- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയിട്ടുവാരുന്നതിൽ ഒരമ്മപെറ്റ മക്കളെപ്പോലെ; മുൻ വൈസ്ചാൻസലർ അടക്കം കട്ടുമുടിച്ചത് ഉന്നതവിദ്യാഭ്യാസത്തിന് കേന്ദ്രം കൈമാറിയ ലക്ഷങ്ങൾ; പെരിയ കേന്ദ്ര സർവ്വകലാശാലയിൽ സർവ്വത്ര തട്ടിപ്പ്; ഓഡിറ്റ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; സർവകലാശാലയോട് വിശദീകരണം തേടി
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസത്തി ന് വാരിക്കോരിക്കൊടുക്കുന്ന കോടികളുടെ പണം പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ഏതാനും പ്രഫസർമാരും ഡോക്ടറേറ്റുകാരും തട്ടിയെടുത്ത് സർവ്വകലാശാലയെ കട്ടുമുടിക്കുന്നു. സർവ്വകലാശാലയിൽ ചട്ട വിരുദ്ധ നിയമനങ്ങളും സാമ്പ ത്തിക ക്രമക്കേടുകളും അതിരു കടന്നതായി കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോ ധനയിൽ കണ്ടെത്തിയിട്ടുണ്ട്. 2019-20, 2020-21 0 യളവിലുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ, പെരിയ കേന്ദ്ര സർവ്വകലാശയിൽ നടക്കുന്ന സാമ്പത്തിക അഴിമതികൾ തുറന്നുകാട്ടുന്നു.
2019-20, 2020-21 കാലത്ത്പെരിയ കേന്ദ്ര സർവ്വകലാശയിൽ സേവനമനുഷ്ടിച്ച ഡോക്ടർ അരുണാചലം വഴിവിട്ട മാർഗ്ഗത്തിൽ സർവ്വകലാശാലയിൽ നിന്ന് കൈപ്പറ്റിയത് 19.77 ലക്ഷം രൂപയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർവ്വകലാശാലയിലെ അദ്ധ്യാപിക പ്രഫസർ സുധാബാലകൃഷ്ണൻ നിയമവിരുദ്ധ മാർഗ്ഗത്തിൽ സർവ്വകലാശാലയിൽ നിന്ന് 10.96 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്
അദ്ധ്യാപകൻ പ്രഫസർ പ്രതാപ ചന്ദ്രക്കുറുപ്പ് 9.20 ലക്ഷം രൂപ സർവ്വകലാശാലയിൽ നിന്ന് കൈപ്പറ്റി. പിരിഞ്ഞു പോയ വൈസ് ചാൻസലർ ജി. ഗോപകുമാർ 6.20 ലക്ഷം രൂപ വഴിവിട്ട മാർഗ്ഗത്തിൽ കൈപ്പറ്റിയതായും പിന്നീട് അഴിമതി കണ്ടുപിടിക്കപ്പെട്ടപ്പോൾ പ്രതാപചന്ദ്രക്കുറുപ്പും വി സി., ജി. ഗോപകുമാറും കൈപ്പറ്റിയ ലക്ഷങ്ങൾ സർവ്വകലാശാലയ്ക്ക് തന്നെ തിരിച്ചടച്ച നടുക്കുന്ന സംഭവവും പെരിയ കേരള കേന്ദ്ര സർവ്വ കലാശാലയിൽ അരങ്ങേറി.
സർവ്വകലാശാലയുടെ കേസുകൾ നടത്താൻ ചുമതലപ്പെടുത്തിയ കേരള ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലറായ അഭിഭാഷകൻ സജിത് കുമാർ ഫീസിനത്തിൽ വെറും 2 വർഷം കൈപ്പറ്റിയ പ്രതിഫലം 54.10 ലക്ഷം രൂപയാണ്. അഭിഭാഷകൻ തീർത്തും നിയമ വിരുദ്ധമായി അരക്കോടിയിലധികം രൂപയാണ് ഫീസായി കൈപ്പറ്റിയത്. ഗുരുതര സാമ്പത്തിക ക്രമക്കേടാണ് ഇപ്പോൾ പുറത്ത് വന്നതെന്ന് 2019-20, 2020-21 ഓഡിറ്റ് റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ കേസ്സുകൾ നടത്തുന്ന വക്കീലന്മാർക്ക് നൽകാവുന്ന ഫീസുകൾ 2015 ഒക്ടോബർ 1 നുള്ള കേന്ദ്ര ജുഡീഷ്യൽ ഉത്തരവ് (ഉത്തരവ് നമ്പർ ഒ.എം. 25(1) 2014 ) പുതുക്കി നിശ്ചയിച്ചത് പ്രാബല്യത്തിലിരിക്കെയാണ് ഹൈക്കോടതി അഭിഭാഷകൻ സജിത്കുമാറിന് പെരിയ കേന്ദ്ര സർവ്വകലാശാല അധികൃതർ ഫീസിനത്തിൽ വെറും രണ്ടുവർഷത്തേക്ക് 54.10 ലക്ഷം എഴുതികൊടുത്തത്. മുകളിലുദ്ധരിച്ച രീതിയിൽ ക്രമവിരുദ്ധമായി പണം കണക്കും കൈയുമില്ലാതെ കൃത്രിമ ബില്ലുകൾ ചമച്ചുണ്ടാക്കി എഴുതിക്കൊടുത്തതിന് പിന്നിൽ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ജി. ഗോപകുമാർ മുതൽ താഴോട്ടുള്ളവർക്ക് പ്രധാന പങ്കുണ്ട് .
ഒരുതരത്തിൽ പെരിയ കേന്ദ്രസർവ്വകലാശാലയെ കട്ടുമുടിക്കുകയാണ് മുൻ വി സി. ജി.ഗോപകുമാറിന്റെ ഭരണകാലത്ത് അരങ്ങേറിയിട്ടുള്ളത്. 2019-20-2020-21 കാലൽ ഓഡിറ്റ് നടന്നത് 2022 ഫെബ്രുവരി 8 മുതൽ മാർച്ച് 8 വരെയാണ്. സർവ്വകലാശാലയുടെ ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലായ വക്കീലിന് നൽകിയ 54.10 ലക്ഷം രൂപ ഫീസ് തീർത്തും ക്രമവിരുദ്ധമായി നൽകിയത് അഴിമതിയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
കേന്ദ്ര സർക്കാരിന്റെ നിയമ മന്ത്രാലയം പുറത്തിറക്കുന്ന ഉത്തരവുകൾ പാലിക്കാതെ പെരിയ കേന്ദ്ര സർവ്വകലാശാലയ്ക്ക് വരുത്തിവെച്ച സാമ്പത്തിക നഷ്ടങ്ങൾക്ക് സർവ്വകലാശാലയോട് കേന്ദ്ര ഓഡിറ്റ് വിഭാഗം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്