- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം കെട്ടുകളായി കൊണ്ടിടുന്ന കേരളത്തിന്റെ സ്വന്തം സ്വിസ് ബാങ്ക്! ഒന്നരലക്ഷം കോടിയുടെ നിക്ഷേപവുമായി കേരളത്തിലെ വമ്പൻ കാശുകാരൻ! പിണറായി കേരളാ ബാങ്ക് ആക്കി മാറ്റാൻ പോകുന്ന സഹകരണ മേഖലയ്ക്ക് എന്തുകൊണ്ടാണ് പുതിയ നോട്ടുകൾ വിതരണത്തിന്നൽകാത്തത്?
തിരുവനന്തപുരം: കറൻസി നിരോധനത്തിലൂടെ ഒറ്റയടിക്ക് സാധാരണക്കാരുടെ പണം ബാങ്കുകളുടെ കയ്യിലാക്കിയ മോദി മാജിക്ക് ശരിക്കും കുരുക്കിലാക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ. സാധാരണക്കാരുടെ കൈവശമുള്ള ആയിരവും അഞ്ഞൂറുമെല്ലാം മാറ്റിയെടുക്കൽ പ്രക്രിയയിലൂടെയും അക്കൗണ്ടുകളിലെത്തുന്ന നിക്ഷേപത്തിലൂടെയും ബാങ്കുകളിൽ എത്തിത്തുടങ്ങി. നേരിട്ട് ഒറ്റത്തവണ മാറ്റിയെടുക്കലിലൂടെ നാലായിരം രൂപ മാത്രമാണ് മാറ്റിയെടുക്കാനാവുന്നത്. ബാക്കിയുള്ള പണം അക്കൗണ്ടിൽ നിക്ഷേപിക്കുകയും അത് ആഴ്ചയിൽ 20000 വീതം പിൻവലിക്കുകയുമാകാം. ഇത് വ്യക്തികളുടെ സ്ഥിതി. പക്ഷേ, സഹകരണ ബാങ്കുകളുടെയും പ്രാഥമിക സംഘങ്ങളുടെയും കൈവശമുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ശേഖരം മൊത്തത്തിൽ പിടിച്ചെടുത്ത സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. കറൻസി നിരോധനം പ്രാബല്യത്തിലായ എട്ടാംതീയതി അർദ്ധരാത്രിവരെ ബാങ്കിന്റെ കൈവശമുണ്ടായിരുന്ന നിരോധിത നോട്ടുകൾ മുഴുവൻ സ്വീകരിച്ച് വരവുവച്ചശേഷം ഇത് ഇടപാടുകൾക്കായി ബാങ്കുകൾക്ക് തിരിച്ചുനൽകുന്നത് ഡിസംബർ 31ന് ശേഷം മാത്രമെന്ന് പ്രഖ്യാപിച്ചിരിക്ക
തിരുവനന്തപുരം: കറൻസി നിരോധനത്തിലൂടെ ഒറ്റയടിക്ക് സാധാരണക്കാരുടെ പണം ബാങ്കുകളുടെ കയ്യിലാക്കിയ മോദി മാജിക്ക് ശരിക്കും കുരുക്കിലാക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ. സാധാരണക്കാരുടെ കൈവശമുള്ള ആയിരവും അഞ്ഞൂറുമെല്ലാം മാറ്റിയെടുക്കൽ പ്രക്രിയയിലൂടെയും അക്കൗണ്ടുകളിലെത്തുന്ന നിക്ഷേപത്തിലൂടെയും ബാങ്കുകളിൽ എത്തിത്തുടങ്ങി. നേരിട്ട് ഒറ്റത്തവണ മാറ്റിയെടുക്കലിലൂടെ നാലായിരം രൂപ മാത്രമാണ് മാറ്റിയെടുക്കാനാവുന്നത്. ബാക്കിയുള്ള പണം അക്കൗണ്ടിൽ നിക്ഷേപിക്കുകയും അത് ആഴ്ചയിൽ 20000 വീതം പിൻവലിക്കുകയുമാകാം. ഇത് വ്യക്തികളുടെ സ്ഥിതി.
