങ്ങൾക്കുണ്ടാകുമായിരുന്ന ഗുണം ചെറുതല്ല. നിലവിൽ പെട്രോളിനും ഡീസലിനും 23 ശതമാനമാണ് കേന്ദ്ര എക്‌സ്‌സൈസ് നികതി. കൂടാതെ സംസ്ഥാന സർക്കാരുകൾ വാറ്റ് ഇനത്തിൽ ഈടാക്കുന്നത് 34 ശതമാനവും. ഇങ്ങനെ 57 ശതമാനം നികുതിയാണ് വിവിധതലങ്ങളിൽ പെട്രോളിനും ഡീസലിനും മേൽ ചുമത്തിയിരിക്കുന്നത്. അതായത് ഇന്ധനവിലയുടെ പകുതിയിലേറെയും നികുതിയാണെന്ന് അർത്ഥം. എന്നാൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കതിൽ പരമാവധി ചുമത്താവുന്ന നികുതി 28 ശതമാനമായി കുറഞ്ഞേനെ. ജിഎസ്ടിയിൽ അനുസരിച്ച് പരമാവധി ചുമത്താവുന്ന നികുതി 28 ശതമാനം ആണെന്നതാണ് ഇതിനു കാരണം.
അതായത് ജിഎസ്ടി പരിധിയിൽ ഇന്ധനം കൊണ്ടുവന്നാൽ നിലവിലെ 57 ശതമാനം നികുതി എന്നത് 28 ശതമാനമായി കുറഞ്ഞേനെ. അങ്ങനെയെങ്കിൽ നിലവിലെ വിലയുടെ 25 ശതമാനം കുറയുകയും ചെയ്യും. അങ്ങനെ വന്നാൽ നിലവിലെ പെട്രോൾ വിലയിൽ ലിറ്ററിന് 16 രൂപയിലധികം കുറവുണ്ടാകുമായിരുന്നു.
എന്നാൽ ഇത്തരത്തിൽ നികുതി കുറഞ്ഞാൽ അത് സർക്കാരിന്റെ നേരിട്ടുള്ള വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നതാണ് ഇന്ധന വിഷയത്തിൽ മാറി ചിന്തിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. നിലവിൽ അന്താരാഷ്ട്രതലത്തിലുള്ള എണ്ണ വിലക്ക് അനുസരിച്ച് ദിവസും ഇന്ധനവിലയിൽ മാറ്റം വരുത്തുന്നുണ്ടെങ്കിലും അത് ജനങ്ങൾക്ക് കാര്യമായ ഗുണമുണ്ടാക്കിയിട്ടില്ല. ലോകത്ത് ഒരു ഭരണകൂടവും ഇന്ധനത്തിന് മേൽ ഇത്രത്തോളം നികുതി ചുമത്തുന്നില്ല. അതുകൊണ്ട് തന്നെ ഇന്ധനത്തെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.