മുംബൈ: ആകാശത്തുകൂടി പറന്നുയരുമ്പൾ വൈഫൈ ഉപയോഗിക്കാം, എന്നത് ഇന്ത്യൻ യാത്രക്കാരെ സംബന്ധിച്ച് ഒരു ചിരകാല സ്വപ്‌നം മാത്രമാവുകയാണ്.

ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് വലിയൊരു തുക തന്നെ ചിലവഴിക്കേണ്ടിവരും.ഇന്റർനെറ്റ് റെഗുലേറ്ററി അതേറിറ്റിയുടെ നിയന്ത്രണങ്ങളും. അതുകൊണ്ടാണ് ആകാശ യാത്രയിൽ ഇന്നും ഇന്ത്യൻ കമ്പനികൾ ഇന്റർനെറ്റ് സേവനം നടപ്പിലാക്കാത്തതെന്ന് അധികൃതർ അറിയിച്ചു.

ഇത്തരത്തിലൊരു നിയന്തണം ഉള്ളതുകൊണ്ടുതന്നെ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാന കമ്പനികൾക്കും ഇന്ത്യയുടെ പരിധിയിൽ ഇൻർനെറ്റ് സേവനം നൽകാൻ സാധിക്കുന്നില്ല. അതേസമയം സിങ്കപ്പൂർ എയർലയിൻസിന് ഇന്ത്യൻ പരിധിയിൽ വൈഫൈ സേവനം നൽകാൻ സാധിക്കുന്നുണ്ട്്.

ഇന്ത്യ അനുഭവിക്കുന്ന അതേ പ്രശ്‌നം തന്നെയാണ് ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്നവ മെഗാ കരിയർ എയർലയിൻസും അഭിമുഖീകരിക്കുന്നത്. എന്നാൽ ആകാശ സഞ്ചാരികൾക്ക് വിമാനത്തിലിരുന്ന് ഇൻർനെറ്റ് സേവനം എത്രയും പെട്ടന്ന് ലഭ്യമാക്കുക എന്നാതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഇന്റർനെറ്റ് റെഗുലേറ്ററി വൈസ് പ്രസിഡന്റ് പാട്രിക്ക് ബർണേലി അറിയിച്ചു.