പക്ഷേ, സഹകരണ ബാങ്കുകളുടെയും പ്രാഥമിക സംഘങ്ങളുടെയും കൈവശമുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ശേഖരം മൊത്തത്തിൽ പിടിച്ചെടുത്ത സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. കറൻസി നിരോധനം പ്രാബല്യത്തിലായ എട്ടാംതീയതി അർദ്ധരാത്രിവരെ ബാങ്കിന്റെ കൈവശമുണ്ടായിരുന്ന നിരോധിത നോട്ടുകൾ മുഴുവൻ സ്വീകരിച്ച് വരവുവച്ചശേഷം ഇത് ഇടപാടുകൾക്കായി ബാങ്കുകൾക്ക് തിരിച്ചുനൽകുന്നത് ഡിസംബർ 31ന് ശേഷം മാത്രമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനത്തിന് പിറ്റേന്ന് സഹകരണ സംഘങ്ങൾക്ക് പഴയ നോട്ടുകൾ സ്വീകരിക്കാൻ അനുമതി നൽകിയിരുന്നില്ല.
എന്നാൽ എതിർപ്പ് രൂക്ഷമായതോടെ നിക്ഷേപങ്ങളിലേക്കും അക്കൗണ്ടുകളിലേക്കും പണം സ്വീകരിക്കാൻ അടുത്ത ദിവസം അനുവാദം നൽകി. പക്ഷേ, ഈ നോട്ടുകൾ മാത്രംവച്ച് അതാതുദിവസത്തെ ഇടപാടുകൾ നടക്കില്ലെന്ന സ്ഥിതിയാണെന്നതിനാൽ ഫലത്തിൽ സഹകരണ ബാങ്കുകളിൽ മുൻപുണ്ടായിരുന്ന പണം ഡെഡ് മണിയായി മാറിയ സ്ഥിതിയാണിപ്പോൾ.
നിലവിൽ മൂന്നുകോടിയോളം ഇടപാടു നടക്കുന്ന ബാങ്കുകളിൽ പോലും പതിനഞ്ചു ലക്ഷം രൂപയോളം രണ്ടായിരം രൂപയുടെ നോട്ടുകളാണ് അനുവദിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളിൽ ചെന്ന് രാവിലെ ക്യൂനിന്ന് ബാങ്ക് മാനേജർമാർ ഈ തുക ഓരോ ദിവസവും ഏറ്റുവാങ്ങേണ്ട സ്ഥിതിയാണ്. പക്ഷേ, നൂറുരൂപയുടെ ബണ്ടിൽ നൽകാത്തതിനാൽ ബാങ്കിൽവരുന്ന ഇടപാടുകാർക്ക് പിൻവലിക്കാൻ 2000 രൂപയുടെ പരിധി നിശ്ചയിച്ചിരിക്കുകയാണ് സഹകരണ ബാങ്കുകൾ ഇപ്പോൾ. അതേസമയം, വരുമാനത്തിൽ 80 ശതമാനം മാത്രമേ വായ്പ നൽകാവൂ എന്ന നിർദ്ദേശമുള്ളതിനാൽ മറ്റു നിക്ഷേപങ്ങളിലും മറ്റും സൂക്ഷിച്ച ബാങ്കിന്റെ ബാക്കി തുകയിൽ നിന്ന് പണം കണ്ടെത്തി പ്രവർത്തിക്കേണ്ട ഗതികേടാണ് സഹകരണ സംഘങ്ങൾക്ക് ഇപ്പോൾ വന്നിട്ടുള്ളത്. യഥാർത്ഥത്തിൽ ബാങ്കിന്റെ പ്രവർത്തനം താളംതെറ്റാതിരിക്കാൻ ഇത്രയും കരുതൽ ധനം സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത് തന്നെ റിസർവ് ബാങ്കാണ്. പക്ഷേ, ഇപ്പോൾ കറൻസി നിരോധനത്തിന്റെ പേരിൽ ഈ കരുതൽ ധനം ചെലവിട്ട് ദൈനംദിനാവശ്യങ്ങൾക്ക് പണംകണ്ടെത്തേണ്ട ഗതികേടിലേക്ക് സഹകരണ സംഘങ്ങളെ ഇപ്പോൾ റിസർവ് ബാങ്ക് നടപടിതന്നെ തള്ളിവിട്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
