- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കുകൾ തകരുന്നു എന്ന ഘട്ടംവന്നാൽ നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിലെ തുകപോലും പിടിച്ചുവയ്ക്കാം; ഒരു ലക്ഷം രൂപയുടെ പോലും പരിരക്ഷ നൽകാതെ ഇൻഷ്വറൻസ് കമ്പനികൾക്കും തടിയൂരാം; വൻകിടക്കാർക്ക് സഹസ്രകോടികൾ വാരിക്കോരി നൽകി കുത്തുപാളയെടുക്കുന്ന ബാങ്കുകൾക്ക് പാവപ്പെട്ടവന്റെ അക്കൗണ്ടിലെ പണംപോലും തട്ടിയെടുക്കാൻ ഒത്താശയുമായി കേന്ദ്രസർക്കാർ; മോദി സർക്കാർ കൊണ്ടുവരുന്ന എഫ്ആർഡിഐ ബില്ലിന് എതിരെ വൻ പ്രതിഷേധം
ന്യൂഡൽഹി: ബാങ്കുകളെ തകർച്ചയിൽ നിന്ന് കരകയറ്റാനും പണം ബാങ്കുകളിലേക്ക് എത്തിക്കാനുമാണ് മോദി സർക്കാർ കറൻസി നിരോധനം കൊണ്ടുവന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. വൻ തുകകൾ വായ്പ നൽകുകയും അത് കിട്ടാക്കടമായി മാറുകയും ചെയ്തതോട എസ്‌ബിഐ ഉൾപ്പെടെയുള്ള മുൻനിര ബാങ്കുകൾ വൻ തകർച്ചയിലേക്ക് കുതിച്ച വേളിയിലായിരുന്നു കറൻസി റദ്ദാക്കൽ എന്നതിനാൽ ഈ ആക്ഷേപത്തിന് വലിയ പിൻതുണയും ലഭിച്ചു. ഇപ്പോഴും ഇത് ചർച്ചയിലുണ്ട്. ഇതിനിടെ കേന്ദ്രസർക്കാരിന്റെ പുതിയൊരു സാമ്പത്തിക പരിഷ്‌കരണം കൂടി ചർച്ചയാവുകയാണ്. ബാങ്കിങ്, ഇൻഷൂറൻസ് മേഖലയിലെ നിയമ പരിഷ്‌കരണം എന്ന പേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ബിൽ ഈ മാസം ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ സഭയുടെ മുന്നിലെത്തും. ഫിനാൻഷ്യൽ റസല്യൂഷൻ ആൻഡ് ഡപ്പോസിറ്റ് ഇൻഷൂറൻസ് (എഫ്.ആർ.ഡി. ഐ) ബിൽ 2017 എന്ന പേരിൽ നടപ്പാക്കുന്ന ബില്ലിലെ പല വ്യവസ്ഥകളും ബാങ്കുകളിലും ഇൻഷ്വറൻസ് മേഖലയിലും സാധാരണക്കാർക്ക് ഉൾപ്പെടെ വലിയ തലവേദന സൃഷ്ടിക്കുമെന്ന പരാതിയാണ് ഉണ്ടായിട്ടുള്
ന്യൂഡൽഹി: ബാങ്കുകളെ തകർച്ചയിൽ നിന്ന് കരകയറ്റാനും പണം ബാങ്കുകളിലേക്ക് എത്തിക്കാനുമാണ് മോദി സർക്കാർ കറൻസി നിരോധനം കൊണ്ടുവന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. വൻ തുകകൾ വായ്പ നൽകുകയും അത് കിട്ടാക്കടമായി മാറുകയും ചെയ്തതോട എസ്‌ബിഐ ഉൾപ്പെടെയുള്ള മുൻനിര ബാങ്കുകൾ വൻ തകർച്ചയിലേക്ക് കുതിച്ച വേളിയിലായിരുന്നു കറൻസി റദ്ദാക്കൽ എന്നതിനാൽ ഈ ആക്ഷേപത്തിന് വലിയ പിൻതുണയും ലഭിച്ചു. ഇപ്പോഴും ഇത് ചർച്ചയിലുണ്ട്. ഇതിനിടെ കേന്ദ്രസർക്കാരിന്റെ പുതിയൊരു സാമ്പത്തിക പരിഷ്‌കരണം കൂടി ചർച്ചയാവുകയാണ്. ബാങ്കിങ്, ഇൻഷൂറൻസ് മേഖലയിലെ നിയമ പരിഷ്‌കരണം എന്ന പേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ബിൽ ഈ മാസം ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ സഭയുടെ മുന്നിലെത്തും.
ഫിനാൻഷ്യൽ റസല്യൂഷൻ ആൻഡ് ഡപ്പോസിറ്റ് ഇൻഷൂറൻസ് (എഫ്.ആർ.ഡി. ഐ) ബിൽ 2017 എന്ന പേരിൽ നടപ്പാക്കുന്ന ബില്ലിലെ പല വ്യവസ്ഥകളും ബാങ്കുകളിലും ഇൻഷ്വറൻസ് മേഖലയിലും സാധാരണക്കാർക്ക് ഉൾപ്പെടെ വലിയ തലവേദന സൃഷ്ടിക്കുമെന്ന പരാതിയാണ് ഉണ്ടായിട്ടുള്ളത്. ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾക്കും ഇൻഷൂറൻസ് കമ്പനികൾക്കും അവയിലെ നിക്ഷേപങ്ങൾ ഉപഭോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ വകമാറ്റാമെന്ന ബില്ലിലെ നിർദ്ദേശം ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ.