ചെറുകിട കർഷകരും വ്യാപാരികളും കുടുംബശ്രീ പോലെയുള്ള പ്രവർത്തകരും കൂലിപ്പണിക്കാരും ഉൾപ്പെടെയുള്ളവരാണ് സഹകരണ ബാങ്കിൽ നിന്ന് പതിനായിരം രൂപ മുതൽ ഒരുലക്ഷം രൂപവരെ വായ്പയെടുക്കുന്നവർ. പല ചെറിയ ആവശ്യങ്ങൾക്കും ഓപ്പറേഷൻ പോലുള്ള അടിയന്തിര ആവശ്യങ്ങൾക്കുപോലും ഇവർക്ക് പണം അനുവദിക്കാൻ മതിയായ ഫണ്ടില്ലാത്ത അവസ്ഥയിലേക്ക് ഒറ്റയടിക്ക് സഹകരണ ബാങ്കുകളും പ്രാഥമിക സംഘങ്ങളും കൂപ്പുകുത്തിയതോടെ ഇത് കേരളത്തിൽ ചെറുകിടക്കാർക്കിടയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും. കള്ളപ്പണക്കാരെയല്ല, മറിച്ച പാവപ്പെട്ടവരെയാണ് ഈ കറൻസി നിയന്ത്രണവും നിരോധനവും ബാധിക്കുകയെന്ന് ഇതോടെ കൂടുതൽ വ്യക്തമാകുന്നു. സിപിഎമ്മുകാരുടെ നിയന്ത്രണത്തിലാണ് മിക്ക സഹകരണ സംഘങ്ങളെങ്കിലും അവയിൽ നിന്ന് ചെറുതുംവലുതുമായ ലോണുൾപ്പെടെ സ്വീകരിക്കുന്നത് എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ട സാധാരണക്കാരാണ് എന്നിരിക്കെ രാഷ്ട്രീയത്തിന്റെ പേരിൽ പുകമറസൃഷ്ടിച്ച് കള്ളപ്പണ കേന്ദ്രമാക്കി സഹകര സ്ഥാപനങ്ങളെ ചിത്രീകരിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ടെന്നാണ് ആക്ഷേപമുയരുന്നത്.
പല വമ്പൻ കള്ളപ്പണക്കാരും കെട്ടുകണക്കിന് പണം ചാക്കുകളിൽ കൊണ്ടുവന്ന് രാത്രിക്കുരാത്രി സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നതായും അങ്ങനെല്ലാതെ എങ്ങനെയാണ് ഒന്നരലക്ഷം കോടിയുടെ നിക്ഷേപം കേരളത്തിലെ സഹകരണ മേഖലയ്ക്ക് വരുന്നതെന്നുമുള്ള പ്രചരണമാണ് നടക്കുന്നത്. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സഹകരണ ബാങ്കുകളെ ഒരു കുടക്കീഴിലാക്കി കേരളാ ബാങ്ക് രൂപീകരിക്കാനും പോകുന്നു. അങ്ങനെ കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സങ്കൽപം യാഥാർത്ഥ്യമാക്കുന്നതിന്റെ നടപടികളിലേക്ക് സർക്കാർ നീങ്ങുന്നതിനിടെയാണ് കറൻസി നിരോധനം വരുന്നതും സഹകരണ മേഖലയിലെ പണം സ്തംഭനത്തിലേക്ക് നീങ്ങുന്ന സാഹചര്യം സൃഷ്ടിക്കുന്നതും എന്നത് ശ്രദ്ധേയമാണ്.
സഹകരണ ബാങ്കുകളിൽ കള്ളപ്പണം വൻതോതിൽ നിക്ഷേപിക്കുന്നതായി ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിഭാഗം സഹകരണ സ്ഥാപനങ്ങളുമെന്നതിനാൽ ഇത്തരമൊരു ആരോപണത്തിന് കറൻസി നിരോധനത്തിന്റെ പശ്ചാത്തലത്തിൽ വൻ സ്വീകാര്യതയും ലഭിച്ചു. പക്ഷേ, സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ സുതാര്യത ആദായനികുതി, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാനും നടപടിയെടുക്കാനും യാതൊരു തടസ്സവുമില്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരു ആരോപണം അപഹാസ്യമാണെന്നാണ് സഹകരണ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
ചെറുകിടക്കാരിൽ നിന്ന് ഡെയ്‌ലി കളക്ഷൻ ഇനത്തിലൂടെപോലും അമ്പതും നൂറുമായി സഹകരണ ബാങ്കുകളിൽ പണം എത്തുന്നുണ്ട്. പലപ്പോഴും ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും വർഷാവർഷം മാർച്ചു മാസത്തിന് മുന്നോടിയായി നിക്ഷേപ സമാഹരണ യജ്ഞം നടത്തിയാണ് മിക്ക സംഘങ്ങളും ഫണ്ട് കണ്ടെത്തുന്നത്. ഇതുതന്നെ പലരിൽ നിന്നും അമ്പതിനായിരവും ഒരുലക്ഷവും എല്ലാം പിരിച്ചാണ് ജീവനക്കാർ ഉൾപ്പെടെ ഇറങ്ങി ക്യാൻവാസിങ് നടത്തി കഷ്ടപ്പെട്ട് സ്വരൂപിക്കുന്നത്. അല്ലാതെ ഒറ്റയടിക്ക് കോടികൾ നിക്ഷേപിച്ച് വ്യക്തികളുടെ പേരിൽ ഒരു സഹകരണബാങ്കിലും വൻനിക്ഷേപങ്ങൾ ഇല്ലെന്നതാണ് വസ്തുതയെന്നും മേഖലയിലെ ഉന്നതർ തന്നെ വ്യക്തമാക്കുന്നു.
സ്വിസ് ബാങ്കുകളിലെപ്പോലെ കള്ളപ്പണം നിക്ഷേപിക്കാവുന്ന സ്ഥാപനങ്ങളല്ല സഹകരണ സംഘങ്ങൾ. ഓരോവർഷവും നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്രസ്ഥാപനങ്ങൾ കൃത്യമായ കണക്കെടുപ്പ് നടത്തിയാണ് അടുത്തവർഷത്തേക്ക് വിതരണം ചെയ്യാനുള്ള വായ്പയും മറ്റും നിശ്ചയിക്കുന്നത്. ക്രെഡിറ്റ് കാർഡ് ബിസിനസ് ഉൾപ്പെടെ നടത്തുകയും 36 ശതമാനംവരെ അതിന് ബ്‌ളേഡ് പലിശപോലും വാങ്ങുകയും ചെയ്യുന്ന ന്യൂജനറേഷൻ ബാങ്കുകളിൽ ആരെല്ലാം നിക്ഷേപം നടത്തുന്നുവെന്ന് പരിശോധിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തവർ ഇപ്പോൾ സഹകരണ ബാങ്കുകൾക്കുനേരെ വാളോങ്ങുന്നത് തികച്ചും രാഷ്ട്രീയവൈരം മാത്രം മനസ്സിൽവച്ചാണെന്ന് സിപിഐ(എം) നേതാക്കളും സഹകാരികളും ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ സാധാരണക്കാർക്കിടയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാകും സഹകരണ മേഖലയ്ക്കുണ്ടാകുന്ന മാന്ദ്യം. അതിന്റെ നേട്ടം കൊണ്ടുപോകുക ദേശസാൽകൃത, ന്യൂജൻ ബാങ്കുകളുമാകും. ചെറിയൊരു ലോൺ ലഭിക്കാൻ നൂറു നൂലാമാലകളുള്ള ഈ ബാങ്കുകളേക്കാൾ രാവിലെ ചെന്ന് കാര്യംവ്യക്തമാക്കിയാൽ വായ്പ കിട്ടുന്ന സ്വന്തം സ്ഥാപനങ്ങൾതന്നെയാണ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സഹകരണ ബാങ്കുകൾ. ഇവയുടെ സാധാരണ രീതിയിലുള്ള പ്രവർത്തനത്തിന് കറൻസി നിരോധനം വിലങ്ങുതടിയാകാതിരിക്കാൻ കേന്ദ്രവും റിസർവ് ബാങ്കും നടപടിയെടുത്തില്ലെങ്കിൽ അത് ജനങ്ങൾക്കിടയിൽ വലിയ എതിർപ്പിന് കാരണമാകുകയും ചെയ്യും.