വൻകിടക്കാർക്ക് വാരിക്കോരി വായ്പ നൽകുകയും സാധാരണക്കാർക്ക് ആയിരം നൂലാമാലകൾ പറഞ്ഞ് വായ്പ നൽകാതിരിക്കുകയും ചെയ്യുകയാണ് ബാങ്കുകൾ എന്ന ആക്ഷേപമാണ് എപ്പോഴും കേൾക്കാറ്. അടുത്തകാലത്ത് സഹസ്രകോടികൾ ഇത്തരത്തിൽ വൻകിടക്കാർ ബാങ്കുകളെ വെട്ടിച്ച കഥകളും പുറത്തുവന്നു. ഇതോടെ പല മുൻനിര ബാങ്കുകളും വൻ നഷ്ടത്തിലേക്ക് നീങ്ങി. ഇതിനെ മറികടക്കാനും ബാങ്കുകളെ രക്ഷിക്കാനും യോജിച്ച നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്നതെന്നാണ് പരാതി.
എഫ്. ആർ.ഡി.ഐ ബില്ലിലെ 52ാം വകുപ്പിൽ പറയുന്ന ബെയിൽ ഇൻ ഒപ്ഷൻ വഴിയാണ് ഇതിന് ബാങ്കുകൾക്കും ഇൻഷൂറൻസ് കമ്പനികൾക്കും നിക്ഷേപം ഉപഭോക്താവിന്റെ സമ്മതമില്ലാതെ വകമാറ്റാൻ അധികാരം നൽകുന്നത്. സാധാരണ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളേയും ചെറിയ തുകക്കുള്ള ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതികളേയും ഉൾപ്പെടെ ഇത് ബാധിക്കും. ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതോടെ സേവിങ്‌സ് അക്കൗണ്ടിൽ ഇട്ട പണം പോലും ആവശ്യത്തിന് പിൻവലിക്കാൻ പറ്റാത്ത സാഹചര്യംവരെ ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താതെ കേന്ദ്രസർക്കാരും നിലകൊള്ളുന്നു.
പിടിച്ചു നിൽക്കാൻ കഴിയാത്ത രീതിയിലുള്ള ബാധ്യതകൾ ധനകാര്യ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളിയാകുന്ന ഒരു ഘട്ടം വന്നാൽ പ്രത്യേക പ്രമേയം വഴി ബെയിൽ ഇൻ പ്രാബല്യത്തിൽ വരുത്താമെന്നും ഈ സമയത്ത് ഉപഭോക്താക്കളെ അറിയിക്കാതെ തന്നെ അവരുടെ നിക്ഷേപങ്ങൾ ഉപയോഗിച്ച് ബാങ്കിന്റെ ബാധ്യതകൾ തീർക്കാമെന്നുമാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്. ബിൽ പ്രകാരം രൂപീകരിക്കുന്ന റസല്യൂഷൻ കോർപ്പറേഷന് ആയിരിക്കും ബെയിൽ ഇൻ പ്രഖ്യാപിക്കാനുള്ള അധികാരം.
ഇത്തരത്തിൽ പ്രതിസന്ധികൾ നേരിടുന്ന ബാങ്കുകളെ സാമ്പത്തിക ഭദ്രതയുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയോ രക്ഷാ പാക്കേജ് വഴി സർക്കാർ ഫണ്ട് നൽകി ബാധ്യതകൾ തീർക്കാൻ സഹായിക്കുകയോ ആണ് ഇപ്പോഴത്തെ രീതി. ഇതിന് പകരമായാണ് നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബാങ്കുകളെ രക്ഷിക്കാനുള്ള കുറുക്കുവഴി നിർദ്ദേശിക്കുന്നത്. എഫ്.ആർ.ഡി.ഐ നിയമത്തിലെ ഇതേ വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ഇൻഷൂറൻസ് കവറേജുകൾ റദ്ദാക്കാനുള്ള അധികാരമാണ് ഇൻഷ്വറൻസ് കമ്പനികൾക്ക് കിട്ടുന്ന ലോട്ടറി.
ബാങ്കുകളിലെ സേവിങ്സ് നിക്ഷേപങ്ങളും ചെറിയ തുകയുടെ സ്ഥിര നിക്ഷേപങ്ങളും അനിശ്ചിത കാലത്തേക്ക് ഉപഭോക്താവിന് തിരിച്ചെടുക്കാൻ കഴിയാത്ത വിധം മരവിപ്പിച്ചു നിർത്താനുള്ള അധികാരവും ബിൽ സ്ഥാപനങ്ങൾക്ക് നൽകുന്നുണ്ട്. കൂടാതെ 1961ലെ ഡപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നിയമം അനുസരിച്ച് ബാങ്കുകളോ ഇൻഷ്വറൻസ് സ്ഥാപനങ്ങളോ നിക്ഷേപം സ്വീകരിക്കുമ്പോൾ തത്തുല്യ തുകക്കുള്ള ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കിയിരിക്കണം. ധനകാര്യ സ്ഥാപനങ്ങൾ തകർന്നാലും ഉപഭോക്താവിന് നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുന്നതാണ് ഈ വ്യവസ്ഥ. കൂടാതെ റിസർവ് ബാങ്കിന്റെ ഗ്യാരണ്ടിയും ഉപഭോക്താക്കൾക്കുണ്ടാവും. എന്നാൽ പുതിയ ബിൽ നിയമമായാൽ ഇത്തരം സംരക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല. അതായത് ബാങ്ക് തകർന്നാൽ നിക്ഷേപം സ്വാഹ എന്ന സ്ഥിതി വരും.
പണം സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് സാധാരണക്കാർ ഉൾപ്പെടെ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന തുകയും അൽപസ്വൽപം മിച്ചംപിടിക്കുന്ന സമ്പാദ്യങ്ങളും ബാങ്കുകളിൽ സ്ഥിര നിക്ഷേപമായോ ഇടയ്ക്ക് പിൻവലിക്കാനായി സേവിങ്‌സ് അക്കൗണ്ടിലോ നിക്ഷേപിക്കുന്നത്. ഈ വിശ്വാസം ഇനി വേണ്ടെന്ന തരത്തിലാണ് പുതിയ ബിൽ എന്ന വിമർശനമാണ് ഉയരുന്നത്. സാധാരണക്കാരും ദരിദ്രരും കഠിനാധ്വാനത്തിലൂടെ മിച്ചംവെച്ച് ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം ബാങ്കുകൾക്ക് അവരുടെ ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള അധികാരമാണ് ബില്ലിലൂടെ നൽകുന്നത്. സേവിങ്സ് നിക്ഷേപങ്ങളിലും ചെറിയ ഇൻഷൂറൻസ് പരിരക്ഷാ പദ്ധതികളിലും അംഗമാകുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരോ ദരിദ്രരോ ആയിരിക്കും എന്നതിനാൽ കേന്ദ്ര സർക്കാർ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുന്നതും സാധാരണക്കാരെ ആയിരിക്കും.
മാത്രമല്ല, വൻകിട കോർപ്പറേറ്റുകൾ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ ഇതിന്റെ ഭാരം പേറേണ്ടി വരുന്നതും സാധാരണ ഉപഭോക്താക്കൾ ആയിരിക്കും. ഇത്തരമൊരു നീക്കത്തിന്റെ ആസൂത്രണം നേരത്തെ തന്നെ കേന്ദ്‌സർക്കാർ നടത്തിയിരുന്നെന്നും ഇതിന് മുന്നോടിയായാണ് കറൻസി നിരോധനം കൊണ്ടുവന്ന് പണമെല്ലാം ബാങ്കുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചതെന്നും ഉള്ള വിമർശനവും ഉയരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. തുടർന്ന് പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനക്കായി വിടുകയായിരുന്നു. ലോക രാഷ്ട്രങ്ങളിൽ തന്നെ അപൂർവമായാണ് ഇത്തരമൊരു നിയമ നിർമ്മാണത്തിന് ഭരണകൂടം ഒരുങ്ങുന്നത്.
ബാങ്കുകളോ ഇൻഷുറൻസ് കമ്പനികളോ പാപ്പരാകുമ്പോൾ നിക്ഷേപകരുടെ പണം തിരിച്ചു നൽകുന്നതിന് പകരം ബോണ്ടുകൾ നൽകിയാൽ മതിയെന്നാണ് ഫിനാൻഷ്യൽ റെസലൂഷ്യൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് ബിൽ ശുപാർശ ചെയ്യുന്നത്. നിലവിലെ സ്ഥിതി അനുസരിച്ച് ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷ ഉറപ്പാണ്. റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷനാണ് ഇങ്ങനെ ഒരു ലക്ഷം രൂപ വരെ ഉറപ്പ് നൽകുന്നത്.
എന്നാൽ പുതിയ ബിൽ നിയമമായാൽ ഈ ഒരു ലക്ഷം രൂപയുടെ ഗ്യാരന്റി പോലും ഇല്ലാതാകും. പാപ്പരാക്കപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ കഴിയില്ല. പകരം ബോണ്ട് നൽകും. അഞ്ച് വർഷം കഴിഞ്ഞ് മാത്രം ഈ പണം തിരികെ ബാങ്കുകൾ നൽകിയാൽ മതിയാവും. ഇതിനിടയിൽ നിക്ഷേപകന് എന്ത് ആവശ്യം വന്നാലും പണം നൽകാൻ സ്ഥാപനത്തിന് ബാധ്യതയുണ്ടാവില്ല. ഈ അഞ്ച് വർഷത്തെ കാലയളവിൽ അഞ്ച് ശതമാനം വാർഷിക പലിശ നൽകുമെന്നുമാത്രം.